അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം:

നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടു്. നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയം അതിന്റെ ആളുകൾക്ക് അന്ത്യനാളിൽ അത് ശുപാർശ ചെയ്യുന്നതാണ്. (മുസ്‌ലിം)

 

നവ്വാസ്‌നു സംആൻ(റ)വിൽ നിന്ന് നിവേദനം:

നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ഖുർആൻ അനുസരിച്ച് ജീവിതം നയിച്ച അതിന്റെ ആളുകളേയും ഖുർആനിനേയും അന്ത്യദിനത്തിൽ കൊണ്ടുവരപ്പെടും. ശേഷം സൂറത്തുൽ ബഖറയും ആലു ഇംറാനും അതിന്റെ ആളുകൾക്ക് വേണ്ടി വാദിക്കുന്നതാണ്. (മുസ്‌ലിം)

 

ഉസ്മാൻബ്‌നു അഫാൻ(റ)വിൽ നിവേദനം:

നബി(സ) പറഞ്ഞു: നിങ്ങളിൽ ഏറ്റവും ഉത്തമൻമാർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരത്രെ.(ബുഖാരി )

 

ആയിശ(റ)വിൽ നിന്ന് നിവേദനം:

നിശ്ചയം നബി(സ) പറഞ്ഞു: വിശുദ്ധ ഖുർആനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കി അത് പാരായണം ചെയ്യുന്നവൻ പുണ്യാത്മാക്കളും ആദരണീയരുമായ മലക്കുകളുടെ കൂടെയായിരിക്കും. എന്നാൽ വളരെ പ്രയാസത്തോടെയും തപ്പിത്തടഞ്ഞും ഖുർആൻ പാരായണം ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലം ഉണ്ടായിരിക്കും. (മുത്തഫഖുൻ അലൈഹി)

 

അബൂ മൂസൽ അശ്അരീ(റ)വിൽ നിന്ന് നിവേദനം:

നിശ്ചയം നബി(സ)പറഞ്ഞു: ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി തൃപ്തികരവുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ കാരക്ക പോലെയുമാണ്. അതിന് വാസനയില്ല, എന്നാൽ രുചിതൃപ്തികരമാണ്. ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി ഉപമ റൈഹൻ പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി കൈപ്പുള്ളതുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ആട്ടങ്ങ പോലെയുമാണ്. അതിന് വാസനയില്ല എന്നാൽ രുചി കൈപ്പേറിയതുമാണ്. (മുത്തഫഖുൻ അലൈഹി)

 

ഉമർ(റ)വിൽ നിന്ന് നിവേദനം:

നബി(സ)പറഞ്ഞു. നിശ്ചയം അല്ലാഹു ഈ ഖുർആൻ മുഖേന ചില ജനങ്ങളെ ഉയർത്തുകയും മറ്റു ചിലരെ താഴ്ത്തുകയും ചെയ്യുന്നതണ്ടാണ് (മുത്തഫഖുൻ അലൈഹി)

 

ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം:

നബി(സ) പറഞ്ഞു: ഖുർആനിലെ ഒരു അക്ഷരം ആരെങ്കിലും പാരായണം ചെയ്യുന്നുവെങ്കിൽ അവന് ഒരു നൻമയുണ്ടായിരിക്കും. ഏതൊരു നൻമക്കും പത്തിരട്ടിയാണ്പ്രതിഫലം ലഭിക്കുക. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമണ്ടാണ് എന്ന് ഞാൻ പറയുന്നില്ല. എന്നാൽ അലിഫ് ഒരു അക്ഷരവും ലാം ഒരു അക്ഷരവും മീം ഒരു അക്ഷരവുമാകുന്നു.

(തിർമുദി)

 

ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം:

നബി(സ)പറഞ്ഞു: ഒരു കാര്യങ്ങളിൽ ഒഴികെ അസൂയ അനുവദനീയമല്ല. ഒരാൾക്ക് അല്ലാഹു പരിധുദ്ധ ഖുർആൻ പഠിപ്പിക്കുകയും അയാൾ അത്‌ പാരായണം ചെയ്തുകൊണ്ട് രാത്രിയിലും പകലിലും നമസ്‌കാരം നിർവ്വഹിക്കുകയും ചെയ്യുന്നു. മറ്റൊരാൾക്ക് അല്ലാഹു സമ്പത്ത് നൽകി. അയാൾ അത് കൊണ്ട് രാത്രിയിലും പകലിലും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. (മുത്തഫഖുൻ അലൈഹി)

 

അബ്ദുല്ല ബ്‌നു അംറ്‌നുൽ ആസ്വ്‌(റ)വിൽ നിന്ന് നിവേദനം:

നബി(സ)പറഞ്ഞു: ഖുർആനിന്റെ ആളുകളോട് പറയപ്പെടും ഇഹലോകത്ത് നീ മന്ദം മന്ദം ഖുർആൻ ഓതിയ പോലെ ഇവിടേയും നീ പാരായണം ചെയ്തുകൊള്ളുക. നീ ഓതുന്ന വചനത്തിന്റെ അവസാനത്തിലാണ് നിന്റെ പദവി നില കൊള്ളുന്നത്. (അബൂദാവൂദ്, തിർമുദി) തരക്കേടില്ലാത്ത ഹദീസ് എന്ന് പറയുകയും ചെയ്തു പാരായണം ചെയ്തുകൊണ്ട് രാത്രിയിലും പകലിലും നമസ്‌കാരം നിർവ്വഹിക്കുകയും ചെയ്യുന്നു. മറ്റൊരാൾക്ക് അല്ലാഹു സമ്പത്ത് നൽകി. അയാൾ അത് കൊണ്ട് രാത്രിയിലും പകലിലും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. (മുത്തഫഖുൻ അലൈഹി)