ആഇശ(റ)വിൽ നിന്ന് ഞാൻ നിങ്ങൾക്കൊരു സൂറത്ത് പറഞ്ഞു തരട്ടെയോ? അതിന്റെ മഹത്വം ആകാശ ഭൂമികൾക്കിടയിൽ നിറച്ചി രിക്കുന്നു. അതിനെ എഴുതിയവനും ഈ പ്രതിഫലം ഉണ്ട്. വെള്ളി യാഴ്ച അത് ഓതിയ ആൾക്ക് അടുത്ത വെള്ളിയാഴ്ചയുടെയും ഈ വെള്ളിയാഴ്ചയുടെയും ഇടയ്ക്കുള്ള പാപം പൊറുക്കപ്പെടും. മൂന്ന് ദിവസത്തേത് കൂടുതലായും പൊറുക്കും. ആ സൂറത്തിലെ അവസാ നത്തെ അഞ്ച് ആയത്തുകൾ ഉറങ്ങാനൊരുങ്ങുമ്പോൾ ഓതിയാൽ ഉദ്ദേശിച്ച സമയം അല്ലാഹു അവനെ ഉണർത്തുന്നതാണ്. അത് സൂറത്തുൽ കഹ്ഫ്, (ഇബ്നു സൻജവൈഹി).

അബൂഹുറയ്റ(റ)വിൽ നിന്ന് വെള്ളിയാഴ്ച രാവിൽ സൂറത്തു ദുഖാനും യാസീനും ഓതിയ ആൾ നേരം പുലരുന്നതു പാപങ്ങൾ പൊറുക്കപ്പെട്ട നിലയിലായിരിക്കും. (ബൈഹഖി), വഹബ മുന ബ്ബഹ്(റ)വിൽ നിന്ന് വെള്ളിയാഴ്ച രാത്രി അൽബഖറയും ആലു ഇംറാനും ഓതിയാൽ അർശ് മുതൽ ഭൂമിയുടെ താഴെ വരെ അവന് തേജസുണ്ടാകും. (ഇബ്നു സൻജവൈഹി).

 

മക്സൂൽ(റ)വിൽ നിന്ന് വെള്ളിയാഴ്ച പകൽ ആലു ഇംറാൻ സൂറത്ത് ഓതിയ ആൾക്ക് രാത്രി വരെ മലക്കുകൾ പൊറുക്കൽ തേടു ന്നതാണ്.(ദാരിമി), അബൂഉമാമ(റ)വിൽ നിന്ന് വെള്ളിയാഴ്ച രാത്രി യോ പകലോ സൂറത്തുദുഖാൻ ഓതിയ ആൾക്ക് സ്വർഗത്തിൽ അല്ലാ ഹു ഒരു വീട് പണിയുന്നതാണ്. (ത്വബ്റാനി). കഅ്ബ്(റ)വിൽ നിന്ന് വെള്ളിയാഴ്ച നിങ്ങൾ ഹൂദ് സൂറത്ത് ഓതുക. (ദാരിമി).

അസ്മാഅ്(റ)വിൽ നിന്ന് ജുമുഅക്ക് ശേഷം ഫാതിഹ, ഇഖ്ലാ സ്, മുഅവ്വിദതൈനി എന്നിവ ഏഴ് പ്രാവശ്യം ഓതിയാൽ രണ്ടു ജുമുഅക്കിടയിൽ അവൻ സംരക്ഷിക്കപ്പെടുന്നതാണ്. (ഇബ്നു അബീശൈബ). മറ്റൊരു നിവേദനത്തിൽ ഇപ്രകാരം ഉണ്ട്. മുന്തി യതും പിന്തിയതുമായ പാപങ്ങൾ പൊറുക്കപ്പെടുകയും അല്ലാഹു വിലും അന്ത്യദിനത്തിലും വിശ്വസിച്ചവരുടെ അത്രയെണ്ണം പ്രതി ഫലം നൽകപ്പെടുന്നതുമാണ്.