ഒറ്റരാത്രി കൊണ്ട് മുഹമ്മദ് മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സ്വയിലേക്കും അവിടെ നിന്ന് വാന ലോകത്തേക്കും യാത്ര തെന്ന വാർത്തയറിഞ്ഞ് ഖുറൈശികൾ അബൂബക്കർ സിദ്ദീഖ്(റ)ന്റെ സമിത്ത് ചെന്ന് കൊണ്ട് പറഞ്ഞു

 

ഓ അബൂബക്കർ, അറിഞ്ഞില്ലേ. നിന്റെ കൂട്ടുകാരൻ മുഹമ്മദ് പുതിയ വാദമിറക്കിയിരിക്കുന്നു. ഒറ്റരാത്രി കൊണ്ട് മക്കയിൽ നിന്നും മസ്ജിദുൽ അഖ്സയിലേക്കും അവിടെ നിന്നും വാനലോകങ്ങളിലേക്കും യാത്ര ചെയ്തിരിക്കുന്നുവെന്നാണ് അവനിപ്പോൾ പറയുന്നത്

 

അവർ തിരുനബി(സ)യെ പരിഹസിച്ചു ചിരിച്ചു. അബൂബക്കർ സിദ്ദീഖ്(റ) അവരോട് ചോദിച്ചു. മുഹമ്മദ് നബി(സ) അങ്ങനെ പറഞ്ഞുവോ? അവർ ഏകസ്വരത്തിൽ പറഞ്ഞു. അതെ, അങ്ങനെ പറഞ്ഞു

 

അപ്പോൾ സിദ്ദീഖ്(റ) പറഞ്ഞു: മുഹമ്മദ് നബി(സ) അങ്ങിനെ പറ ഞ്ഞിട്ടുട്ടെങ്കിൽ അത് സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഖുറൈശി കൾ ഇളിഭ്യരായി മടങ്ങിപ്പോയി