രാത്രിയുടെ തമസ്സിൽ ലോകം മൂടിപ്പുതച്ചുറങ്ങുകയാണ് അർധ രാത്രി യിലാണ് ആപെൺരൂപം സ്വപ്നത്തിൽ തെളിഞ്ഞു വന്നത്. ഒരു സാധാരണ ജീവിതം നയിച്ച് പറയാൻ മാത്രം പുണ്യകർമങ്ങളൊന്നും ചെയ്തി ട്ടില്ലാത്ത വനിതയാണവൾ. ഏതാനും നാളുകൾക്ക് മുമ്പായിരുന്നു ആസ്ത്രീയുടെ മരണം.
സ്വപ്നത്തിലാണെങ്കിലും കണ്ടുമുട്ടിയ അവളോട് പലതും ചോദിക്കാൻ മനസ്സ് തുടിച്ചു. സഹോദരീ നിങ്ങൾക്ക് ഖബറിൽ എന്താണ് അവസ്ഥ. അയാൾക്ക് അറിയേണ്ടത് അതായിരുന്നു. സസന്തോഷം അവ ളിൽ നിന്ന് മറുപടി ലഭിച്ചു.
പുണ്യ റസൂലിനെ കാണാനുള്ള കൊതിയും അവിടുത്തോടുള്ള സ്നേഹവും എന്നെ രക്ഷപ്പെടുത്തിയിരിക്കുന്നു. എന്നോട് വിളിച്ചു പറയപ്പെട്ടു. എന്റെ ഹബീബിനെ സ്നേഹിക്കുന്നവരെ ശിക്ഷിക്കാൻ ഞാൻ ലജ്ജിക്കുന്നു. പുണ്യറസൂലിനെ സ്നേഹിക്കുന്നവരെ അവിടുത്തോട് കൂടെ ഞാൻ ഒരുമിച്ചു കൂടും.