പൂർവ്വകാലത്തുതന്നെ പാവനദീനിന്റെ പൂനിലാവുദിച്ച നാടാണ് യമൻ ഇന്നും ഇസ്ലാമിക സംസ്കാരത്തിന്റെ മടിശ്ശീലയായാണ് യമൻ അറിയപ്പെടുന്നത്. യമൻ പ്രവാചക പ്രേമികളുടെ പറുദീസയാണ്. അവിടെ ഖറൻ ദേശത്ത് വസിക്കുന്ന ‘ഉവൈസ്’ ഹുബുന്നബിയിൽ ഹൃദയം ലയിച്ച മഹാനാണ്. തന്റെ മനസ്സിലെ മാണിക്യ കല്ലായ പുണ്യപൂമേനിയെ നേരിൽ ദർശിക്കാൻ ദീർഘകാലമായി കാത്തിരിക്കുകയാണദ്ദേഹം മക്ക മദീന യെ തഴുകിതലോടി വരുന്ന ഇളം കാറ്റുപോലും മുത്തിമണക്കാൻ അവി ടുത്തെ മനസ്സ് വെമ്പൽ കൊണ്ടിട്ടുണ്ടാവും.

 

മദീന ഈത്തപ്പനയുടെ നാടാണെന്നറിഞ്ഞതിനാൽ കാരക്ക കാണു മ്പോൾ ഉവൈസിന്റെ ‘ഖൽബ് കുളിർമ കൊണ്ടിട്ടുണ്ടാവും. യമനിൽ നിന്നും ഏറെ അകലെയല്ലാത്ത മദീനയിൽ കഴിയുന്ന മുത്ത് നബിയെ കാണാൻ കഴിയാത്തതിൽ ആ യുവ ഹൃദയം നീറുകയാണ്. വൃദ്ധയായ വന്ദ്യമാതാവിന്റെ പരിചരണം നന്ദിയുള്ള മകൻ തോളിലേറ്റിയിരിക്കുക യാണ് വാർധക്യവും രോഗവും തളർത്തിയ വന്ദ്യമാതാവുമായി അക ലുന്നതിനെ കുറിച്ചാലോചിക്കാൻ പോലും വയ്യ

 

ആത്മാവിനോളം ആഴ്ന്നിറങ്ങിയ പ്രവാചക സ്നേഹം പലപ്പോഴും ഉവൈസിന്റെ മനസ്സിനെ മദീനയിലേക്ക് കൊത്തിവലിക്കുന്നതായി തോന്നും. പുണ്യപൂമേനിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഹബീബിന്റെ വിവരമറിയാൻ യമനിലെ വഴികളിൽ അദ്ദേഹം കാത്തിരിക്കാറുണ്ടായി രുന്നു. മദീന കണ്ടുവരുന്നവരെ ആവേശത്തോടെയാണ് അദ്ദേഹം എതി രേൽക്കാറുള്ളത്. അതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഞെട്ടിക്കു ന്നൊരു വിവരം തന്റെ കാതുകൾക്ക് കേൾക്കേണ്ടി വന്നത്.

 

ഉഹ്ദ് യുദ്ധത്തിൽ എന്റെ ഹബീബിന്റെ മുൻപല്ലുകൾ പൊട്ടിയിരി ക്കുന്നുവത്രെ. അവിടുത്തെ മുഖത്തിന് മുറിവേറ്റിരിക്കുന്നുവത്രെ. എന്റെ ഹബീബിന് മുൻ പല്ലില്ലെങ്കിൽ എനിക്കും മുൻപല്ലു വേണ്ട അവിടുത്തെ പൂമുഖത്ത് മുറിവേറ്റിട്ടുണ്ടെങ്കിൽ സ്വരൂപനായി ഞാൻ എന്തിനു കഴിയണം. ഇങ്ങനെ ചിന്തിച്ച ഉവൈസുൽ ഖറനി തന്റെ മുൻപല്ലുകൾ കുത്തി പ്പൊട്ടിക്കുകയും മുഖത്ത് മുറിവേൽപ്പിക്കുകയും ചെയ്തു