ഒരായുഷ്കാലം മുഴുവൻ തങ്ങളെ നേരിൽ കാണാൻ കാത്തിരുന്ന ഉവൈസിനെ കുറിച്ച് പുണ്യറസൂൽ(സ)ക്ക് നേരത്തെതന്നെ വിവരം ലഭി ച്ചിരുന്നു. അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് സ്വഹാബികളുമായി തിരു നബി ചർച്ച ചെയ്യാറുമുണ്ടായിരുന്നു.
തിരുനബി(സ) ഒരിക്കൽ ഉമർ(റ)വിനോട് പറയുകയുണ്ടായി. ഓ ഉമർ യമനിലെ “ഖറന്” എന്ന ദേശത്ത് ഉവൈസ് എന്ന ഒരു മഹാമനീഷി യുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിൽ നാണയത്തിന്റെ വട്ടത്തിൽ ഒരു കലയുണ്ട്. വൃദ്ധയായ മാതാവിനെ പരിചരിച്ചു കഴിയുന്ന അദ്ദേഹത്തിന്റെ ശുപാർശയുടെ ഫലമായി റബീഅ്, മുളർ ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാൾ കൂടുതൽ ജനങ്ങൾക്കല്ലാഹു മാപ്പു കൊടു ക്കും താങ്കളദ്ദേഹത്തെ കണ്ടുമുട്ടുകയാണെങ്കിൽ പ്രാർത്ഥിപ്പിച്ചു കൊള്ളുക
തിരുനബി(സ)യിൽ നിന്നും പ്രസ്തുത വിവരം അറിഞ്ഞതുമുതൽ ഹസത്ത് ഉമറുബ്നുൽ ഖത്വാബ്(റ) ഉവൈസിനെ അന്വേഷിച്ചു നടന്നു. എന്നാൽ തന്റെ ആഗ്രഹം സഫലീകരിക്കാൻ വർഷങ്ങളോളം അദ്ദേഹ ത്തിന് കാത്തിരിക്കേണ്ടി വന്നു.
ഒരവസരത്തിൽ യമനിൽ നിന്ന് വന്ന ഒരാൾ ഉമർ(റ)വിന് വിവരം നൽകുകയും അദ്ദേഹം യമനിൽ ചെന്ന് ഉവൈസുൽ ഖർനിയെ കണ്ടു തനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ വിനീതമായി അപേക്ഷിക്കുകയും രണ്ടുപേരും പരസ്പരം പ്രാർത്ഥിക്കുകയും ചെയ്തു