ശാമിൽ വെച്ച് ഒരിക്കൽ ബിലാൽ(റ) പുണ്യറസൂലിനെ സ്വപ്നം കണ്ടു സ്വപ്നത്തിലൂടെ അവിടുന്ന് ചോദിക്കുന്നു.
“ബിലാൽ നിനക്കെന്നെ സന്ദർശിക്കാൻ സമയമായില്ലേ.. ഇതെ ന്തൊരു പിണക്കമാണ് ബിലാൽ.
ബിലാൽ(റ) ഞെട്ടിയുണർന്നു. എന്റെ ഹബീബിനോട് എനിക്ക് പിണ മോ! അദ്ദേഹം പൊട്ടിക്കരഞ്ഞു. പുണ്യറൗളയിലെത്താൻ ബിലാൽ( റ)വിന്റെ ഹൃദയം വെമ്പൽ കൊണ്ടു. അധികം വൈകാതെ അദ്ദേഹം മദീനയിലേക്ക് യാത്രതിരിച്ചു
ബിലാൽ(റ) മദീനയിലെത്തിയിരിക്കുന്നു. സ്വഹാബികൾ അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു. ബിലാൽ(റ)ന്റെ സാന്നിധ്യം മദീന നിവാസികളെ ആവേശഭരിതരാക്കി നിറഞ്ഞമിഴിയോടെ വിങ്ങിപ്പൊട്ടുന്ന ഹൃദത്തോടെ ബിലാൽ പുണ്യറസൂലിന്റെ റൗളയിലേക്ക് കടന്നു ചെന്ന് സലാം പറഞ്ഞുഅസ്സലാമു അലൈക്ക യാ റസൂലല്ലാ.
പുണ്യ പ്രവാചകരോടുള്ള ഇശ്ഖ് മൂത്ത് സ്വയം മറന്ന് അദ്ദേഹം റൗളയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. തന്റെ ഹബീബിന്റെ പുണ്യശ തീരം വിശ്രമിക്കുന്ന സ്ഥലത്തുനിന്ന് വിട്ടുപോവാൻ ബിലാൽ(റ)വിന് കഴി ഞ്ഞില്ല. എത്ര സമയം അവിടെ ചിലവഴിച്ചുവെന്ന് അദ്ദേഹം തന്നെ അറി ഞ്ഞില്ല.
ബിലാലിനെ നോക്കി സമയസൂചി കറങ്ങിക്കൊണ്ടിരുന്നു.
പുറകിൽ നിന്നും കാലടി ശബ്ദം കേട്ട് ബിലാൽ(റ) തിരിഞ്ഞുനോ ക്കിയപ്പോൾ പുണ്യറസൂലിന്റെ പേരക്കിടാങ്ങൾ ഹസൻ ഹുസൈൻ(റ) തന്റെ സമീപത്തേക്ക് നടന്നു വരുന്നു. തന്റെ ഹബീബിന്റെ പേരമക്കളെ കണ്ടപ്പോൾ അദ്ദേഹം അവരെ ആദരിച്ചു. രണ്ടുപേരെയും അദ്ദേഹംആലിംഗനം ചെയ്തു. സംസാരത്തിനിടയിൽ ഹസൻ ഹുസൈൻ(റ) ബിലാൽ(റ)വിനോട് പറഞ്ഞു.
ഓ ബിലാൽ അങ്ങയുടെ ബങ്കുകേൾക്കാൻ മദീനാ നിവാസി കൾക്കു കൊതിയാവുന്നു. സുബ്ഹിയുടെ ബാങ്കൊന്നു വിളിച്ചു തരുമോ?
പുണ്യറസൂലിന്റെ പേരക്കിടാങ്ങൾ, അവിടുന്ന് അതിരറ്റ് സ്നേഹിച്ച കുട്ടികൾ, അവരുടെ അഭ്യർത്ഥന നിരസിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞി ല്ല. കുനിഞ്ഞ ശിരസ്സോടെ അദ്ദേഹം പതുക്കെ തലയാട്ടി. സുബ്ഹിക്ക് ബിലാൽ(റ)വിന്റെ ബാങ്കൊലി മുഴങ്ങി.
അല്ലാഹു അക്ബർ,
അല്ലാഹു അക്ബർ,
ബിലാലിന്റെ ശബ്ദം മദീനാ നിവാസികളെ ഹർഷ പുളകിതരാക്കി. പലരും ശയ്യയിൽ നിന്ന് അറിയാതെ എഴുന്നേറ്റു പോയി. പുണ്യ റസൂ ലിന്റെ കാലത്തുള്ള ബാങ്കൊലി അവിടുന്ന് വഫാത്തായിട്ടില്ലെന്നു വരെ അവർക്കു തോന്നിപ്പോയി, പുരുഷന്മാർ കൂട്ടം കൂട്ടമായി പള്ളിയിലേക്ക് ഒഴുകിയെത്തി.
ബിലാൽ(റ) ബാങ്കു തുടർന്നു കൊണ്ടിരുന്നു…. അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാ
ബിലാലിന്റെ അധരങ്ങൾ വിതുമ്പി തൊണ്ടയിടറി ബാങ്കു പൂർത്തി യാക്കാൻ കഴിയുന്നില്ല. തന്റെ ഹബീബിന്റെ നാമം ബിലാലിന്റെ മനസ്സിനെ കീഴടക്കി ബാങ്കു പൂർത്തിയാക്കാൻ കഴിയാതെ ബിലാൽ നിലത്തിരുന്നു പൊട്ടിക്കരഞ്ഞു. ആരംഗം കണ്ട് സ്വഹാബത്തിന്റെ ഹൃദയം തേങ്ങി. അതൊരു കൂട്ടക്കരച്ചിലായി രൂപാന്തരപ്പെട്ടു