ഹസ്രത്ത് ഉമർ(റ)വും സംഘവും ശാമിലെത്തി. ബിലാൽ(റ)വിന്റെ നേതൃത്വത്തിൽ നിരവധി പേർ അവരെ വരവേറ്റു. നിസ്കാരത്തിന് സമയ മായപ്പോൾ ബിലാൽ(റ) ബാങ്കുവിളിച്ചു.
“അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
ബിലാലിന്റെ മധുരസ്വരം കേട്ട സ്വഹാബത്തിന് പുണ്യറസൂലിനെയും അവിടുത്തെ ജീവിത കാലവും ഓർമ്മ വന്നു. അവർ പൊട്ടിക്കരഞ്ഞു
സ്വഹാബത്തിന്റെ കരച്ചിൽ കേട്ട് ബിലാൽ(റ)വിനും അധിക സമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പുണ്യറസൂലിന്റെ പൂമുഖം അദ്ദേഹ ത്തിന്റെ ഹൃദയത്തിൽ ഓടിയെത്തി. കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം തേങ്ങിക്കരഞ്ഞു.