തിരുനബി(സ)ക്കു വേണ്ടി ബാങ്കു വിളിക്കുന്നവരായിരുന്നു ബിലാ ലുബ്നു റബാഹ്(റ), മുഅദ്ദിനുറസൂൽ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. നബി(സ) പള്ളിയിലേക്ക് കയറിവരുമ്പോൾ ആദ്യമായി അവിടുത്തെ വരവേറ്റിരുന്നത് ബിലാൽ(റ)വായിരുന്നു

പുണ്യ റസൂലിന്റെ വഫാത്തിന് ശേഷം ഹസ്രത്ത് അബൂബക്കർ(റ) ബിലാലിനോട് ബാങ്കുവിളിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ നിറകണ്ണുക ളോടെയും ആദരവോടെയും അദ്ദേഹം പറഞ്ഞു.

“ഓ സിദ്ദീഖ് അല്ലാഹുവിന്റെ റസൂലിന്റെ വഫാത്തിന് ശേഷം ആർക്കു വേണ്ടിയും ബാങ്കുവിളക്കാൻ എനിക്കു കഴിയില്ല. എന്നെ പോകാൻ അനുവദിക്കണം”

സിദ്ദീഖ്(റ)വിന് അദ്ദേഹത്തിന്റെ വിഷമം മനസ്സിലായി പുണ്യ റസൂ ലിന്റെ വേർപാട് ബിലാലിനെ അത്രയധികം പ്രയാസപ്പെടുത്തിയിട്ടുണ്ട്. സിദ്ദീഖ്(റ) ബിലാലിനെ പിന്നീട് നിർബന്ധിച്ചില്ല. ഒന്നുരണ്ടു ദിവസ ങ്ങൾക്കു ശേഷം ബിലാൽ പ്രവാചക വേർപാടിന്റെ നൊമ്പരവും പേറി ശാമിലേക്കു യാത്രയായി