1. മിമ്പറിലോ അല്ലെങ്കിൽ ഉയർന്ന സ്ഥലത്തോ ആവുക.
2. ഇരിപ്പിടം കൂടാതെ മിമ്പറിന് മൂന്നുപടിയുണ്ടാവുക.
3. മിമ്പർ മിഹ്റാബിന്റെ വലതുവശത്തായിരിക്കുക.
4. മിമ്പറിന്റെ ഇരിപ്പിടത്തോട് അടുത്ത പടിയിൽ നിൽക്കുക.
5. ഖത്വീബ് പള്ളിയിൽ പ്രവേശിക്കുന്ന നേരത്തും ഓരോ സ്വഫിനടുത്തെത്തു മ്പോഴും മിമ്പറിനോട് അടുക്കുന്ന സമ യത്തും അതിൽ കയറിയ ശേഷവും സലാം ചൊല്ലുക
6. മിമ്പറിൽ വെച്ച് വലതുഭാഗത്തുകൂടെ തിരിയുക.
7. മുമ്പിൽ വെച്ച് ബാങ്കുവിളിക്കുന്നതു വരെ ഖത്വീബ് ഇരിക്കുക.
8. ഇടതു കയ്യിലുള്ള വാളിലോ വില്ലിലോ വടിയിലോ ഊന്നുക. മുഅ ദിന്റെ കയ്യിൽ നിന്ന് വല തു കൊണ്ട് വാങ്ങി ഇടതുകയ്യിലേക്ക് മാറ്റി മിമ്പറിൽ കയറണം. ഖുതുബാനന്തരം വലതുകൈ കൊണ്ട് തിരിച്ചു നൽക
9. വലതുകൈ മിമ്പറിന്റെ വക്കിൽ വെക്കുക.
10. ഖുതുബയിൽ ഇടവും വലവും തി രിയാതെ പൂർണമായും ജനങ്ങളെ
അഭിമുഖീകരിക്കുക.
11. ഖുതുബ സാഹിത്യ സമ്പുഷ്ടവും സാരമുള്ളതും ചെറുതുമായിരിക്കുക.
12. സ്വഹാബാക്കളിലെ ഭരണാധികാരികൾക്കും മുസ്ലിം ഭരണാധികാരികൾ
ക്കും ദുആ ചെയ്യുക.
രണ്ടാം ഖുതുബ അസ്തഗ്ഫിറുല്ലാഹലി വലകും എന്നതുകൊണ്ട് അവസാ നിപ്പിക്കുക.
13. ഖുതുബക്കുടനെ ഇറങ്ങുകയും
ഇഖാമത്തോടെ മിഹ്റാബിൽ പ്രവേ
ശിക്കുകയും ചെയ്യുക.