പണ്ഡിതന്മാർക്കിടയിൽ മതദർശനങ്ങളുടെ താരോദയം എന്ന ഖ്യാതി നേടിയ ഉമറുന്നസഫി (തുർക്കിസ്ഥാനിലെ നസഫ് ദേശത്തോട് ചേർത്ത് പറയുന്നു)
ഉസ്ബക്കിസ്ഥാനിലെ സോവിയറ്റ് പ്രവിശ്യയായ സമർഖന്ദിൽ 461 ലാണ് ജനനം
നിരവധി വിഞ്ജാനീയങ്ങൾ കരസ്ഥമാക്കിയ അദ്ധേഹത്തിന് ദൈവശാസ്ത്രത്തിൽ വിശിഷ്ട പ്രാവീണ്യമുണ്ടായിരുന്നു. ഹനഫീ മദ്ഹബുകാരനായ അദ്ധേഹം അഖീദയിൽ മാതുരീദീ സരണിയിലായിരുന്നു.
സൂക്ഷ്മതയും ഭൗതികപരിത്യാഗവും ഭയഭക്തിയും നിറഞ്ഞ ജീവിതത്തിനിടെ നിരവധി രചനകളും നിർവ്വഹിച്ചു
അക്കൂട്ടത്തിൽ പെട്ടതാണ്
1. അൽ മൻളുമ:( കർമ്മശാസ്ത്രം)
2. ത്വലബത്തു ത്വലബ ( ഭാഷ പഠനം)
3. താരീഖു ബുഖാരി( ചരിത്രം)
4. അഖാഇദുന്നസഫി (ദൈവശാസ്ത്രം)
ഈ ഗ്രന്ഥത്തെ ആസ്പദിച്ച് തഫ്താസാനി ഇമാമടക്കം നിരവധി പണ്ഡിതന്മാർ രചനകൾ നിർവ്വഹിച്ചിട്ടുണ്ട്.
ആ മഹാപ്രതിഭ
76 മത്തെ വയസ്സിൽ സമർഖന്ദിൽ വെച്ച്
ലോകത്തോട് വിട ചൊല്ലി