“ഒരാൾ പറഞ്ഞു ഞാൻ നിനക്കു സകാത്ത്തരാം തന്നാൽ ആ പണം നീ എനിക്ക് തരാനുള്ള കടം വീട്ടാൻ ഉപയോഗിക്കണം” ഈ നിബന്ധന വെച്ചുള്ള സകാത്ത് സഹീഹാവുമോ?
من دفع زكاته لمدينه بشرط أن يردها له عن دينه، لم يجز، ولا يصح قضاء الدين بها.
فإن نويا ذلك بلا شرط، جاز وصح، وكذا إن وعده المدين بلا شرط، فلا يلزمه الوفاء بالوعد.
1)فتح المعين 2/193البكري
തനിക്കുള്ള കടം വീട്ടാൻ ഉപയോഗിക്കണം എന്ന നിബന്ധനയോടെ ഒരാൾ തൻ്റെ കടക്കാരന് സകാത്ത് നൽകിയാൽ അതു സാധുവാകുകയില്ല. അതുകൊണ്ട് കടം വീട്ടൽ ശരിയാവുകയുമില്ല. നിബന്ധന വെക്കാതെ ഇരുവരും അങ്ങനെ കരുതുന്നതു കൊണ്ട് കുഴപ്പമില്ല. അത് ശരിയാവുകയും ചെയ്യും. നിബന്ധനയൊന്നുമില്ലാതെ കടക്കാരൻ കടം വീട്ടുമെന്ന് വാഗ്ദാനം ചെയ്യലും അനുവദനീയമാണ്. പക്ഷെ ആ വാഗ്ദാനം പാലിക്കണമെന്ന് അവന് നിർബന്ധമില്ല
References
1. | ↑ | فتح المعين 2/193البكري |