സംഘടിത സകാതിന്റെ ഇസ്ലാമിക വിധി വിശദമാക്കാം. മൊത്തം സകാതിനെ മുസ്ലിം പണ്ഢിതന്മാര്‍ രണ്ടിനമായി തിരിക്കുന്നു. ഒന്ന് ബാഹ്യമായ ധനത്തിന്റെ സകാതും മറ്റൊന്ന് ആന്തരികമായ ധനത്തിന്റെ സകാതും. ഇമാം നവവി(റ) പറയുന്നു: “ഫിത്വ്ര്‍ സകാത്, കച്ചവട സ്വത്ത്, നിധി, സ്വര്‍ണം, വെള്ളി എന്നിവ ആന്തരികമായ സ്വത്തുക്കളും ഖനിജങ്ങള്‍, പഴവര്‍ഗങ്ങള്‍, ആട്,മാട്,ഒട്ടകം, കൃഷി എന്നിവ ബാഹ്യമായ സ്വത്തുക്കളുമാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 6/146)1)والاموال الباطنة هي الذهب والفضة والركاز وعروض التجارة وزكاة الفطر وفى زكاة الفطر .2)(وأما) الاموال الظاهرة وهى الزروع والمواشى والثمار والمعادن
ഈ വിഭജനത്തിന്റെ മാനദണ്ഡം ഇങ്ങനെ ഗ്രഹിക്കാം. ഒരു വ്യക്തിയുടെ അരികില്‍ സൂക്ഷിപ്പുള്ള തുകയെ സംബന്ധിച്ചും തനിക്കു കിട്ടിയ നിധിയെ സംബന്ധിച്ചും തന്റെ കടയിലും ഗോഡൌണിലും സ്റ്റോക്കുള്ള ചരക്കുകളെ സംബന്ധിച്ചും അന്യര്‍ക്ക് അറിയുന്നതിലുപരി തനിക്ക് തന്നെയാണ് അറിയുക. അതു പോലെ തന്റെ ശരീരത്തിനും തന്നെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കും പെരുന്നാള്‍ ദിവസം ആവശ്യമായവ കഴിച്ച് തന്റെ കയ്യില്‍ വല്ലതും ശേഷിക്കുമ്പോഴാണല്ലോ ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാകുന്നത്. ഇത് സംബന്ധിച്ചും തനിക്കാണ് കൂടുതല്‍ അറിവ്. അന്യന്റെ നിരീക്ഷണങ്ങള്‍ക്കു ഇവകള്‍ പൂര്‍ണമായും അധീനമല്ലെന്ന് ചുരുക്കം. ഇതാണ് ഇവകള്‍ ആന്തരിക സകാതായി കാണുന്നതിന്റെ ന്യായം.
എന്നാല്‍ കൃഷികള്‍, ആട്, മാട്, പഴവര്‍ഗങ്ങള്‍, ഒട്ടകം, ഖനിയില്‍ നിന്ന് കിട്ടുന്ന ലോഹങ്ങള്‍ എന്നിവയുടെ സകാത് മുമ്പ് പറഞ്ഞത് പോലെയല്ല. ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ സ്ഥാപിതമാകുന്ന ബൈതുല്‍ മാല്‍ ഫണ്ടിന്റെ ഉദോഗസ്ഥര്‍ക്ക് നേരിട്ടുള്ള നിരീക്ഷണത്തിലൂടെ സകാത് ഇത്രയുണ്ടാകുമെന്ന് കണക്കാക്കാന്‍ കഴിയും. ഉടമസ്ഥന്റെ അറിവിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല ഇത്. വയലില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്ല് ഇത്രയുണ്ടാകുമെന്നും അതില്‍ നിന്നു തന്നെ സകാത് ഇത്രയുണ്ടാകുമെന്നും അവര്‍ക്ക് കണക്കാക്കാനാകും. അതു പോലെ തന്നെയാണ് മുന്തിരി, കാരക്ക തോട്ടങ്ങളിലെ പഴവര്‍ഗങ്ങളും ഖനിയില്‍ നിന്നെടുക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളും. ഇതാണ് ഇത് ബാഹ്യധനമായി കാണുന്നതിന്റെ രഹസ്യം. ഈ വിഷയങ്ങള്‍ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. തുഹ്ഫ 3/337, നിഹായ 3/130, മുഗ്നി 1/114, മഹല്ലി 2/40, ജമല്‍ 2/239, ബുജൈരിമി 2/587 എന്നിവനോക്കുക.
ഈ രണ്ടിനം സകാതുകള്‍ ഇമാമോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ചോദിക്കുന്നതും തദവസരത്തില്‍ സകാത് ദായകരുടെ ബാധ്യതയും സംബന്ധിച്ച് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് കാണുക: ഇമാം നവവി(റ) പറയുന്നു: “ബാഹ്യമായ ധനത്തിന്റെ സകാത് ഇമാം ആവശ്യപ്പെട്ടാല്‍ ഇമാമിനെ ഏല്‍പ്പിക്കല്‍ ഉടമസ്ഥന്റെ ബാധ്യതയാണെന്നതില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍ ഇമാമിന് നല്‍കാതെ അവകാശികള്‍ക്ക് ഉടമസ്ഥന്‍ നേരിട്ട് തന്നെ നല്‍കാന്‍ തയ്യാറായാല്‍ പോലും അരാജകത്വമില്ലാതാക്കാന്‍ വേണ്ടി മുസ്ലിം ഭരണാധിപരന്‍ അവരോട് യുദ്ധം ചെയ്യേണ്ടതാണ്. ഇമാം ചോദിക്കാതിരിക്കുകും ഇമാം നിശ്ചയിക്കുന്ന വ്യക്തി വരാതിരിക്കുകയും ചെയ്താല്‍ വരുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ സകാത് പിന്തിച്ച് വെക്കേണ്ടതും വരുമെന്ന് പ്രതീക്ഷയില്ലെങ്കില്‍ സകാത് ദായകനു തന്നെ സ്വയം വിതരണം ചെയ്യാവുന്നതുമാണ്. ഇമാം ശാഫി’ഈ(റ) ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആന്തരിക സ്വത്തിന്റെ സകാതാണെങ്കില്‍ അധികാരികള്‍ക്കതില്‍ ചിന്തിക്കേണ്ടതില്ല. ഉടമസ്ഥന്‍ സ്വയം അവകാശികള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. സ്വമേധയാ ഉടമസ്ഥന്‍ ഇമാമിനെ ഏല്‍പ്പിച്ചാല്‍ അവരില്‍ നിന്നും ഇമാമിന് സ്വീകരിക്കാവുന്നതാണ്. ഇമാം മാവര്‍ദി(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 6/166).3) لو طلب الامام زكاة الاموال الظاهرة وجب التسليم إليه بلا خلاف بذلا للطاعة فان امتنعوا قاتلهم الامام وان كانوا مجيبين إلى اخراجها بأنفسهم لان في منعهم افتياتا علي الامام فان لم يطلب الامام ولم يأت الساعي وقلنا يجب دفعها إلى الامام اخرها رب المال مادام يرجو مجئ الساعي فإذا أيس منه فرقها بنفسه نص عليه الشافعي4)(وأما) الاموال الباطنة فقال الماوردى ليس للولاة نظر في زكاتها بل أصحاب الاموال أحق بتفرقتها فان بذلوها طوعا قبلها الامام منهم
“ആന്തരികമായ ധനത്തിന്റെ സകാത് തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടലും അത് പിരിച്ചെടുക്ക ലും ഇമാമിന് (മുസ്ലിം ഭരണാധികാരി) അനുവദനീയമല്ലെന്നാണ് പണ്ഢിതലോകത്തിന്റെ ഇജ്മാ’അ് (ഏകാഭിപ്രായം) തുഹ്ഫ 3/344, ഇപ്രകാരം നിഹായ 3/136, മുഗ്നി 1/413, ജമല്‍ 2/294, ബുജൈരിമി 2/587 എന്നിവയിലും കാണാം. നിഹായയുടെ വാക്കിനെ വ്യാഖ്യാനിച്ച് കൊണ്ട് ശൈഖ് അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു: “ഇമാം ആവശ്യപ്പെട്ടാലും ആന്തരികമായ ധനത്തിന്റെ സകാത് അദ്ദേഹത്തിന് നല്‍കല്‍ ഉടമസ്ഥന് നിര്‍ബന്ധമില്ല. ആവശ്യപ്പെടല്‍ ഇമാമിന് നിഷിദ്ധവുമാണ്” (ഹാശിയതുന്നിഹായ 3/136).
ഇമാം നവവി(റ) പറയുന്നു; “വല്ല വ്യക്തിയും ആന്തരികമായ സ്വത്തിന്റെ സകാത് നല്‍കാത്തതായി ഇമാമിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം അവകാശികള്‍ക്ക് നല്‍കാനോ അല്ലെങ്കില്‍ അവകാശികള്‍ക്ക് എത്തിക്കാന്‍ വേണ്ടി എന്റെ വശം തരണമെന്നോ ഇമാമിന് പറയാവുന്നതാണ്.” (ശര്‍ഹുല്‍ മുഹദ്ദബ് 6/166)
ഇബ്നു ഹജര്‍(റ) തുടരുന്നു: “ഒരു വ്യക്തി ആന്തരികമായ സ്വത്തിലെ നിര്‍ബന്ധ സകാത് നല്‍കുന്നില്ലെന്ന് ഇമാം മനസ്സിലാക്കിയാല്‍ അവനോട് അത് കൊടുക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ അവകാശികള്‍ക്ക് കൊടുക്കാന്‍ വേണ്ടി തന്നെ ഏല്‍പ്പിക്കാന്‍ വേണ്ടിയോ കല്‍പ്പിക്കല്‍ ഇമാമിന് നിര്‍ബന്ധമാണ്. ഞാന്‍ നല്‍കിക്കൊള്ളാമെന്ന വാക്ക് കേട്ട് മതിയാക്കരുത്. കാരണം പെട്ടെന്ന് കൊടുത്തു തീര്‍ക്കാന്‍ രണ്ടാലൊന്ന് ചെയ്യണം. എല്ലാ നല്ല കാര്യങ്ങളുടെയും സംസ്ഥാപനത്തിലും ചീത്ത കാര്യങ്ങളുടെ വിപാടനത്തിലും ഇമാം ശ്രദ്ധിക്കേണ്ടതിനാലാണിത്” (തുഹ്ഫ 3/345 ശര്‍വാനി സഹിതം നോക്കുക).
ചുരുക്കത്തില്‍ ഇസ്ലാമിക ഭരണാധികാരിയാണെങ്കില്‍ പോലും ആന്തരികമായ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ശരീ’അത്തില്‍ നിയമമില്ല. എന്നാല്‍ ഉടമസ്ഥന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ അവനെ കൊണ്ട് കൊടുപ്പിക്കുകയോ തന്നെ ഏല്‍പ്പിക്കണമെന്ന് പറയുകയോ ആണ് ഇമാം ചെയ്യേണ്ടത്. ഇമാം റംലി(റ) നിഹായയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു. “ഇമാമിനെ പോലെ മറ്റുള്ളവര്‍ക്കും അവനോട് സകാത് കൊടുക്കാന്‍ കല്‍പ്പിക്കാവുന്നതാണ്. പക്ഷേ അവനെ ഏല്‍പ്പിക്കാന്‍ പറയാവതല്ല” (ഹാശിയതുന്നിഹായ 3/136). ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.
(1) ആന്തരിക സ്വത്തിന്റെ സകാത് മുസ്ലിം ഭരണാധികാരിക്ക് പോലും ജനങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം നടത്താന്‍ വകുപ്പില്ല. (2) ജനങ്ങളില്‍ നിന്ന് അത് പിരിച്ചെടുക്കുന്നത് നിഷിദ്ധമാണെന്നതില്‍ ഇജ്മാ’ഉണ്ട്. (3) സകാത് ദായകന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ പോലും ഖണ്ഡിതമായി അത് തന്നെ ഏല്‍പ്പിക്കണമെന്ന് ഇമാമിന് പോലും പറയാന്‍ പാടില്ല. (4) സ്വന്തമായി കൊടുക്കുകയോ അല്ലെങ്കില്‍ തന്നെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നേ പറയാന്‍ പാടുള്ളൂ. (5) ഇമാമ് അല്ലാത്തവര്‍ക്ക് ഇപ്പറഞ്ഞതിനും വകുപ്പില്ല. (6) നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ സകാത് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമേ അവര്‍ക്ക് ചെയ്യാന്‍ ന്യായമുള്ളൂ.
ഇസ്ലാമിക ഭരണാധികാരിയായ ഇമാമിന് പോലും(തന്റെ അധികാര പരിധിക്ക് പുറത്തായതിനാല്‍) ആ ന്തരികമായ സ്വത്തിന്റെ സകാത് പിരിക്കാന്‍ അര്‍ഹതയില്ലെന്നിരിക്കെ മറ്റുള്ള കൈകാര്യകര്‍ത്താക്കള്‍ക്ക് -ഇന്നത്തെ രീതിയിലുള്ള കമ്മിറ്റിക്ക് പ്രത്യേകിച്ചും- ഫിത്വ്ര്‍ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ഇസ്ലാമില്‍ ഒരു വകുപ്പുമില്ല.
References
1. | ↑ | والاموال الباطنة هي الذهب والفضة والركاز وعروض التجارة وزكاة الفطر وفى زكاة الفطر |
2. | ↑ | (وأما) الاموال الظاهرة وهى الزروع والمواشى والثمار والمعادن |
3. | ↑ | لو طلب الامام زكاة الاموال الظاهرة وجب التسليم إليه بلا خلاف بذلا للطاعة فان امتنعوا قاتلهم الامام وان كانوا مجيبين إلى اخراجها بأنفسهم لان في منعهم افتياتا علي الامام فان لم يطلب الامام ولم يأت الساعي وقلنا يجب دفعها إلى الامام اخرها رب المال مادام يرجو مجئ الساعي فإذا أيس منه فرقها بنفسه نص عليه الشافعي |
4. | ↑ | (وأما) الاموال الباطنة فقال الماوردى ليس للولاة نظر في زكاتها بل أصحاب الاموال أحق بتفرقتها فان بذلوها طوعا قبلها الامام منهم |