13.അലി(റ)വിന്റെ ധൈര്യം
സമയം പാതിരാത്രി, അബൂജഹ്ലിന്റെ നേതൃത്വത്തിൽ ഖുറൈശി കൾ തിരുനബി(സ)യെ വധിക്കാൻ അവിടുത്തെ വീടു വളഞ്ഞു പുണ്യ റസൂൽ(സ) യോടു കൂടി അപ്പോൾ അലി(റ) മാത്രമെ ഉണ്ടായിരുന്നുള്ളൂ.
ഖുറൈശികളുടെ ചതി തിരുനബി(സ) തിരിച്ചറിഞ്ഞു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ഒരു വഴിയുമില്ല. വിരിപ്പ് ഒഴിഞ്ഞുകിടക്കുന്നത് കണ്ടാൽ ശത്രുക്കൾക്ക് സംശയമാകും എന്തുചെയ്യണമെന്നറിയാതെ ചിന്തിച്ചു നിൽക്കുമ്പോൾ അലി(റ) പറഞ്ഞു
യാ റസൂലല്ലാഹ്, അങ്ങയുടെ വിരിപ്പിൽ ഞാൻ കിടന്നുറങ്ങിക്കൊ ളാം. ഞാൻ അങ്ങാണെന്ന് ശത്രുക്കൾ കരുതിക്കോളും അങ്ങ് രക്ഷ പ്പെട്ടു കൊള്ളുക.
അലി(റ)വിന്റെ വാക്കുകൾ പുണ്യറസൂൽ(സ)യുടെ ഹൃദയത്തിൽ സന്തോഷം നിറച്ചു സ്വന്തം ജീവൻ പണയപ്പെടുത്തി അലി(റ) അവി ടൂത്തെ വിരിപ്പിൽ കയറി പുതച്ചു കിടന്നു
തിരുനബി(സ) ഭൂമിയിൽ നിന്നും ഒരു പിടി മണ്ണുവാരി അതിൽ യാസീൻ സൂറത്തിലെ ഒരു സൂക്തം ഓതി മന്ത്രിച്ച് നാല് ഭാഗത്തേക്കുമെറി ഞ്ഞു പിന്നീട് ഇരുട്ടിലേക്ക് ഇറങ്ങിനടന്നു ശത്രുക്കൾക്ക് തിരുനബി(സ)യെ ദർശിക്കാൻ കഴിഞ്ഞില്ല. നേരം പുലർന്നപ്പോൾ ഖുറൈശികൾ അകത്തേക്ക് നോക്കി അലി(റ) കിടന്നുറങ്ങുന്നത് കണ്ട് അവർ ഇളിതരായി മടങ്ങിപ്പോയി