വിശുദ്ധ ബദർ യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പ് തിരുനബി(സ) തന്റെ സ്വഹാബത്തുമായി കാര്യങ്ങളെല്ലാം ചർച്ച നടത്തിക്കൊണ്ടിരിക്കു കയാണ്. സബ്നു മുആദി(റ) പറഞ്ഞു:

‘അല്ലാഹുവിന്റെ റസൂലേ, അങ്ങ് ആഗ്രഹിക്കുന്നിടത്തെല്ലാം യാത ചെയ്തു കൊള്ളുക. അവിടുന്ന് ഇഷ്ടപ്പെടുന്നവരുമായെല്ലാം ബന്ധം സ്ഥാപിക്കുക. അവിടുന്ന് ഉദ്ദേശിച്ചവരോട് ബന്ധം വിചോദിക്കുകയും ചെയ്യുക. ഞങ്ങളുടെ സ്വത്തിൽ അങ്ങേക്ക് ഇഷ്ടമുള്ളത് എടുത്തു കൊള്ളുക. അവിടുന്ന് ഉദ്ദേശിക്കുന്നത് മാത്രം ഞങ്ങൾക്ക് ബാക്കി യാക്കുക. അതാണ് ഞങ്ങളുടെ തൃപ്തി നബിയേ

അപ്പോൾ മിഖ്ദാദ്(റ) പറഞ്ഞു: ഓ പ്രവാചകരേ, അങ്ങ് സമുദ്രം മുറിച്ചു കടക്കാനാണ് ഞങ്ങളോട് പറയുന്നതെങ്കിൽ അതിനും ഞങ്ങൾ തയ്യാറാണ്.

“ഞങ്ങളിവിടെ ഇരിക്കട്ടെ മൂസാ, നീയും നിന്റെ സ്രഷ്ടാവും പോയി

യുദ്ധം ചെയ്യുക’ എന്ന് മൂസാനബി(സ)യോട് അദ്ദേഹത്തിന്റെ സമൂഹം

പറഞ്ഞത് പ്രകാരം അങ്ങയോട് ഞങ്ങളൊരിക്കലും പറയില്ല നബിയേ അത്തിയുടെ ഇരു പാർശ്വങ്ങളിലും മുന്നിലും പിന്നിലുമായി ശ്ര ക്കളോട് ഞങ്ങൾ യുദ്ധം ചെയ്യും നബിയേ, ആ സ്വഹാബിവര്യന്മാരുടെ വാക്കുകൾ തിരുനബി(സ)യുടെ ഹൃദയത്തിൽ സന്തോഷത്തിന്റെ കുളിർമഴ പെയ്യിച്ചു