മദീനയിലെങ്ങും സുവർണ ദിനങ്ങളാണ്. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ)ന്റെ ഭരണത്തിൽ ജനങ്ങൾ സന്തോഷ ഭരിതരായിരുന്ന കാലം അധികാരത്തിന്റെ സുഖലോലുപതയിൽ സുഖിച്ചുറങ്ങുന്ന ഭരണാധികാരിയായിരുന്നില്ല. ഉമർ(റ), രാവും പകലും ജനങ്ങളുടെ ക്ഷേമാ കാര്യങ്ങൾ അന്വേഷിച്ച് അതിന് വഴിയൊരുക്കലാണ് ഖലീഫയുടെ പ്രധാന ജോലി അനവധി രാത്രികളിൽ അതിനായി അവിടുന്ന് ഉറക്കമിള ച്ച് നാട് ചുറ്റിയിട്ടുണ്ട്.

 

മദീനയിലെ ഊടു വഴിയിലൂടെ തന്റെ ജനതയുടെ ജീവിത രീതിയും സാമ്പത്തിക സാഹചര്യവും തിരിച്ചറിയാൻ ചുറ്റിത്തിരിയുന്ന ഭരണാധി കാരിയായ ഉമർ(റ)ന് വ്യത്യസ്ഥങ്ങളായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഓർമയിൽ ഒരിക്കലും വേറിട്ടുപോവാത്ത ചില സംഭവങ്ങൾ കൂട്ടത്തിലുണ്ടായിരുന്നു ഖലീഫയുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച വൃദ്ധമാതാവിന്റെ കഥ അതിലൊന്നാണ്.

 

തിരുനബി(സ)യുടെ മഹബ്ബത്തിൽ മനസ്സലിഞ്ഞുചേർന്ന ആവൃദ്ധ രാത്രിവളരെ വൈകിയിട്ടും വസ്ത്രം നെയ്തു കൊണ്ടിരിക്കുകയാണ്. കത്തിച്ചു വെച്ച വിളക്കിന്റെ നേർത്ത വെളിച്ചം കണ്ടാണ് ഖലീഫയുടെ ശ്രദ്ധ അങ്ങോട്ടു നീങ്ങിയത്

 

തന്റെ ജോലിക്കിടയിൽ അവർ ഇങ്ങനെ പാടുന്നു. ‘മുഹമ്മദ് നബി യുടെ മേൽ സച്ചരിതരുടെ സ്വലാത്തുണ്ടായിരിക്കട്ടെ. ഉന്നതരും വിശു ദ്ധിയുള്ളവരും അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുന്നു.

 

ആസ്ത്രീയുടെ പാട്ട് കേട്ട് ഖലീഫ കരഞ്ഞുകൊണ്ടു നിലത്തിരുന്നു

പോയി തന്റെ ഹബീബ് തിരുനബി(സ)യെക്കുറിച്ചാണ് വൃദ്ധ ആലപി

ക്കുന്നത്.

 

പ്രസ്തുത കാവ്യം ഒന്നുകൂടി കേൾക്കാൻ ഉമറുബ്നുൽ ഖത്താബ്( റ)വിന് കൊതിയായി അദ്ദേഹം ആസ്ത്രീയുടെ വീടിന്റെ സമീപത്തെത്തി വാതിലിൽ മുട്ടി. പിന്നീട് പ്രസ്തുത കാവ്യങ്ങൾ ഒന്നുകൂടി ആലപിക്കാൻ വിനീതമായി അപേക്ഷിച്ചു

 

ആവൃദ്ധ കാവ്യം വീണ്ടും ആവർത്തിച്ചു. ഉമറുബ്നുൽ ഖത്വാബ്(റ) പൊട്ടിക്കരഞ്ഞു. അദ്ദേഹം ആസ്ത്രീക്ക് വേണ്ടി പ്രാർത്ഥിച്ചു അല്ലാഹു നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ. സ്ത്രീ ഖലീഫക്ക് വേണ്ടിയും പ്രാരത്ഥിച്ചു പാപങ്ങൾ പൊറുക്കുന്നവനേ ഉമറിന് നീ മാപ്പ് ചെയ്യേണമേ! ചാരിതാർത്ഥ്യത്തോടെ ഉമറുബ്നുൽ ഖത്വാബ്(റ) അവിടെ നിന്നും നടന്നു നീങ്ങി.