കാലം അതിവേഗതയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഉവൈസിന്റെ കാത്തിരിപ്പ് നീളുകയാണ്. പുണ്യനബിയെ കാണാൻ ഇതുവരെയും സാധി ച്ചിട്ടില്ല. എന്നെങ്കിലും എത്തിപ്പെടാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിൽ മദീനയിൽ നിന്ന് വേദനാജനകമായൊരു വാർത്ത ഉവൈസിന്റെ കാതിലെത്തി പുണ്യറസൂൽ വഫാത്തായിരിക്കുന്നു. റസൂൽ(സ)യുടെ വഫാത്ത് വിവരമറിഞ്ഞ് ഉവൈസുൽ ഖറനിയുടെ മനസ്സ് തകർന്നുപോയി. പിഞ്ചു

 

കുട്ടികളെപ്പോലെ അദ്ദേഹം പൊട്ടിക്കരഞ്ഞു.

 

കാലം മുന്നോട്ടു നീങ്ങി.

 

ഒരു സുപ്രഭാതം. അദ്ദേഹത്തിന് ഹജ്ജിനുള്ള സൗഭാഗ്യം ലഭിച്ചു അങ്ങനെ അദ്ദേഹം തിരുനബി(സ)യുടെ സമീപത്തെത്തിച്ചേർന്നു ആരോ അദ്ദേഹത്തിന് പുണ്യപ്രവാചകരുടെ ഖബറിടം കാട്ടിക്കൊടുത്തു

 

തന്റെ ഹബീബിന്റെ ഖബറിടം കണ്ടമാത്രയിൽ അദ്ദേഹം മോഹാല സ്യപ്പെട്ടു വീണു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞു അല്ലാഹുവിന്റെ റസൂൽ മരിച്ചുകിടക്കുന്ന പ്രദേശത്ത് നിൽക്കാൻ എനിക്ക് കഴിയില്ല. എന്നെ വേഗം യമനിലെത്തിക്കുവീൻ.