ഹിജ്റ രണ്ടാം വർഷത്തിലാണ് തറാവീഹ് നിസ്കാരം സുന്നത്താക്കപ്പെട്ടത്. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം.
عن عائشة أم المؤمنين رضي الله عنها أن رسول الله صلى الله عليه وسلم صلى ذات ليلة في المسجد، فصلى بصلاته ناس، ثم صلى من القابلة، فكثر الناس، ثم اجتمعوا من الليلة الثالثة أو الرابعة، فلم يخرج إليهم رسول الله صلى الله عليه وسلم فلما أصبح قال: قد رأيت الذي صنعتم، ولم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم، وذلك في رمضان1)صحيح البخاري: ١٠٦١
ഉമ്മുൽമുഅമിനീൻ ആഇഷ(റ) യിൽ നിന്ന് നിവേദനം: “നബി(സ) ഒരു രാത്രി പള്ളിയിൽ വെച്ച് നിസ്കരിച്ചു. അങ്ങനെ കുറച്ചാളുകൾ നബി(സ)യെ തുടർന്ന് നിസ്കരിച്ചു. പിന്നീട് അടുത്ത രാത്രിയിലും നബി(സ) നിസ്കരിച്ചു. അപ്പോൾ ജനാധിക്യം വർധിച്ചു. പിന്നീട് മൂന്നാം രാത്രിയിലോ നാലാം രാത്രിയിലോ ജനങ്ങൾ സമ്മേളിച്ചു. എന്നാൽ നബി(സ) അവരിലേക്ക് പുറപ്പെട്ടില്ല. പ്രഭാതമായപ്പോൾ നബി(സ) പറഞ്ഞു: “നിങ്ങൾ ചെയ്തത് ഞാൻ കണ്ടിരുന്നു. ഈ നിസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം മാത്രമായിരുന്നു നിങ്ങളിലേക്ക് വരുന്നതിനു എനിക്ക് തടസ്സമായത്’. അത് റമളാനിലായിരുന്നു”. (ബുഖാരി: 1061)
ഇമാം ബുഖാരി(റ)യുടെ മറ്റൊരു രിവായത്തിൽ പറയുന്നതിങ്ങനെയാണ്:
أن رسول الله صلى الله عليه وسلم خرج ليلة من جوف الليل فصلى في المسجد وصلى رجال بصلاته فأصبح الناس فتحدثوا فاجتمع أكثر منهم فصلى فصلوا معه فأصبح الناس فتحدثوا فكثر أهل المسجد من الليلة الثالثة فخرج رسول الله صلى الله عليه وسلم فصلى فصلوا بصلاته فلما كانت الليلة الرابعة عجز المسجد عن أهله حتى خرج لصلاة الصبح فلما قضى الفجر أقبل على الناس فتشهد ثم قال أما بعد فإنه لم يخف علي مكانكم ولكني خشيت أن تفترض عليكم فتعجزوا عنها. 2)صحيح البخاري: ٨٧٢
നബി(സ) ഒരു രാത്രി പള്ളിയിൽ വന്നു നിസ്കരിച്ചു. അങ്ങനെ നബി(സ)യെ തുടർന്ന് ചില പുരുഷന്മാർ നിസ്കരിച്ചു. പിറ്റേ ദിവസം അവർ പറഞ്ഞറിഞ്ഞ് കൂടുതലാളുകൾ പള്ളിയിൽ സമ്മേളിക്കുകയും അവർ നബി(സ)യോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. പിറ്റേന്ന് അവർ പറഞ്ഞറിഞ്ഞ് മൂന്നാം രാത്രി കൂടുതലാളുകൾ പള്ളിയിൽ സംഗമിച്ചു. നബി(സ) വന്ന് അന്നും നിസ്കാരം നിർവഹിച്ചു. നാലാമത്തെ രാത്രി പള്ളിയിൽ ഉൾക്കൊള്ളാൻസാധിക്കാത്തത്ര ആളുകൾ സമ്മേളിച്ചുവെങ്കിലും നബി(സ) വന്നില്ല. സ്വുബ്ഹ് നിസ്കരിക്കാൻ വന്ന നബി(സ) നിസ്കാര ശേഷം ഇപ്രകാരം പ്രസ്താവിച്ചു: “നിങ്ങൾ പള്ളിയിൽ സംഗമിച്ചിരുന്ന കാര്യം ഞാനറിഞ്ഞിരുന്നു.പക്ഷെ ഈ നിസ്കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വരുമ്പോൾ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരും”. (ബുഖാരി: 872)
ഈ സംഭവം നടന്നത് ഹിജ്റ രണ്ടാം വർഷത്തിലായിരുന്നുവെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഹാഷിയാത്തുൽ ജമലിൽ പറയുന്നു:
ഈ സംഭവം നടന്നത് ഹിജ്റ രണ്ടാം വർഷത്തിലായിരുന്നുവെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഹാഷിയാത്തുൽ ജമലിൽ പറയുന്നു:
وكان ذلك فى السنة الثانية من الهجرة3)حاشية الجمل: ٤٨٩/١) وكذا فى حاشية الشرواني نقلا عن ع ش ٢٤٠/٢
ഹിജ്റ: രണ്ടാം വർഷത)തിലായിരുന്നു അത്. (ഹാഷിയാത്തുൽ ജമൽ 1/489) ഇതേ ആശയം അലിയ്യുശബ്റമുല്ലസി(റ)യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) യും രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ) പള്ളിയിൽ നിസ്കാരത്തിനു വന്നത് 23,25,27 എന്നീ മൂന്ന് രാത്രികളിലായിരുന്നുവെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.(ഹാഷിയത്തുൽ ജമൽ 1/489)
ഇക്കാര്യം നുഅമാനുബ്നു ബഷീർ(റ) ൽ നിന്ന് ഇമാം ഹാകിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് വ്യക്തമാണ്.
നബി(സ) പള്ളിയിൽ നിസ്കാരത്തിനു വന്നത് 23,25,27 എന്നീ മൂന്ന് രാത്രികളിലായിരുന്നുവെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.(ഹാഷിയത്തുൽ ജമൽ 1/489)
ഇക്കാര്യം നുഅമാനുബ്നു ബഷീർ(റ) ൽ നിന്ന് ഇമാം ഹാകിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് വ്യക്തമാണ്.
عن النعمان بن بشير رضي الله عنه قال: (قمنا مع النبي صلى الله عليه وسلم في رمضان ليلة ثلاث وعشرين إلى ثلث الليل الأول، ثم قمنا معه ليلة خمس وعشرين إلى نصف الليل، ثم قمنا معه ليلة سبع وعشرين حتى ظننا أن لا ندرك الفلاح، وكنا نسميها الفلاح، وانتم تسمون السحور)). هذا حديث صحيح على شرط البخاري، ولم يخرجاه، وفيه الدليل الواضح أن صلاة التراويح فى مساجد المسلمين سنة مسنونة، وقد كان علي بن أبي طالب يحث عمر رضي الله عنهما على إقامة هذه السنة إلى أن أقامها.4)المستدرك: ١٥١/٤
നുഅമാനുബ്നു ബഷീർ(റ) പറയുന്നു: “റമളാൻ 23 ന് രാത്രി ഞങ്ങൾ റസൂലുല്ലാഹി(സ) യുടെ കൂടെ രാത്രിയുടെ മൂന്നിലൊന്നു വരെ നിസ്കരിച്ചു. പിന്നീട് 25 ന് രാത്രി അർദ്ദരാത്രി വരെ റസൂലുല്ലാഹി(സ)യുടെ കൂടെ ഞങ്ങൾ നിസ്കരിച്ചു.പിന്നീട് 25 ന് അത്താഴം കഴിക്കാൻ സമയം കിട്ടുകയില്ലെന്ന് ഭയപ്പെടും വരെ റസൂലുല്ലാഹി(സ) യുടെ കൂടെ ഞങ്ങൾ നിസ്കരിച്ചു”. ഈ ഹദീസ് ഇമാം ബുഖാരി(റ) യുടെ നിബന്ധനയൊത്ത സ്വഹീഹാണ്. ബുഖാരി(റ)യും മുസ്ലിമും(റ)യും അതുദ്ദരിച്ചിട്ടില്ല. മുസ്ലിംകളുടെ പള്ളികളിൽ വെച്ച് തറാവീഹ് നിസ്കരിക്കൽ സുന്നത്താണെന്നതിന് ഈ ഹദീസ് വ്യക്തമായ രേഖയാണ്. ഈ സുന്നത്ത് നടപ്പാക്കൽ അലി(റ) ഉമറി(റ)നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.അങ്ങനെ ഉമർ(റ) അത് നടപ്പിലാക്കി. (മുസ്തദ്റക് 4/151)
തറാവീഹ് നിസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കൊണ്ടാണ് ജമാഅത്തായി തറാവീഹ് നിസ്കരിക്കാൻ നബി(സ) വരാതിരുന്നതെന്നു പറഞ്ഞുവല്ലോ.അന്നുമുതൽ ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ഉപേക്ഷിക്കപ്പെട്ടു. എന്നാൽ തറാവീഹ് പാടെ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. മറിച്ച് ജനങ്ങൾ വീടുകളിലും പള്ളിയിലും വെച്ച് ഒറ്റയൊറ്റയായി തറാവീഹ് നിസകരിച്ചുപോന്നു. ഇക്കാര്യം ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:
قال ابن شهاب: فتوفي رسول الله صلى الله عليه وسلم والأمر على ذلك، ثم كان الأمر على ذلك في خلافة أبي بكر، وصدرا من خلافة عمر رضي الله عنهما.5)صحيح البخاري: ١٨٧٠
ഇബ്നു ശിഹാബ്(റ) പറയുന്നു: തറാവീഹ് ജമാഅത്തായി നിർവഹിക്കപ്പെടാത്ത നിലയിൽ നബി(സ) വഫാത്തായി. അബൂബക്ർ(റ) ന്റെ ഭരണകാലത്തും ഉമർ(റ)ന്റെ ഭരണത്തിന്റെ തുടക്കത്തിലും അതെ അവസ്ഥ തുടർന്ന്. (ബുഖാരി 1870)
സുലൈമാനുൽ ജമൽ എഴുതുന്നു:
وانقطع الناس عن فعلها جماعة في المسجد من حينئذ ، وصاروا يفعلونها في بيوتهم إلى السنة الثانية من خلافة عمر ، وهي سنة أربعة عشر من الهجرة اه شيخنا6)حاشية الجمل: ٤٩٨/١
അന്നുമുതൽ പള്ളിയിൽ വെച്ച് ജമാഅത്തായി തറാവീഹ് നിസ്കരിക്കുന്നത് ജനങ്ങൾ നിറുത്തിയെങ്കിലും ഉമർ(റ) ന്റെ ഭരണത്തിന്റെ രണ്ടാം വർഷം വരെ വീടുകളിൽ വെച്ച് അതവർ നിര്വഹിച്ചിരുന്നു. അത് ഹിജ്റ 14-ആം വർഷമാണ്.(ഹാഷിയത്തുൽ ജമൽ: 1/498)
References
1. | ↑ | صحيح البخاري: ١٠٦١ |
2. | ↑ | صحيح البخاري: ٨٧٢ |
3. | ↑ | حاشية الجمل: ٤٨٩/١) وكذا فى حاشية الشرواني نقلا عن ع ش ٢٤٠/٢ |
4. | ↑ | المستدرك: ١٥١/٤ |
5. | ↑ | صحيح البخاري: ١٨٧٠ |
6. | ↑ | حاشية الجمل: ٤٩٨/١ |