ഇബ്നു മസ്ഊദി(റ)ൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ആരെങ്കിലും വിശുദ്ധ റമദാന്റെ അവസാന ദിവസം മരണപ്പെട്ടാൽ അവൻ സ്വർഗ്ഗാവകാശിയാകും. ആരെങ്കിലും അറഫാദിനത്തിൽ, അതായത് ദുൽഹജ്ജ് 9-ന് മരണപ്പെട്ടാൽ അവൻ സ്വർഗ്ഗക്കാരനാകും. ആരെങ്കിലും ദാനം ചെയ്തിട്ട് മരിച്ചാൽ അവൻ സ്വർഗ്ഗക്കാരനാകും.
ഹുദൈഫ(റ)യിൽ നിന്നും നിവേദനം: നബി(സ) പറ ഞ്ഞു: ആരെങ്കിലും മരണ സമയത്ത് ഹൃദയസാന്നിധ്യത്തോടെ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞാൽ അവൻ സ്വർഗ്ഗക്കാരനാകും. ആരെങ്കിലും അല്ലാഹുവിന് വേണ്ടി നോമ്പെടുത്തു അതേ സ്ഥിതി യിൽ മരിച്ചുപോയാൽ അവൻ സ്വർഗ്ഗക്കാരനാകും സദുദ്ദേശത്തോടെ ആരെങ്കിലും ദാനം ചെയ്തു മരിച്ചാൽ അവൻ സ്വർഗ്ഗത്തിലാകും.
സത്ത് ആയിശ(റ)യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു. ആരെങ്കിലും നോമ്പെടുക്കുകയും നോമ്പുകാരനായി ക്കൊണ്ട് മരണപ്പെടുകയും ചെയ്താൽ അന്ത്യനാൾ വരെ നോമ്പ് നോറ്റ് പ്രതിഫലം അല്ലാഹു അവന് നൽകും
ജാബിർ(റ)യിൽ നിന്നും നിവേദനം: നബി(സ) പറ ഞ്ഞു. ആരെങ്കിലും വെള്ളിയാഴ്ച രാത്രിയോ വെള്ളിയാഴ്ച പകലോ മരണമടഞ്ഞാൽ അല്ലാഹു അവനെ ഖബർ ശിക്ഷയിൽ നിന്ന് രക്ഷ പ്പെടുത്തും. അന്ത്യനാളിൽ മഹ്ഷർ മൈതാനിയിൽ അവൻ ഹാജരാ കുമ്പോൾ അവന്റെ ശരീരത്തിൽ രക്തസാക്ഷിയുടെ മുദ്രയുണ്ടാകും.
അബൂ ജഅ്ഫറി(റ)ൽ നിന്നും നിവേദനം: വെള്ളിയാഴ്ച രാത്രി പ്രകാശമാനമായ രാത്രിയാണ് വെള്ളിയാഴ്ച പകൽ പ്രകാ ശമാനമായ പകലുമാണ്. ആരെങ്കിലും വെള്ളിയാഴ്ച രാവിൽ മരി ക്കുകയാണെങ്കിൽ ഖബർ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കും ആരെങ്കിലും വെള്ളിയാഴ്ച പകൽ മരണമടഞ്ഞാൽ നരകത്തിൽ നിന്നും മോചനം ലഭിക്കും.1)شرح الصدور في احوال القبور
References
1. | ↑ | شرح الصدور في احوال القبور |