അബുദ്ദർദാഅ്(റ)വിൽ നിന്ന്: “നൂറ് പ്രാവശ്യം ‘ലാഇലാഹ ഇല്ല ല്ലാഹു’ എന്ന് പറഞ്ഞയാളുടെ മുഖം അന്ത്യദിനത്തിൽ ഹാജരാക്ക പ്പെടുമ്പോൾ പൂർണചന്ദ്രനെപ്പോലെയിരിക്കും. അങ്ങനെ നൂറോ അതിലധികമോ പറഞ്ഞ ആൾക്കല്ലാതെ ഇത്തരമൊരു സൽകർമ്മം ഉണ്ടാവുകയില്ല.” (ത്വബ്റാനി).
– ഉമ്മുഹാനിഅ്(റ)യിൽനിന്ന്; “ലാഇലാഹ ഇല്ലല്ലാഹു എന്ന വചനത്തെക്കാൾ ദോഷങ്ങൾ പൊറുപ്പിക്കാൻ പര്യാപ്തമായ മറ്റൊന്നില്ല.” (ഇബ്നു മാജ)
ജാബിർ(റ)വിൽ നിന്ന്: “ഏറ്റവും ശ്രേഷ്ഠമായ ദിക്ർ “ലാഇലാഹ ഇല്ലല്ലാഹു’ എന്നതും ശ്രഷ്ഠമായ പ്രാർത്ഥന “അൽഹംദുലില്ലാഹ്’ എന്നതുമാകുന്നു.” (തുർമുദി, നസാഈ).
– അബൂസഈദ് അൽഖുദ്രി(റ)വിൽ നിന്ന്: നബി(സ്വ) പറഞ്ഞു:
മൂസാ നബി(അ) അല്ലാഹുവിനോട്, നാഥാ, “നിനക്ക് ദിക്ർ ചൊല്ലാ നുള്ള ഒരു വാചകം പഠിപ്പിച്ചുതന്നാലും എന്നപേക്ഷിച്ചപ്പോൾ അല്ലാഹു പറഞ്ഞു; “ലാഇലാഹ ഇല്ലല്ലാഹ്’ എന്നു ചൊല്ലിക്കോളൂ.’
മൂസാ നബി(അ): “ഇത് എല്ലാവരും ചൊല്ലുന്നതല്ലേ. ഞാൻ ചോദിച്ചത് എനിക്കു മാത്രമായി എന്തെങ്കിലും വേണമെന്നാണ്. ‘
അല്ലാഹു പറഞ്ഞു: “ഏഴ് ആകാശവും ഞാനല്ലാത്ത അവയുടെ നിയന്തകരും ഏഴ് ഭൂമിയും തുലാസിന്റെ ഒരു തട്ടിലും, “ലാഇലാഹ ഇല്ലല്ലാഹ്’ എന്നത് മറ്റെ തട്ടിലും വെച്ചാൽ ലാഇലാഹ ഇല്ലല്ലാഹ് എന്നതു വെച്ച തട്ട്
ഘനംതുങ്ങുന്നതാണ്.” (നസാഈ).
അബൂബകർ(റ)വിൽ നിന്ന്: “ലാഇലാഹ ഇല്ലല്ലാഹ്, ഇസ്തിഗ്ഫാർ (അസ്തഗ്ഫിറുല്ലാഹ്) എന്നിവ നിങ്ങൾ കൂടുതലായി പറയുക.
കാരണം ഇബലീസ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “പാപങ്ങൾ കൊണ്ട് ഞാൻ ജനങ്ങളെ നശിപ്പിച്ചപ്പോൾ ലാഇലാഹ ഇല്ലല്ലാഹ്, അസ്ത് ഗ്ഫിറുല്ലാഹ് എന്നിവ കൊണ്ട് അവർ എന്നെ പരാജയപ്പെടുത്തി.
(അ ബൂയഅ്ല).
അബൂഹുറയ്റ(റ)വിൽ നിന്ന്; മരണാസന്നനായ ഒരാളുടെ അടു ത്ത് അസ്റാഈൽ(അ) എന്ന മലക്ക് ഹാജരായി. അയാളുടെ ഹൃദയമടക്കമുള്ള എല്ലാ അവയവങ്ങളും പരിശോധിച്ചിട്ടും ഒരു സൽ കർമവും കണ്ടില്ല. ഒടുവിൽ ആ മനുഷ്യന്റെ നാവ് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനം ഉരുവിടുന്നതായി കാണുകയും അക്കാരണത്താൽ അയാളുടെ പാപങ്ങൾ
പൊറുക്കപ്പെടുകയും ചെയ്തു. (ഇബ്നുഅബിദുൻയാ, ബൈഹഖി).
മുആദ്(റ)വിൽ നിന്ന്: “ഒരാളുടെ അവസാന സംസാരം ‘ലാഇ ലാഹ ഇല്ലല്ലാഹ്’ എന്നായാൽ അയാൾ സ്വർഗത്തിൽ പ്രവേശിച്ചു. “(അബൂദാവൂദ്, അഹ്മദ്).
അബുസൈദ് അൽ ഖുർതുബി(റ)വിൽ നിന്ന് അബ്ദുല്ലാഹിൽ യാഫിഈ(റ) റൗളു റയാഹീൻ എന്ന ഗ്രന്ഥത്തിൽ മറ്റൊരു ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്; സംഭവം
“ചില സ്വഹാബികൾ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്; “ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് എഴുപതിനായിരം പ്രാവശ്യം ഒരാൾ പറഞ്ഞാൽ അത് നരകത്തിൽ നിന്നുള്ള അയാളുടെ മോചനത്തിന് കാരണമാ കുന്നു. ഈ അടിസ്ഥാനത്തിൽ എനിക്കും എന്റെ കുടുംബാംഗ ങ്ങൾക്കും വേണ്ടി ഞാനിങ്ങനെ ചെയ്തിരുന്നു. ആയിടെ, സ്വർഗവും നരകവുമെല്ലാം ചില സന്ദർഭങ്ങളിൽ കാണാറുണ്ടെന്ന് ജനസംസാരമുള്ള ഒരു യുവാവ് എന്റെ വീട്ടിൽ അന്തിയുറങ്ങിയിരുന്നു.
ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് ചെറുപ്രായത്തിലേ നല്ല സ്വീകാര്യത യുണ്ടായിരുന്നു. എന്നാൽ എനിക്ക് അദ്ദേഹത്തെക്കുറിച്ച് സംശയ മായിരുന്നു. അവിചാരിതമായി അന്നു രാത്രി ചില സുഹൃത്തുക്കൾ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഞങ്ങളുടെ കൂടെ പ്രസ്തുത യുവാവുമുണ്ട്.
ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് ഭയങ്കരമായി അട്ടഹസിച്ചു.
അത് ഒരു നിസ്സാര കാര്യത്തിനല്ല എന്ന് കേൾക്കുന്ന ആർക്കും ബോധ്യപ്പെടും. “എന്റെ മാതാവ് ഇതാ നരകത്തിൽ’ എന്ന് പറഞ്ഞു കൊണ്ടാണ് അയാൾ അട്ടഹസിച്ചത്. ഈ ദൃശ്യത്തിനു സാക്ഷിയായ ഞാൻ മനസ്സിലൊരു തീരുമാനമെടുത്തു: “ഞാൻ എനിക്കു വേണ്ടി. ഒരുക്കിവെച്ച എഴുപതിനായിരം ദിക്ർ ഇദ്ദേഹത്തിന്റെ മാതാവിന്റെ നരക മോചനത്തിന് ദാനം ചെയ്യാം. ഇതുവഴി ഈ എനിക്കു പരീക്ഷിക്കുകയും ചെയ്യാമല്ലോ’. ചെറുപ്പക്കാരനെ
ഞാൻ ചൊല്ലിയ ദിക്സിന്റെ വിവരം അല്ലാഹുവല്ലാതെ ആരും അറിഞ്ഞിട്ടില്ല. ‘അല്ലാഹുവേ, ഞാൻ ചൊല്ലിയ എഴുപതിനായിരം ദിക്ർ ഈ യുവാവിന്റെ മാതാവിന്റെ നരക മോചനത്തിനുള്ള ഹേതു ആക്കേണമേ’ എന്ന് ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ; യുവാവ് സമാധാനപൂർവ്വം മൊഴിഞ്ഞു: “ഇതാ എന്റെ മാതാവ് നരകത്തിൽ നിന്നു മോചിതയായിരിക്കുന്നു”. ഈ ഹദീസ് പൂർണമായും സത്യവും ഇത് റിപ്പോർട്ട് ചെയ്തവർ വിശ്വാസയോഗ്യരുമാണ്.