പൂർണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹ
എന്നാകുന്നു. ഹിജ്റ 164 റബീഉൽ അവ്വൽ 20 നാണു ജനനം. പിതാവ്
“മുജാഹിദ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ട മുഹമ്മദ് ആയിരുന്ന
ഹദീസ് വിജ്ഞാനത്തിലും നിയമത്തിലും അഗാധ ജ്ഞാനമുണ്ടായി
രുന്ന ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. സത്യത്തിന്റെ പക്ഷത്തെ
നിന്നു കൊണ്ട് ഖലീഫക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ദീർഘകാലം
ജയിൽ വാസം അനുഭവിച്ച ഇബ്നുഹമ്പൽ(റ) തന്റെ ജീവിതം മുഴുവൻ
ദീനീ സേവനത്തിനായി ഉഴിഞ്ഞു വച്ചു.
മുഅതസിലികൾക്കു ശക്തമായ സ്വാധീനമുള്ള കാലമായിരുന്നു
ഇബ്നു ഹമ്പൽ(റ)ന്റേത്. മുഅ്തസിലി വീക്ഷണക്കാരായ മഅമൂൻ, അൽ മുഅതസിം, വത്വീഖ് എന്നീ ഭരണാധികാരികളിൽ ഏറെ സ്വാധീനം
നേടാൻ കഴിഞ്ഞ മൂത്തസിലുകൾ തങ്ങളുടെ വീക്ഷണം പ്രചരിപ്പിക്കാൻ
അധികാരത്തെ കൂട്ടുപിടിച്ചു. പക്ഷേ, അഹ്മദ്ബ്നു ഹമ്പലും മറ്റു മുഹദ്ദി
സുകളുമൊന്നും അവരെ അംഗീകരിക്കാൻ ഒരുങ്ങിയില്ലെന്നു മാത്രമല്ല
അവർക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്തു.

– മുഅതസിമിന്റെ ഭരണകാലത്ത് ഇബ്നുഹമ്പൽ(റ)വിനു ശാരീക
പീഡനവും ജയിൽ വാസവും അനുഭവിക്കണ്ടി വന്നു. നിലപാടുമാറ്റി മു അതസിലികാഴ്ചപ്പാട് വച്ചു പുലർത്തിയാൽ സർവ്വവിധ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കാമെന്നു ഖലീഫ മുഅതസിം പലതവണ പറഞ്ഞെങ്കിലും ഇബ്നുഹമ്പൽ (റ) അനുസരിക്കാൻ ഒരുക്കമായിരുന്നില്ല
പിന്നിട് മുതസിമിന്റെ കൂലിപ്പട്ടാളക്കാർ മഹാനവർകളോടു ക്രൂരമായിപെരുമാറി. ചാട്ടവാറു കൊണ്ട് അടിയേറ്റ ഇബ്നുഹമ്പൽ ബോധക്ഷയനായി
വീണു പാേയി. ബാധം തെളിഞ്ഞപ്പോൾ ദാഹജലവുമായി വന്നവരെ തിരിച്ചയച്ച
ഇബ്നുഹമ്പൽ (റ), അനുഷ്ഠിച്ചിരുന്ന നോമ്പ് മുറിക്കാൻ തയാറായില്ല ഇസ്ലാമിനു വേണ്ടി അവിടുന്ന് അനുഭവിക്കേണ്ടി വന്ന യാതനകൾഎണ്ണമറ്റതാണ്. അതിനെ കുറിച്ചു ഗ്രന്ഥങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ, കാര്യങ്ങളൊക്കെ കീഴ്മേൽ മറിയുകയും മുതവക്കിലിന്റെ ഭരണകാലത്തു
ഗവൺമെന്റിന്റെ നിലപാടുകൾ അഹ്ലുസ്സുന്നത്തിനു അനു
കൂലമാവുകയും ചെയ്തപ്പോൾ തന്നെ ഉപദ്രവിച്ചവരോടു പ്രതികാരമെടു
ക്കാൻ അനുമതി ലഭിച്ചിട്ടും ഇബ്നുഹമ്പൽ(റ) അവർക്കു മാപ്പേകിയെ
നതാണ് ഏറെ ആവേശകരമായ മറുവശം

ഗവൺമെന്റിൽ നിന്നുള്ള ഒരു ആനുകൂല്യവും സ്വീകരിക്കാതിരുന്ന
ഇബ്നുഹമ്പൽ(റ). തന്റെ താൽപര്യത്തിനു വിരുദ്ധമായി മക്കൾക്കും ചില
ബന്ധുക്കൾക്കും ഗവൺമെന്റ് പെൻഷൻ നൽകിയപ്പോൾ അവരുമായുള്ള
ഇടപാടുകൾഅവസാനിപ്പിക്കുകയാണുണ്ടായത്. ഒരു വിഷയത്തിലും
അവരെ ആശയിക്കാൻ തയാറായതുമില്ല.

കരുത്തുറ്റ തുലികയുടെ ഉടമയായ ഇബ്നുഹമ്പൽ(റ) നിരവധി ഗ്രന്ഥ
ങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും നഷ്ടപ്പെട്ടു പോയിട്ടുണ്ട്.
അന്നാസികു വൽ മസാലിക്, അഫ്സീർ, അൽ മനാസിക്, അത്ത ഫ്സീർ, അൽ മനാസിക് , അൽ അശ് രിബ, അസ്സുഹാദ്, അർറദ്ദു അലസ്സനാദിഖ്, അൽ മുസ്നദ് എന്നിവ
അവിടുത്തെ രചനകളിൽ ചിലതു മാത്രമാണ്. ഇവയിൽ ഏറ്റവും പ്രസിദ്ധം
ഹദീസ് സമാഹാര ഗ്രന്ഥമായ മുസ്തദ് തന്നെ.
ഇബ്നുഹമ്പൽ(റ) 241 റബീഉൽ അവ്വൽ രണ്ടിനു രോഗബാധിതനാവു
കയും അത് തുടർന്ന് വിടവാങ്ങുകയും ചെയ്തു. ഇമാം ശാഫിഈ(റ)
വിന്റെ ശിഷ്യത്വം കൂടി കരസ്ഥമാക്കിയ ഇബ്നുഹമ്പൽ (റ) മതത്തിനു
വേണ്ടി ഏറെ യാതനകൾ സഹിക്കുകയും ധാരാളം സേവനങ്ങൾ അർപ്പി
ക്കുകയും ചെയ്ത വിശ്വവിഖ്യാത പണ്ഡിതനാണെന്നു ലോക മുസ്ലിം
കൾ അംഗീകരിക്കുന്നു.