സ്വഹാബിമാര്‍ എല്ലാവരും ഒരേ പദവിയിലല്ല. അവരില്‍ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയില്‍ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലര്‍ നാട് വിട്ടു പോയി. വേറെ ചിലര്‍ ദൂരെ ദിക്കുകളില്‍ താമസമാക്കി. മററു ചിലര്‍ നബി (സ്വ) യെയും മദീനാ പള്ളിയെയും വിട്ടകലാതെ കഴിച്ചു കൂട്ടി. അവര്‍ നബി (സ്വ) യുടെ ഹദീസുകള്‍ പഠിക്കുകയും ശേഖരിക്കുകയും ചെയ്യുക ജീവിതമാക്കി കഴിഞ്ഞു. പള്ളിയില്‍ സദാസമയവും വിജ്ഞാനം വിളമ്പുന്ന ക്ലാസുകളുമായി നബി സ്വ) കഴിഞ്ഞിരുന്നില്ല. ജുമുഅക്ക്, പെരുന്നാളുകള്‍ക്ക്, നിസ്‌കാര ശേഷം എന്നിങ്ങനെ കുറഞ്ഞ സമയങ്ങളാണ് ദര്‍സിന് മാത്രമായി നബി (സ്വ) ചെലവഴിക്കാറ്. ”ജനങ്ങള്‍ക്ക് വെറുപ്പ് പിടിക്കുമെന്നതിനാല്‍ ഇടക്കിടെയാണ് ഇത്തരം സദസ്സുകള്‍ നബി (സ്വ) സംഘടിപ്പിച്ചിരുന്നതെ”ന്ന് ബുഖാരി 69-ാം നമ്പര്‍ ഹദീസില്‍ ഇബ്‌നു മസ്ഊദില്‍ നിന്ന് ഉദ്ധരിച്ചിട്ടു്. അപ്പോള്‍ മദീനാ ശരീഫില്‍ തമ്പടിച്ചു കഴിയുന്നവര്‍ക്ക് നബിയുടെ ചര്യകള്‍ തപ്പിയെടുക്കാന്‍ ഒറ്റവഴിയേയുള്ളൂ. നബി (സ്വ) യെ വിടാതെ പിന്തുടരുക. അതാണ് സംഭവിച്ചതും. നബി (സ്വ) യുടെ യാത്രകളില്‍, വിശ്രമ കേന്ദ്രങ്ങളില്‍, യുദ്ധ ഭൂമികളില്‍, പള്ളികളില്‍ കേട്ടതും കതും അവര്‍ അപ്പടി ഒപ്പിയെടുത്തു. അവ സൂക്ഷ്മമായി കൈകാര്യം ചെയ്തു പിന്‍തലമുറക്ക് കൈമാറി. വളരെയേറെ ത്യാഗങ്ങളും കഷ്ടപാടുകളും അവര്‍ അതിനായി സഹിച്ചു. സമീപ, വിദൂര ദിക്കുകളില്‍ താമസമാക്കിയ സ്വഹാബികള്‍ ഹദീസുകള്‍ പഠിക്കുന്നതിനും ശേഖരിക്കുന്നതിനും വേി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ചിലര്‍ ഊഴമനുസരിച്ചു നബിയെ സമീപിച്ചു. എല്ലാവര്‍ക്കും എല്ലാ സമയത്തും മദീനയില്‍ വരാന്‍ കഴിഞ്ഞിരുന്നില്ല. കൃഷിപ്പണിയും കുടുംബകാര്യങ്ങളും ഒക്കെയായി കഴിഞ്ഞിരുന്ന അവര്‍ ഒരു നാള്‍ ഒരാളെ പറഞ്ഞയച്ചു നബിയുടെ ഹദീസുകള്‍ പഠിക്കും. പിറ്റേന്നാള്‍ വേറെ ആള്‍ വരും. അവര്‍ തിരികെ ചെന്ന് മറ്റുള്ളവര്‍ക്ക് പഠിപ്പിക്കും. ഉമര്‍ (റ) പറയട്ടെ : ”ഞാനും എന്റെ അയല്‍വാസിയായിരുന്ന അന്‍സ്വാരീ സഹോദരനും മദീനയുടെ മേലേ ഭാഗത്താണ് താമസിച്ചിരുന്നത്. ഞങ്ങള്‍ മാറിമാറിയാണ് തിരുസന്നിധിയില്‍ വന്നിരുന്നത്. ഒരു നാള്‍ അദ്ദേഹവും വേറെ ഒരു ദിവസം ഞാനും വരുമായിരുന്നു. ഞാന്‍ വന്നാല്‍ അന്ന് ശേഖരിച്ച ഹദീസുകള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കും. അദ്ദേഹം വന്നാല്‍ എനിക്കും പറഞ്ഞു തരുമായിരുന്നു” (ബുഖാരി – ഹദീസ് നമ്പര്‍ -89).   വിദൂര നാടുകളില്‍ കുടിയേറിയ ചില ഗോത്രങ്ങള്‍ അവരുടെ പ്രതിനിധിയെ പറഞ്ഞയച്ചാണ് ഹദീസുകള്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്തിരുന്നത്. നബിയുടെ വിജ്ഞാനവും സുന്നത്തും ശേഖരിക്കുന്നതിന് കാതങ്ങള്‍ അകലെയാണെങ്കിലും സ്വഹാബികള്‍ തൃഷ്ണ കാണിച്ചിരുന്നു. സമയ കാലഭേദമില്ലാതെ, യാത്ര ചെയ്യാന്‍ മടികാണിക്കാതെ അവര്‍ ത്യാഗ സന്നദ്ധരായി. ഉഖ്ബത്ത് ബിന്‍ ഹാരിസയോട് ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞു: ”ഞാന്‍ താങ്കള്‍ക്കും താങ്കള്‍ വിവാഹം ചെയ് തിട്ടുള്ള ഭാര്യക്കും ചെറുപ്പത്തില്‍ മുലപ്പാല്‍ കൊടുത്തിട്ടു്.” (അഥവാ നിങ്ങളിരുവരും മുലകുടി ബന്ധത്തിലെ സഹോദര സഹോദരിമാരാണെന്നര്‍ഥം). ഉഖ്ബത്ത് മക്കയില്‍ വച്ചാണ് ഈ വിവരമറിഞ്ഞത്. ഇനി എന്തു ചെയ്യും? ഇത് പ്രശ്‌നമായല്ലോ. പരിഹാരമറിയാതെ സഹോദരിയാണെന്ന് ഊഹിക്കപ്പെടുന്ന ഭാര്യയുമായിട്ടെങ്ങനെ ഒത്ത് കഴിയും. ഉടനെയദ്ദേഹം മദീനാ ശരീഫില്‍ നബി സന്നിധിയിലേക്ക് യാത്രയായി. കാതങ്ങള്‍ സഞ്ചരിച്ചു നബിയുടെ മുന്നിലെത്തി ചോദിച്ചു: മുലകുടി ബന്ധത്തിലെ സഹോദരിയാണെന്നറിയാതെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു ഭാര്യാഭര്‍ത്താക്കളായി കഴിയുന്നതിന്റെ വിധിയെന്താണ് റസൂലേ? നബി (സ്വ) പറഞ്ഞു: ”എങ്ങനെയാണ് ഇനി ആ സ്ത്രീയെ വെച്ചു കൊിരിക്കുക? അപ്രകാരം പറയപ്പെട്ടു പോയില്ലേ?”. നബി (സ്വ) യുടെ മറുപടി കേട്ട് ഉഖ്ബ ആ സ്ത്രീയെ ഉപേക്ഷിക്കുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തു (ബുഖാരി ഹദീസ് നമ്പ്ര് 88).   വിജ്ഞാനം നേടുകയും മതകാര്യങ്ങളില്‍ പരിഹാരം തേടുകയും ചെയ്യുന്ന കാര്യത്തില്‍ സ്വഹാബി സ്ത്രീകളും മുന്‍ പന്തിയിലായിരുന്നു. സ്ത്രീ സഹജമായ കാര്യങ്ങളില്‍ പരിഹാരം തേടി പലപ്പോഴും അവര്‍ നബിയെ നേരില്‍ സമീപിച്ചും വേറെ ചിലപ്പോള്‍ നബിപത്‌നിമാര്‍ മുഖേന സമീപിച്ചും ഹദീസുകള്‍ പഠിക്കാറുായിരുന്നു. ആര്‍ത്തവം, പ്രസവം, സംഭോഗം സംബന്ധമായ കാര്യങ്ങളില്‍ സ്ത്രീകളോട് സംവദിക്കാന്‍ ലജ്ജയുള്ളതിനാല്‍ ചില കാര്യങ്ങള്‍ പത്‌നിമാരെ അറിയിക്കുകയും അവര്‍ വിശദീകരിക്കുകയും ചെയ്യുന്ന പതിവാണ് നബി (സ്വ) സ്വീകരിച്ചിരുന്നത്. മാസമുറ ശുദ്ധിയാക്കുന്നത് സംബന്ധിച്ച മസ്അല പഠിക്കാനെത്തിയ ഒരു സ്ത്രീയോട് നബി (സ്വ) പറഞ്ഞു : ”നീ ഒരു കെട്ട് പഞ്ഞിയെടുത്ത് അതു കൊണ്ട് ശുദ്ധി വരുത്തൂ.” സ്ത്രീ ചോദിച്ചു: ”എങ്ങനെയാണ് അതുകൊണ്ട് ശുദ്ധീകരിക്കുക തിരുദൂതരേ?” അപ്പോള്‍ നബി (സ്വ) മുന്‍പറഞ്ഞ വാചകം വീണ്ടും ആവര്‍ത്തിച്ചു. എന്നിട്ടും ആഗതയായ സ്ത്രീക്ക് മനസ്സിലാകാതെ വന്നപ്പോള്‍ ആഇശാ (റ) യിലേക്ക് ചൂണ്ടി അങ്ങോട്ട് ചെല്ലാനാജ്ഞാപിച്ചു. ആഇശാ (റ) കാര്യം വിസ്തരിച്ചു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു (ബുഖാരി, മുസ്‌ലിം). വിജ്ഞാന ദാഹികളായ സ്വഹാബി വനിതകളെ നബി (സ്വ) വളരെയധികം പ്രശംസിച്ചിട്ടു്. ”അന്‍സ്വാരി സ്ത്രീകള്‍ വളരെ ഉത്തമകളാണ്; മതത്തില്‍ അറിയാത്ത കാര്യങ്ങള്‍ അവരന്വേഷിച്ചു പഠിക്കുന്നവരായത് കൊണ്ട്”. നബി പറഞ്ഞു.