കൂട്ടുപ്രാർത്ഥനക്ക് അനേകം തെളിവുകളുണ്ട്. അസ്‌വദുൽ ആമൂരി(റ)തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. അവർ പറഞ്ഞു: “ഞാൻ നബിയോടൊന്നിച്ച് ഒരു ദിവസം സുബ്ഹി നിസ്‌കരിച്ചു. സലാം വീട്ടിയ ശേഷം നബി(സ) തിരിഞ്ഞിരുന്ന് ഇരുകരങ്ങളുയർത്തി പ്രാർത്ഥന നടത്തി.” (മുസ്വന്നഫ് 1/302). ഈ ഹദീസിൻ്റെ നിവേദക പരമ്പര ഇപ്രകാരമാണ്: അബൂദാവൂദ്, ത്വയാലസി ശുഅ്ബ്, യഅലബ്, നുബത്വാഅ്, ജാബിർ, അദ്ദേഹത്തിൻറെ പിതാവ് യസീദുബ്‌ അസ്‌വദിൽ ആമുരി (റ.ഹും).

 

ബഹു. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്നു ഇമാം ത്വബ്റാനി നിവേദനം. അവർ പറഞ്ഞു: നബി ഒരു ദിവസം സുബ്‌ഹി നിസ്‌കാരം കഴിഞ്ഞു ജനങ്ങളിലേക്ക് തിരിഞ്ഞുനിന്ന്, ‘അല്ലാഹു വേ, ഞങ്ങളുടെ രാജ്യത്ത് നീ ഞങ്ങൾക്ക് ബറകത്ത് ചെയ്യേണമേ’ എന്നിങ്ങനെ തുടങ്ങുന്ന പ്രാർത്ഥന നടത്തി (ത്വബ്റാനിയുടെ മുഅ്ജമുൽ കബീർ) ഇമാം ത്വബ്റാനി തന്നെ ഈ ഹദീസ് ഇബ്നു ഉമർ വഴിയായി തൻ്റെ ഔസതിലും നിവേദനം ചെയ്ത‌ിട്ടുണ്ടെന്നും ഇവ രണ്ടിന്റെയും നിവേദകപരമ്പര യോഗ്യരാണെന്നും ഇമാം സയ്യിദുസ്സുഹൂദി (വഫാഉൽ വഫാ 1/154) പ്രസ്ത‌ാ വിച്ചിട്ടുണ്ട്.

 

അനേകം ഹദീസുകളും പ്രാമാണിക ഗ്രന്ഥങ്ങളും കൂട്ടുപ്രാർത്ഥനക്ക് തെളിവായി നമുക്ക് ഉയർത്തിക്കാണിക്കാൻ കഴിയും. അബൂസഈദിൽ ഖുദ്‌രിയിൽ നിന്ന് ഇബ്നു‌ മുർദൂയഹ് നിവേദനം ചെയ്യുന്നു: “നബി(സ) നിസ്‌കാരം കഴിഞ്ഞാൽ ഇങ്ങനെ പറയാറുണ്ടായിരുന്നു. “അല്ലാഹുവേ, നിന്നോടു ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാൻ നിന്നോടു ചോദിക്കുന്നു.

 

സമുദ്രത്തിലോ കരയിലോ ഉള്ള ഒരാളുടെ പ്രാർത്ഥന നീ സ്വീകരിക്കുകയും അപേക്ഷക്കു ത്തരം ചെയ്യുകയും ചെയ്യുന്നപക്ഷം അവർ നിന്നോട് ചോദിക്കുന്ന നല്ല കാര്യങ്ങളിൽ ഞങ്ങളെയും നീ പങ്കുചേർക്കണേ. അവർക്കും ഞങ്ങൾക്കും സുഖം പ്രദാനം ചെയ്യണേ. അവരിൽനിന്നും ഞങ്ങളിൽനിന്നുമുള്ള അമലുകൾ നീ സ്വീകരിക്കണമേ. അവരുടെയും ഞങ്ങളു ടെയും പാകപ്പിഴവുകൾ നീ മാപ്പു ചെയ്യണമേ. നിശ്ചയം, നീ അവതരിപ്പിച്ച ഖുർആൻ കൊണ്ട് ഞങ്ങൾ വിശ്വസിക്കുകയും നിന്റെ പ്രവാചകരെ ഞങ്ങൾ അനുകരിക്കുകയും ചെയ്തവരാണ്” (അദുർറുൽ മൻസൂർ 2/224)