ഈ പ്രാർത്ഥനാ വചനത്തിൽ ചിലരിൽ നിന്ന് തെറ്റായി കേൾക്കപ്പെടാറുണ്ട്.
“നിഅമഹു” എന്ന സ്ഥലത്ത് നിഅ്മഹു എന്ന് ഉച്ചരിച്ചാൽ അത് തെറ്റായ പ്രയോഗമാണ്. نِعَمَهُഎന്നതാണ് ശരി.
“വയുകാഫിഉ”, “വയുകാഫിയു” ഈ രണ്ട് വിധത്തിലും ഉച്ചരിക്കാം ഇത് രണ്ടും ശരിയാണ്.
. സുബ്ഹിക്ക് ശേഷമുള്ള പ്രാർത്ഥനയിൽ “നബ്ബിഹ്” എന്നതിന് പകരം “നബ്ബിഅ്” എന്ന് ഹംസ കൊണ്ട് ചിലർ ഉച്ചരിക്കുന്നത് ശരിയല്ല.
نَبِّهْنٰا
എന്നതാണ് ശരി
കാരണം نبه، ينبه എന്നതിന്റെ അംറാണത്.
സുബ്ഹിക്ക് ശേഷമുള്ള പ്രാർത്ഥനയിൽ ശാരിക്നാ എന്ന് ദുആ ചെയ്യുന്നതിനേക്കാൾ ഉചിതം “അശ്രിക്നാ” എന്നാണ്.
മുൻകാമികളിൽ നിന്ന് ശാരിക്നാ എന്ന പ്രയോഗം വന്നിട്ടുണ്ടെങ്കിൽ തന്നെ അത് അശ്രിക്നാ എന്ന അർത്ഥത്തിലാണെന്ന് വ്യാഖ്യാനിക്കപ്പെടേണ്ടതാണ്.
മാത്രമല്ല ഖുർആനിലും ഹദീസിലുമുള്ള പ്രയോഗത്തിനോട് യോചിച്ചതും അശ്രിക്നാ എന്നാണ്.
സൂറത്ത് ത്വാഹഃ
( اشدد به أزري ( 31 )وأشركه في أمري ( 32 ) كي نسبحك كثيرا ( 33 )ونذكرك كثيرا ( 34 ) إنك كنت بنا بصيرا ( 35 )
ഹദീസിൽ
أخرج أبو داود والترمذي في (سننهما): أن عمر بن الخطاب رضي الله عنه قـال: استأذنت رسـول الله صلى الله عليه وسلم في العمرة، فأذن لي، وقـال لي: لا تنسنا يا أخي من دعائك، أو قـال: أشركنا يا أخي في دعائك، قال عمر : فقال كلمة مـا يسرني أن لي بها الدنيا
ഈ ദുആഇൽ ചിലർ മാറ്റം വരുത്താറുണ്ട്. اكتب لكل واحد منا എന്നത് മാറ്റി اكتب لنا എന്നാക്കുന്നു. ونصيبا من الجنة എന്നത് ചിലർ ഒഴിവാക്കുന്നു. കാരണം والفوز بالجنة അതിന് പകരമാവുമെന്നാണ് ന്യായം. ഇത് ശരിയായ രീതിയല്ല. മുൻഗാമികൾ ചെയ്തത് അത് പോലെ ചെയ്യുന്നതിലാണ് നന്മയും ബറക്കത്തുമുള്ളത്.
ഈ പ്രയോഗം ശരിയല്ലെന്ന് ചിലർ പറയുന്നു. കാരണം മഗ്ഫിറത്ത് മരണത്തിന് മുൻപും വേണ്ടപ്പെട്ടതാണെന്നാണ് ന്യായം. ഈ വാദം ശരിയല്ല. കാരണം ഇവിടെ മഗ്ഫിറത്തിന്റെ ഫലം പ്രകടമാവലാണ് മുറാദ് അത് സംഭവിക്കുന്നത് മരണ ശേഷമാണല്ലോ അതാവാം ഇവടെ മരണം ശേഷം കൊണ്ട് മഗ്ഫിറത്തിനെ പ്രത്യേഗമാക്കിയത്.
ഉലമാഅ് പറഞ്ഞിടത്ത് നിൽക്കലാണുചിതം.
ഇവിടെ കുല്ലി എന്നതിന് ഫത്ഹ് കൊണ്ട് കുല്ല എന്ന് പലരും പ്രയോഗിക്കുന്നത് കേൾക്കുന്നു അത് ശരിയല്ല. കുല്ലി എന്നതാണ് ശരി.
ഇവിടെ പലരും وكف عنا ايدي الكافرين എന്നാക്കുന്നു. ഇത് ശരിയല്ല. കാരണം മറ്റൊരു عنا ഒടുവിൽ വരുന്നുണ്ട്. അശ്രദ്ധയാണ് കാരണം.
ഇവിടെ ചിലർ മഅ്സിയ്യതിക എന്ന് യാഇന് ശദ്ദ് ചെർത്ത് പറയുന്നത് തെറ്റാണ്. മഅ്സിയതിക എന്നാണ് ശരി.
ഈ പ്രയോഗം തെറ്റാണെന്നും اللهم اشفنا എന്നാണ് ദുആ ചെയ്യേണ്ടതെന്നും ചിലർക്ക് വാദമുണ്ട്. അത് ശരിയല്ല.
ഈ രണ്ട് പ്രയോഗങ്ങളും ശരിയാണ്.
ഹദീസിൽ രണ്ടിനും തെളിവുണ്ട്.
1 قال سلمان الفارسي رضي الله عنه دعاني رسول الله صلى الله عليه وسلم وأنا عليل فقال يا سلمان شفى الله سقمك – حاكم
2عن سعد بن أبي وقاص أن النبي صلى الله عليه وسلم عاده في مرضه فقال اللهم اشف سعدا اللهم اشف سعدا اللهم اشف سعدا ثلاث مرات -مسلم
ഇവിടെ ചിലർ لصالحيها എന്ന് യാഅ് ചേർത്ത് പറയുന്നതും ولا يصرفْ എന്ന് ജസ്മ് ചെയ്ത് പറയുന്നതും പിഴവാണ്.
لصالحها، ولا يصرفُ
എന്നതാണ് ശരി.
ഇവിടെ ചിലർ ولمشائخنا എന്ന് ഹംസകൊണ്ടുച്ചരിക്കുന്നത് പിഴവാണ്.
യാആണ് വേണ്ടത്.
ഇങ്ങനെ അല്ലാഹുമ്മ റബ്ബനാ എന്ന് ചിലർ പ്രാർത്ഥിക്കാറുണ്ട്.
വാരിദായ പ്രാർത്ഥനകളിൽ “റബ്ബനാ”യോട് കൂടെ “അല്ലാഹുമ്മ” ചേർക്കാതിരിക്കലാണ് ഉചിതം
ഇവിടെ വാവ് ഒഴിവാക്കാതെ ربنا وآتنا എന്ന് തന്നെ ദുആ ചെയ്യണം. ചിലർ തെറ്റിദ്ധാരണ മൂലം വാവ് ഒഴിവാക്കാറുണ്ട്. അത് ശരിയല്ല. കാരണം ഖുർആനിൽ അങ്ങനെയാണുള്ളത്.
رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ (3-194)
ചിലർ വസ്ലാക്കിانعشناഎന്നും ചിലർ ഖത്വ്ആക്കി أنعشنا എന്നും പ്രയോഗിക്കുന്നത് കേൾക്കുന്നു.
ഇവിടെ രണ്ട് പ്രയോഗവു ശരിയാണെന്നാണ് മനസ്സിലാകുന്നത്. ലുഗത്തിന്റെ ഗ്രന്ഥങ്ങളിൽ രണ്ടിനും തെളിവ് കാണുന്നുണ്ട്.
വഖ്ഫ് ചെയ്യുന്നില്ലെങ്കിൽ
ആമീന എന്ന് ഫത്ഹ് ചെയ്യലാണിവിടെ നല്ലത്. വഖ്ഫ് ചെയ്യാതെ സുകൂൻ ചെയ്ത് ആമീൻ ബിറഹ്മതിക എന്ന് പറയുന്നത് ഖിലാഫുൽ അൗലയാണ്.( നല്ലതിനെതിര്).