6️⃣9️⃣3️⃣3️⃣

…………………………………..

*ഇഖാമത്തിനു ശേഷം മഅ്മൂമിനും പ്രാർത്ഥനയില്ല*⁉️

🔘🔘🔘🔘🔘🔘🔘🔘🔘

 

❓ ജുമുഅയുടെ ഇഖാമത്തിനു ശേഷം നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ‘അല്ലാഹുമ്മ റബ്ബഹാദിഹിദ്ദഅ് വതി’ എന്ന പ്രസിദ്ധ പ്രാർത്ഥനയും ജുമുഅയുടെ ഇമാമിന് സുന്നത്തില്ലന്നു കേട്ടു

എന്നാൽ പ്രസ്തുത കാര്യങ്ങൾ മഅ്മൂമിന് സുന്നത്തുണ്ടോ? നഖ്‌ല് സഹിതം വിവരിക്കാമോ?

 

 

✅ അതേ , വിവരിക്കാം. പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം ഹബീബു ബുനു യൂസുഫ്(റ) (ഇമാം ശർവാനീ (റ) വിന്റെ ശിഷ്യൻ) തൻ്റെ

” അൽ ഫതാവൽ മുഅ്തമദ:” എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു:

والحاصل أن الإمام في الجمعة لا يسن له الدعاء المذكور – اللهم رب هذه الدعوة التامة .

إلخ – وكذا الصلاة والسلام على النبي صلى الله عليه وسلم عقب الإقامة *بل يشرع فورا في الصلاة*

*وأما المؤموم فإن كان يمكنه الإتيان بذلك مع تحرمه عقب تحرم الإمام فيسن له ذلك وإلا فلا* ( الفتاوى المعنمَدة : صفحة ٩٤)

ജുമുഅയുടെ ഇഖാമത്തിനു ശേഷം ” അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅ് വതി — എന്ന പ്രാർത്ഥനയും നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും , ഇഖാമത്തിൻ്റെ ഉടനെ ഇമാമിനു സുന്നത്തില്ല . വേഗത്തിൽ ജുമുഅ നിസ്കാരം ആരംഭിക്കുകയാണ് വേണ്ടത്.

എന്നാൽ , സ്വലാത്തും സലാമും അല്ലാഹുമ്മ റബ്ബ ഹാദിഹി.. എന്ന പ്രസിദ്ധ പ്രാർത്ഥനയും കൊണ്ടുവന്നിട്ടും ഇമാമിൻ്റെ തക്ബീറത്തുൽ ഇഹ്റാമിൻ്റെ ഉടനെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലാൻ മഅ്മൂമിനു സാധിക്കുമെങ്കിൽ പ്രസ്തുത കാര്യങ്ങൾ മഅ്മൂമിന് സുന്നത്തുണ്ട്. അങ്ങനെ സാധിക്കില്ലെങ്കിൽ പ്രസ്തുത കാര്യങ്ങൾ – ഇമാമിനെപ്പോലെ തന്നെ – മഅ്മൂമിനും സുന്നത്തില്ല. (അൽ ഫതാവൽ മുഅ്തമദ: പേജ്: 94)

സ്വലാത്തും സലാമും ചൊല്ലാൻ മഅ്മൂമിന് സൗകര്യപ്പെട്ടന്നു വരും. അപ്പോൾ അതു സുന്നത്തുണ്ട്. എന്നാൽ പ്രസിദ്ധ പ്രാർത്ഥനക്ക് സമയം കിട്ടണമെന്നില്ല. അപ്പോൾ അതു സുന്നത്തില്ലന്നു വരും.

*ഖതീബുമാരോട്*

ഖുത്ബയുടെയും ജുമുഅ: നിസ്കാരത്തിൻ്റെയും ഇടയിലുള്ള മുവാലാത്തിൻ്റെ കാര്യത്തിൽ എത്ര ഗൗരവത്തോടെയാണ് ഫുഖഹാഅ് വിവരിച്ചത്. ഈ വസ്തുത നാം മറക്കരുത് .