ചോദ്യം: ജനാസ നമസ്കാരത്തിൽ ഇമാം അഞ്ചോ ആറോ തക്ബീർ ചൊല്ലിയാൽ മഅ്മൂം എന്തു ചെയ്യണം? മറന്നോ മനപ്പൂർവ്വമോ നിശ്ചിത എണ്ണത്തേക്കാൾ തക്ബീറുകൾ വർധിപ്പിച്ചാൽ മയ്യിത്ത് നമസ്കാരം ബാത്വിലാകുമോ?
ഉത്തരം: ബാത്വിലാകുന്നതല്ല. എങ്കിലും ഇമാം വർധിപ്പിച്ച തക്ബീറുകളിൽ പിന്തുടരാതിരിക്കലാണ് മഅ്മൂമിന് സുന്നത്ത്. ഇമാമിനെ വിട്ടുപിരിഞ്ഞു എന്നു കരുതി സലാം വീട്ടുകയോ ഇമാമിനോടൊപ്പം സലാം വീട്ടാനായി കാത്തു നിൽക്കുകയോ ചെയ്യാവുന്നതാണ്. കാത്തു നിൽക്കലാണ് ഉത്തമം. (തുഹ്ഫ: 3-134,135)