- രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കാൻ അടുക്കളയിൽ ചെന്നപ്പോൾ പഞ്ചസാര പാത്രത്തിൽ നിറയെ ചോണനുറുമ്പ്. പല പ്രാവശ്യം ഓടിച്ചിട്ടും വീണ്ടും ശല്ല്യം. അവയെ കൊല്ലാമോ?
ഉത്തരം: കൊല്ലാം. കരിക്കൽ കൊണ്ടല്ലാതെ തടയാൻ കഴിയാത്ത വിധം ശല്യമുണ്ടെങ്കിൽ കരിക്കുക പോലുമാകാം. ആൾപാർപ്പില്ലാത്തിടങ്ങളിലും മറ്റും ഉണ്ടാകുന്ന സുലൈമാനി ഉറുമ്പെന്നു പറയപ്പെടുന്ന നീണ്ട വലിയ ഉറുമ്പിനെയാണു കൊല്ലാൻ പാടില്ലാത്തത്. അതു ശല്യക്കാരിയല്ല. തുഹ്ഫ 9-383.