ബുഖാരി ഇമാം ഉൾപ്പെടെ നിരവധി പ്രമുഖരായ പണ്ഡിതർ ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്. ഒരിക്കൽ മുത്ത് നബി സ്വഫാ പർവ്വതത്തിൻ്റെ മുകളിൽ കയറി. അന്നത്തെ ആചാരമെന്ന പോലെ ഉറക്കെ വിളിച്ചു. ഓ ഖുറൈശി സമൂഹമേ… ഖുറൈശികൾ ഒരുമിച്ചു കൂടി .അവിടുന്ന് പറഞ്ഞു. സർവ്വായുധ സജ്ജമായ ഒരു സൈന്യം നിങ്ങൾക്കെതിരെ പ്രഭാതത്തിലോ പ്രദോഷത്തിലോ നിങ്ങളെ അക്രമിക്കാൻ വരുന്നുണ്ടന്ന് പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കുമോ? അവർ എല്ലാവരും പറഞ്ഞു. അതെ ഞങ്ങൾ വിശ്വസിക്കും. മുത്ത് നബി പറഞ്ഞു. ഒരു സൈന്യത്തിന്റെ ആഗമനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാനല്ല ഞാൻ കടന്നുവന്നത്. നിങ്ങൾക്ക് വരാനിരിക്കുന്ന ശക്തമായ ശിക്ഷയിൽ നിന്നുള്ള വ്യക്തമായ മുന്ന റിയിപ്പുകാരനായി അവതരിപ്പിച്ചവനാണ് ഞാൻ. അത് കേൾക്കേണ്ട താമസം മുത്ത് നബിയുടെ പിതൃവ്യൻ അബുല ലഹബ് അട്ടഹസിച്ചു. മുഹമ്മദേ നിനക്ക് നാശം. ഇതിന് വേണ്ടി യാണോ ഞങ്ങളെ നീ ഒരുമിച്ചു കൂട്ടിയത്. അപ്പോൾ അല്ലാഹു അബൂലഹബിന്റെ രണ്ട് കരങ്ങളും നശിച്ചുപോയിരിക്കുന്നു എന്നറിയിച്ച് കൊണ്ട് സൂറത്തുൽ മസദ് അവതരിപ്പിച്ചു
أَخْبَرَنَا أَحْمَدُ بْنُ الْحَسَنِ الْحِيرِيُّ، أَخْبَرَنَا حَاجِبُ بن أحمد، أخبرنا مُحَمَّدُ بن حماد، أخبرنا أَبُو مُعَاوِيَةَ عَنِ الْأَعْمَشِ، عَنْ عَمْرِو بْنِ مُرَّةَ عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ قَالَ: صَعِدَ رَسُولُ اللَّهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ – ذَاتَ يَوْمٍ الصَّفَا فَقَالَ: “يَا صَبَاحَاهُ”، فَاجْتَمَعَتْ إِلَيْهِ قُرَيْشٌ فقالوا له: مالك؟ فَقَالَ: “أَرَأَيْتُمْ لَوْ أَخْبَرْتُكُمْ أَنَّ الْعَدُوَّ مُصَبِّحُكُمْ أَوْ مُمَسِّيكُمْ أَمَا كُنْتُمْ تُصَدِّقُونِي؟ ” قَالُوا: بَلَى، قَالَ: “فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَيْ عَذَابٍ شَدِيدٍ”، فَقَالَ أَبُو لَهَبٍ: تَبًّا لَكَ، ألهذا دعوتنا جمعيا؟! فَأَنْزَلَ اللَّهُ – عَزَّ وَجَلَّ – {تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ} إِلَى آخِرِهَا.رَوَاهُ الْبُخَارِيُّ عَنْ مُحَمَّدِ بْنِ سَلَامٍ عَنْ أَبِي مُعَاوِيَةَ
1)(1) – أخرجه البخاري (فتح الباري: 8 /837 – ح: 4971) ومسلم (1 /193 – ح: 08) والإمام أحمد (الفتح الرباني: 18 / 4 32 – ح: 521) والترمذي (5/ 451 – ح: 3363) والنسائي (الفتح الرباني: 18 / 432) وابن جرير (30/218) والبيهقي (دلائل النبوة: 2 /181)
References
1. | ↑ | (1) – أخرجه البخاري (فتح الباري: 8 /837 – ح: 4971) ومسلم (1 /193 – ح: 08) والإمام أحمد (الفتح الرباني: 18 / 4 32 – ح: 521) والترمذي (5/ 451 – ح: 3363) والنسائي (الفتح الرباني: 18 / 432) وابن جرير (30/218) والبيهقي (دلائل النبوة: 2 /181 |