ഒരാൾക്ക് രണ്ട് നാട്ടിലായി രണ്ടു വീടുണ്ടെങ്കിൽ എവിടെയാണോ കൂടുതൽ താമസം അവിടെയാണ് ജുമുഅക്ക് പരിഗണിക്കുക. താമസം രണ്ടിടത്തും തുല്യമാണെങ്കിൽ സമ്പത്തും കുടുംബവും എവി ടെയോ അവിടെ പരിഗണിക്കും. ഒരിടത്ത് കുടുംബവും മറ്റേതിൽ ധനവുമാണെങ്കിൽ കുടുംബമുള്ളി ടത്ത് പരിഗണിക്കും. എല്ലാ വിഷയത്തിലും തുല്യസ്ഥിതിയാണെങ്കിൽ ജുമുഅയുടെ സമയത്ത് എവി ടെയോ അവിടെ പരിഗണിക്കും