വൈകി വരുന്ന വ്യക്തിക്ക് ഇമാമിന്റെ രണ്ടാം റക്അത്ത് പൂർണമായും ലഭി ച്ചാൽ ജുമുഅഃ ലഭിക്കും. ഇമാം സലാം വീട്ടിയതിന് ശേഷം ഒരു റക് ‘അത്ത് കൂടി നിർവഹിക്കണം. (തുഹ ഫ. 2:481, നിഹായ, 2:334, മുഗ്നി. 1:296). ഇമാം അത്തഹിയാത്തിലിരിക്കുമ്പോൾ എത്തിച്ചേർന്ന വ്യക്തി ജുമുഅഃ കരു തിക്കൊണ്ട് ഇമാമിനെ തുടരുകയും ഇമാം സലാം വീട്ടിയതിന് ശേഷം ളുഹ്റായിട്ട് നാലു റക്അത്ത് നിസ് കാരം പൂർത്തിയാക്കുകയും വേണം (തുഹ്ഫ. 2:482, 483, നിഹായ 2:335, മുഗ്നി. 1:296)