ജുമുഅഃ
വെള്ളിയാഴ്ച മധ്യാഹ്നത്തിലെ പ്രത്യേക പ്രാർത്ഥന. പുരുഷനും സ്വതന്ത്രനും പ്രായ പൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിന്നും ജുമുഅയിൽ പങ്കെടുക്കൽ നിർബന്ധ മാണ്. ജുമുഅക്ക് ഏറെ നിബന്ധന കളും സുന്നത്തുകളും ഉണ്ട്.
നിബന്ധനകളൊത്താൽ ജുമുഅ ഫർള് ഐൻ (വൈയക്തിക ബാധ്യത) ആണ്. ജുമുഅ നിർബന്ധമായത് മക്കയിൽ വെച്ചാണെങ്കിലും ആളുകൾ എണ്ണം തികയാത്തതിനാൽ അവിടെ വെച്ച് നിർവ ഹിച്ചിരുന്നില്ല. പൊതുരംഗത്ത് അനാവരണം ചെയ്യപ്പെടേണ്ട ജുമുഅ, മക്കയിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ നബി(സ)ക്ക് പ്രകടമാക്കാൻ പറ്റിയിരുന്നില്ല. ഹിജ്റക്കു മുമ്പ് മദീനയിൽ ആദ്യമായി ജുമുഅക്ക് നേതൃത്വം നൽകിയത് അസ്അദുബ്നു സുറാറ(റ)യായിരുന്നു. മദീനയിൽ നിന്നും ഒരു മൈൽ അകലെയുള്ള ഒരു ഗ്രമാത്തിലായിരുന്നു ഈ ജുമുഅ നിർവ്വഹിച്ചിരുന്നത്.
ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം ജുമുഅയാണ്. ജനങ്ങൾ അതിന്നായി സംഗമിക്കുന്നതു കൊണ്ടാണ് ജുമുഅ (സംഗമം) എന്ന് ഇതിനു പേര് നൽകിയത്. ആദം(അ), ഹവ്വാഅ് (റ) എന്നിവർ ഏറെക്കാലത്തെ വിരഹത്തിന് ശേഷം മുസ്ദലിഫയിൽ സംഗമിച്ചത് ഈ ദിനത്തിലായിരുന്നു എന്നതും ഇപ്പേരിന് കാര ണമാകാം. ഇക്കാരണത്താലാണ് മുസ്ദലിഫക്ക് ‘ജുമുഅ’ എന്ന പേർ കിട്ടിയത്.
പ്രായപൂർത്തിയും ബുദ്ധിയുമുള്ള, പ്രതിബന്ധ സ്വദേശികളായ സ്വതന്ത്രരായ പുരുഷ ന്മാർക്ക് ജുമുഅ നിർബന്ധമാണ്. സ്ത്രീ, നപുംസകം, തുടങ്ങിയവർക്കൊന്നും ജുമുഅ നിർബന്ധമില്ല.
ജുമുഅ സ്ഥാപിതമായ നാട്ടിൽ നിന്ന് വ്യാപാരം, സിയാറത്ത് തുടങ്ങിയ ആവശ്യങ്ങൾക്കല്ലാതെ ഉഷ്ണകാലത്തോ ശൈത്യകാലത്തോ യാത്ര ചെയ്യാത്ത ആളാണ് ജുമുഅ നിർബന്ധമുള്ള തദ്ദേശീ യൻ. മുമ്പ് ജമാഅത്തിന് പറഞ്ഞ രോഗം പോലുള്ള പ്രതിബന്ധങ്ങൾ ഇല്ലാത്തവർക്കാണ് ജുമുഅയുടെ നിർബന്ധ ബാധ്യതയുള്ളത്. പക്ഷേ ഉച്ചതിരിഞ്ഞ് (ജുമുഅയുടെ സമയത്ത്) ജുമുഅ നടക്കുന്ന സ്ഥലത്തെ ത്തിയ രോഗിക്ക് ജുമുഅ നിർബന്ധമാകും. ഇനി പ്രതിബന്ധമുള്ളവർ ജുമുഅക്കെത്തിയാൽ എണ്ണത്തിൽ അവരും പരിഗണിക്കപ്പെടും.
തദ്ദേശീയനല്ലാത്ത നാട്ടിലേക്ക് മടങ്ങണമെന്ന് തീർച്ചയോടെ നാലു ദിവസമോ അതിലധികമോ ജുമു അയുള്ളിടത്ത് താമസിക്കുന്നയാൾക്ക്, ജുമുഅ നിർബന്ധമാണ്. ജുമുഅക്ക് അർഹരായ നാൽപത് പേർ തികയാത്ത, എന്നാൽ ബാങ്ക് കേൾക്കുന്നതുമായ മഹല്ലിൽ താമസിക്കുന്ന തദ്ദേശീയനല്ലാത്ത ആൾക്ക് അവിടെ ജുമുഅ നിർബന്ധമാണ്. ബാങ്ക് കേട്ടാൽ ജുമുഅ നിർബന്ധമാവുമെങ്കിലും തദ്ദേശീയനല്ലാ ത്തവരും ജുമുഅ നിർബന്ധമുള്ള നാടിന് പുറത്ത് താമസിക്കുന്നവരും ജുമുഅയുടെ എണ്ണത്തിൽ പരി ഗണിക്കപ്പെടില്ല.
അടിമ, കുട്ടി എന്നിവരെ വെച്ച് സ്ഥാപിക്കുന്ന ജുമു അയും സാധുവല്ല. എന്നാൽ അവരുടെ ജുമുഅ സാധുവായിരിക്കും. പക്ഷേ ജുമുഅക്ക് പരിഗണിക്ക പ്പെടുന്ന നാൽപതുപേർ തക്ബീറതുൽ ഇഹ്റാം ചൊല്ലിയ ശേഷമേ ഇവർ തുടങ്ങാവൂ എന്ന് ഒരു സംഘം അഗാധ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഒരു വിഭാഗം പണ്ഡിതരും ഈ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും.