ഖുർആൻ മനുഷ്യ സൃഷ്ടിയായ ഒരു ഗ്രന്ഥമല്ല. മനുഷ്യ രാശിയിൽ പെട്ട ഒരു വിഭാഗത്തിന് വേണ്ടി ക്രോഡീകരിക്കപ്പെട്ട നിയമങ്ങളോ വ്യവസ്ഥിതിയോ കണ്ടേക്കാം. അങ്ങനെയുളളവ തന്നെയും മനുഷ്യന്റെ ഭൗതിക ജീവിതത്തെ മാത്രം ചർച്ച ചെയ്യുന്ന വയാണ്. അവയുടെ സൃഷ്ടാക്കൾ എന്ത് മാത്രം പ്രതിഭാത്വമുള്ള വരാണെങ്കിൽ പോലും ഒരുനൂറ് വർഷത്തിനപ്പുറം ജനിക്കുന്ന മനു ഷ്യരുടെ ജീവിത പശ്ചാത്തലമോ സാഹചര്യമോ നിരീക്ഷിക്കാൻ കഴി യുന്നവരല്ല. ഇങ്ങനെ രൂപപ്പെട്ട ഭരണ സംവിധാനങ്ങളും വ്യവസ്ഥ കൾ പോലും സെഞ്ച്വറി പൂർത്തിയാക്കാതെ നിഷ്ക്രമിച്ച് പോകുന്ന തിന് മറ്റ് കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല. ഖുർആൻ ഇതിൽ നിന്ന് വ്യത്യസ്തമാണ്. അത് ഇന്നേക്കും നാളേക്കും വേണ്ടിയുള്ള അവത രണമാണ്. ഭൂതകാലത്ത് തീർച്ചയായും അതിന് സമാനമായി മറ്റൊന്ന് ഇല്ലായിരുന്നുവല്ലോ. എന്ത് കൊണ്ടെന്നാൽ ഖുർആൻ ഭാവി, ഭൂത, വർത്തമാനങ്ങളുടെ ജ്ഞാനിയായ അല്ലാഹുവിൽ നിന്നുള്ള അവതര
ണമാകുന്നു. ഖുർആൻ പറയുന്നത് നോക്കൂ. (ഈ) ഗ്രന്ഥത്തിന്റെ (ഖുർആൻ) അവതരണം പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹുവിൽ നിന്ന്”. (40 : 2)