ജനാധിപത്യം, സ്ഥിതിസമത്വം ,മതേതരത്വം ഇവ മൂന്നും ചിന്തിക്കുന്ന മനുഷ്യന് അംഗീകരിക്കാവുന്ന ആശയങ്ങളാണ് .അതിന് വലിയ പ്രാധാന്യം ഖുർആൻ നൽകിയിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന പൊതുകാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നു ജനഹിതം പരിഗണിക്കണമെന്നും ഖുർആൻ ഉദ്ബോധിപ്പിക്കുന്നു. പ്രവാചകനു ശേഷം ഭരണാധിപനായിഅദ്ദേഹമോഖുർആനോ വ്യക്തമായി ആരെയും നിർദേശിച്ചിട്ടില്ല .എന്നാൽ പിന്നീട് തിരഞ്ഞെടുക്കപ്പെട്ട അബൂബക്കർ സിദ്ദീഖ് ഭരണാധിപൻ ആയി നേരത്തെ തന്നെ പ്രവാചകനോ ഖുർആനോ നാമനിർദേശം ചെയ്തിരുന്നെങ്കിൽ ഒരു മനപ്രയാസവുമില്ലാതെ ജനം അംഗീകരിക്കുമിയിരുന്നു എന്നുവേണ്ട പ്രവാചകനു ശേഷം ഉള്ള ഒന്നാം ഭരണാധികാരിയായി പലരും നേരത്തെ തന്നെ അദ്ധേഹത്തെ മനസ്സിൽ കണ്ടിരുന്നു. പ്രവാചകൻ നിസ്കാരത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തെ ആണ് ഉത്തരവാദപ്പെട്ടുത്തിയത്. ഇങ്ങനെ പല സംഭവങ്ങളും ഭരണാധിപനായി അദ്ധേഹത്തിൻ്റെ ഭാവി അനുമാനിക്കപ്പെട്ടു. തന്നിമിത്തം ആരേയും ഭരണമേൽപ്പിക്കാതെ നബി തങ്ങൾ പിരിഞ്ഞു.ജനങ്ങളെ വിളിച്ചുള്ള ഖുർആനികാഭിസംബോധനം ശ്രദ്ധേയമാണ്.