ഹസ്രത്ത് അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: ഒരു വ്യക്തി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ആളുകളിൽ വെച്ച് ഏറ്റവും ഉത്തമൻ ആര്
ഒരാൾക്ക് ദീർഘായുസ്സ് ലഭിക്കുകയും സൽക്കർമ്മം ചെയ്തു. കൊണ്ടിരിക്കുകയും ചെയ്താൽ അവനാണ് ഏറ്റവും ഉത്തമൻ.
അയാൾ പിന്നെയും ചോദിച്ചു.
അല്ലാഹുവിന്റെ ദൂതാര, ആളുകളിൽ വെച്ച് ഏറ്റവും നികൃഷ്ണൻ
ആരാണ്?
നബി(സ) പറഞ്ഞു; ദീർഘായുസ്സ് ലഭിക്കുകയും ദുഷ്കർമ്മ ങ്ങൾ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും നികൃഷ്ടൻ
ഹസ്രത്ത് ജാബിർ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ല വ്യക്തി പ്രായം കൂടുതൽ ഉണ്ടാവുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവനാണ്.
ഹസത്ത് അബൂഹുറൈറയിൽ നിന്ന് നിവേദനം ഖളാഅത്ത് ഗോത്രത്തിൽ പെട്ട രണ്ട് പേർ മുസ്ലിംകളായി. റസൂൽ തിരുമേനി സ)യോടൊപ്പം അവർ യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു. അവരിൽ ഒരാൾ രക്തസാക്ഷിയായി. മറ്റെയാൾ ഒരു കൊല്ലം കൂടി ജീവിച്ചിരിക്കുകയും ചെയ്തു. അയാളും മരണപ്പെട്ടപ്പോൾ ഹസ്രത്ത് ഥൽഹ ത്തുബ്നു ഉബൈദില്ലാ(റ) സ്വപ്നത്തിൽ കണ്ടു. സ്വർഗം തയ്യാറായി രിക്കുന്നു. അവസാനം മരിച്ചയാളാണ് രക്തസാക്ഷിയെക്കാൾ മുമ്പേ സ്വർഗത്തിൽ പ്രവേശിച്ചത്. ഥൽഹത്ത്(റ) പറയുന്നു. എനിക്ക് അത്ഭുതം തോന്നി. സുബ്ഹിക്ക് ഞാൻ തിരുമേനി(സ)യുടെ സന്നിധിയിൽ ചെന്നു കാരണം തിരക്കി. രക്തസാക്ഷിക്കു മുമ്പേ അയാൾ സ്വർഗത്തിൽ പ്രവേശിച്ചത് എന്തുകൊണ്ടാണ്? നബി(സ) പറഞ്ഞു: നിങ്ങൾക്കറിയില്ലേ ഒരാൾ രക്തസാക്ഷിയായതിനു ശേഷം മറ്റെയാൾ ഒരു റമളാൻ മാസം മുഴുവനും നോമ്പു എടുത്തു. ഒരു വർഷം മുഴു വനും ആറായിരം റക്അത്ത് ഫർളും അത്രതന്നെ സുന്നത്തും നിസ്ക രിച്ചു.
ഹസ്രത്ത് ഫൽഹത്ത്(റ)യിൽ നിന്ന് നിവേദനം:
നബി(സ) പറഞ്ഞു: പ്രായം കൂടുതലാവുകയും തന്റെ ആയുസ്സ് سبحان الله والحمد لله ولا إله إلا الله والله أكبر
(അല്ലാഹു പരിശുദ്ധൻ, സർവ്വസ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു ഒഴികെ ഒരു ഇലാഹുമില്ല. അല്ലാഹു ഏറ്റവും വലിയവനാ കുന്നു.) എന്ന് ചൊല്ലിക്കഴിയുകയും ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠ നായി അല്ലാഹുവിന്റെ പക്കൽ ആരും തന്നെയില്ല.
ഹസ്രത്ത് സഈദുബ്നു ജുബൈർ(റ)ൽനിന്ന് നിവേദനം സത്യ വിശ്വാസിയുടെ ജീവിതത്തിലെ ഓരോദിനവും സമ്പാദ്യമാണ്. എന്തു കൊണ്ടെന്നാൽ അവൻ അല്ലാഹുവോടുള്ള കടമ നിർവ്വഹിക്കുന്നു. നിസ്കാരം നിർവ്വഹിക്കുന്നു. അല്ലാഹുവിനെ ഓർക്കുന്നു.
ഹസത്ത് ഇബ്റാഹീമുബ്നു അബീഉബൈദ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു.. എനിക്ക് നബി(സ)യിൽ നിന്ന് ഒരു കാര്യം മനസ്സിലായി. സത്യവിശ്വാസി മരണമടയുകയും സ്വർഗത്തിൽ തനിക്കുള്ള പദവി കാണുകയും ചെയ്യുമ്പോൾ അവൻ കൊതിക്കും. ഒരിക്കൽ കൂടി ദുൻയാവിലേക്ക് പോകാൻ
سبحان الله والحمد لله ولا إله إلا الله والله أكبر
ആവർത്തിച്ചാവർത്തിച്ച് ചൊല്ലാമായിരുന്നു
بَاب فضل طول الْحَيَاة فِي طَاعَة الله تَعَالَى
1 – وَأخرج أَحْمد وَالتِّرْمِذِيّ وَصَححهُ الْحَاكِم عَن أبي بكرَة أَن رجلا قَالَ يَا رَسُول الله أَي النَّاس خير قَالَ من طَال عمره وَحسن عمله قَالَ فَأَي النَّاس شَرّ قَالَ من طَال عمره وساء عمله
2 – وَأخرج الْحَاكِم عَن جَابر قَالَ قَالَ رَسُول الله صلى الله عَلَيْهِ وَسلم خياركم أطولكم أعمارا وَأَحْسَنُكُمْ أعمالا
3 – وَأخرج أَحْمد عَن أبي هُرَيْرَة قَالَ قَالَ رَسُول الله صلى الله عَلَيْهِ وَسلم خياركم أطولكم أعمارا وَأَحْسَنُكُمْ أعمالا
4 – وَأخرج الطَّبَرَانِيّ عَن عبَادَة بن الصَّامِت أَن النَّبِي صلى الله عَلَيْهِ وَسلم قَالَ أَلا أنبئكم بخياركم قَالُوا بلَى يَا رَسُول الله قَالَ أطولكم أعمارا فِي الْإِسْلَام إِذا سددوا
5 – وَأخرج أَيْضا عَن عَوْف بن مَالك قَالَ سَمِعت رَسُول الله صلى الله عَلَيْهِ وَسلم يَقُول كلما طَال عمر الْمُسلم كَانَ لَهُ خير
6 – وَأخرج أَحْمد وإبن زَنْجوَيْه فِي ترغيبه عَن أبي هُرَيْرَة قَالَ كَانَ رجلَانِ من بني حييّ من قضاعة أسلما مَعَ رَسُول الله صلى الله عَلَيْهِ وَسلم فاستشهد أَحدهمَا وَأخر الآخر سنة قَالَ طَلْحَة بن عبيد الله فَرَأَيْت الْجنَّة وَرَأَيْت الْمُؤخر مِنْهُمَا أَدخل قبل الشَّهِيد فعجبت من لذَلِك فَأَصْبَحت فَذكرت ذَلِك للنَّبِي صلى الله عَلَيْهِ وَسلم فَقَالَ أَلَيْسَ قد صَامَ بعده رَمَضَان وَصلى سِتَّة آلَاف رَكْعَة وَكَذَا وَكَذَا رَكْعَة صَلَاة سنة
7 – وَأخرج أَحْمد وَالْبَزَّار عَن طَلْحَة عَن النَّبِي صلى الله عَلَيْهِ وَسلم قَالَ لَيْسَ أحد أفضل عِنْد الله من مُؤمن يعمر فِي الْإِسْلَام لتسبيحه وتكبيره وتهليله
8 – وَأخرج أَبُو نعيم عَن سعيد بن جُبَير قَالَ إِن بَقَاء الْمُسلم كل يَوْم غنيمَة لأَدَاء الْفَرَائِض والصلوات وَمَا يرزقه الله من ذكره
9 – وَأخرج إِبْنِ أبي الدُّنْيَا عَن إِبْرَاهِيم بن أبي عَبدة قَالَ بَلغنِي أَن الْمُؤمن
إِذا مَاتَ تمنى الرّجْعَة إِلَى الدُّنْيَا لَيْسَ ذَاك إِلَّا ليكبر تَكْبِيرَة أَو يهلل تَهْلِيلَة أَو يسبح تَسْبِيحَة