നോമ്പുകാരനെ നോമ്പുതുറപ്പിക്കൽ പുണ്യകരമായ ഇബാദത്താണ്. ഇതേക്കുറിച്ച് പറയുന്ന ഹദീസുകൾ നിരവധി കാണാൻ കഴിയും ചിലത് നമ്മുക്ക് വായിക്കാം

 

നരകമോചനവും പാപമോചനവും

 

സഈദ്ബ്നുൽ മുസയ്യബ്(റ)വിൽ നിന്ന് ഒരു ശഅ്ബാൻ അവസാന ദിവസം നബി(സ്വ) പ്രഭാഷണം നടത്തി. അവിടുന്ന് പറഞ്ഞു. ഓ, ജനങ്ങളേ, ഒരു മഹത്തായ മാസം നിങ്ങൾക്കിതാ തണൽ വിരിക്കാൻ പോകുന്നു. ബറകത്താക്കപ്പെട്ട ഈ മാസത്തിൽ ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. ഈ മാസത്തിൽ നോമ്പിനെ അല്ലാഹു നിർബന്ധമാക്കുകയും രാത്രി നിസ്കാരം സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. ഒരു നന്മയായ കാര്യം കൊണ്ട് ഈ മാസത്തിൽ അല്ലാഹുവിനോട് അടുത്താൽ മറ്റു മാസങ്ങളിൽ ഒരു നിർബന്ധകാര്യം പ്രവർത്തിച്ചത് പോലെയും ഒരു ഫർളായ കാര്യം ചെയ്താൽ ഇതര മാസങ്ങളിൽ എഴുപത് ഫർള് പ്രവർത്തിച്ചതുപോലെയും ആകുന്നു. ഇത് ക്ഷമയുടെ മാസമാകുന്നു. ക്ഷമക്കുള്ള പ്രതിഫലം സ്വർഗമത്രെ. നന്മയുടെയും മാസമാകുന്നു. ഭക്ഷണം കൂടുതൽ നൽകപ്പെടുന്ന മാസവുമാകുന്നു. ഈ മാസത്തിൽ നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നവരുടെ പാപങ്ങൾ പൊറുക്ക പ്പെടുന്നതും അതവർക്കു നരക മോചനത്തിന് കാരണമാകുന്നതുമാണ്. നോമ്പ്കാരനുള്ള പ്രതിഫലം പോലുള്ളത് തുറപ്പിച്ച ആൾക്കും ലഭിക്കുന്നതുമാണ്.

 

ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂ ലേ, ഞങ്ങളെല്ലാവരും നോമ്പ്കാരനെ തുറപ്പിക്കാൻ കഴിവുള്ളവരല്ലല്ലോ?

 

നബി(സ്വ) പറഞ്ഞു: ഒരു കാരക്ക, ഒരിറക്ക് വെള്ളം, ഒരിറക്ക് പാൽ ഇവ കൊണ്ട് തുറപ്പിച്ച ആൾക്കും ഈ പ്രതിഫലം ലഭിക്കും. ഈ മാസത്തിന്റെ ആദ്യം കാരുണ്യവും മധ്യം പാപമോചനവും അന്ത്യം നരകമോചനവുമാകുന്നു. ഈ മാസം തന്റെ അടിമക്ക് ജോലിഭാരം ലഘൂകരിച്ചവന്റെ പാപം അല്ലാഹു പൊറുക്കുകയും നരക ത്തിൽ നിന്നവനെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്.

 

ഹൗളുൽ കൗസർ ലഭിക്കാൻ കാരണം

 

റമളാനിൽ നിങ്ങൾ നാലു കാര്യങ്ങൾ വർദ്ധിപ്പിക്കുക. അതിൽ രണ്ടെണ്ണം നിങ്ങ ളുടെ റബ്ബിനെ പ്രീതിപ്പെടുത്തുന്നതും രണ്ട് കാര്യം നിങ്ങൾക്ക് അത്യ ന്താപേക്ഷിതവുമാണ്. റബ്ബിനെ തൃപ്തിപ്പെടുത്തുന്നത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവാക്യവും പൊറുക്കലിനെ തേടലുമ് നിങ്ങൾക്ക് അത്യന്താപേക്ഷിതമായത് അല്ലാഹുവിനോട് സ്വർഗം തേടലും നരകത്തിൽ നിന്ന് കാവൽ യാചിക്കലുമാകുന്നു. നോമ്പ്കാരന് പാനീയം കുടിപ്പിച്ച ആൾക്ക് എന്റെ ഹൗളിൽ നിന്ന് അല്ലാഹു കുടിപ്പിക്കും. പിന്നീട് ഒരിക്കലും അവനു ദാഹക്കുകയില്ല.

 

മലക്കുകൾ പെറുക്കലിനെതേടുന്നു

ജീബ്രീൽ ഹസ്തദാനം ചെയ്യുന്നു

 

മറ്റൊരു നിവേദനത്തിലുള്ളത്. അനുവദനീയമായ അദ്ധ്വാനത്തി ലൂടെ ലഭിച്ചതു നൽകി ആരെങ്കിലും റമളാനിൽ ഒരാളെ നോമ്പ് തുറപ്പിച്ചാൽ റമളാനിലെ എല്ലാ രാവുകളിലും അയാൾക്ക് വേണ്ടി മലകൾ പൊറുക്കലിനെ തേടുന്നതും ലൈലത്തുൽ ഖദ്റിൽ ജിബ്രീൽ(അ) അയാളുമായി ഹസ്തദാനം ചെയ്യുന്നതുമാണ്. ജിബ്രീൽ(അ) ആരെയെങ്കിലും ഹസ്തദാനം ചെയ്താൽ അവന്റെ ഹൃദയം നിർമലമാകുന്നതും കണ്ണുനീർ വർദ്ധിക്കുന്നതുമാണ്.1)وروي عن سعيد بن المسيب عن سلمان مرفوعاً قال: خطبنا رسول الله في آخر يوم من شعبان فقال: “يَا أَيُّهَا النَّاسُ قَدْ أَظَلَّكُمْ شَهْرٌ عَظِيمٌ، شَهْرٌ مُبَارَكٌ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، جَعَلَ الله صِيَامَهُ فَرِيضَةً، وَقَيَامَ لَيْلِهِ تَطَوُّعاً مَنْ تَقَرَّبَ فِيهِ بِخُصْلَةٍ مِنَ الخَيْرِ، كَانَ كَمْنَ أَدَّى فَرِيضَةً فِيما سِوَاهُ، وَمَنْ أَدَّى فِيهِ فَرِيضَةً كَانَ كَمَنْ أدَّى سَبْعينَ فَرِيضَةً فِيمَا سِوَاهُ، وَهُوَ شَهْرُ الصَّبْرِ، والصَّبْرُ ثَوَابُهُ الجَنَّةُ، وَشَهْرُ المُوَاسَاةِ وَشَهْرٌ يُزادُ فِيهِ الرِّزْقُ، مَنْ فَطَّرَ فِيه صَائِماً كَانَ لَهُ مَغْفِرَةٌ لِذنُوبِهِ، وَعَتقُ رَقَبَةٍ مِنَ النَّارِ، وَكَانَ لَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ” قَالوا: يا رسول الله ليس كلنا نجد ما نفطر الصائم. قال رسول الله: “يُعْطي الله هذَا الثَّوَابَ مَنْ فَطَّرَ صَائِماً عَلَى تَمْرَةٍ أَوْ شُرْبَةِ مَاءٍ أَوْ مَذْقَةِ لَبَنٍ، وَهُوَ شَهْرٌ أَوّلُهُ رَحْمَةٌ وَأَوْسَطُهُ مَغْفِرَةٌ وَآخِرَهُ عَتْقٌ مِنَ النَّارِ. وَمَنْ خَفَّفَ عَن مَمْلُوكٍ غَفَرَ الله لَهُ، وَأَعْتَقَهُ مِنَ النَّارِ وَاسْتَكْثِرُوا فِيهِ مِنْ أَرْبَعِ خِصَالٍ: خِصْلَتَيْنِ تُرْضُونَ بِهما رَبَّكُمْ؛ وَخصلتينِ لا غِنًى لَكُمْ عَنْهُمَا: أمَّا الخصلتانِ اللَّتَانِ تُرْضَوْنَ بِهِمَا رَبَّكُمْ، شَهَادَةُ أَنْ لا إله إلَّا الله وَتَسْتَغْفِرونَهُ. وَأَمَا اللتانِ لا غِنَى لَكُمْ عَنْهُمَا: فَتَسْأَلُونَ الله الجَنَّةَ وَتَعُوذُونَ بِهِ مِنَ النَّارِ؛ وَمَنْ سَقَى صَائِماً سَقَاهُ الله مِنْ حوضي شرْبَةً لا يَظْمَأُ بعدها أَبداً”.2)وفي رواية: مَنْ فَطَّرَ صَائِماً في شهرِ رَمضَانَ مِنَ كَسْبِ حَلالٍ صَلَّتْ عَلَيْهِ الملائِكَةُ لَيَالِي رَمَضَانَ كُلَّهَا، وَصَافَحَهُ جِبْريل عَلَيْهِ السَّلامُ لَيْلَةَ القَدْرِ، وَمَنْ صَافَحَهُ جبريلُ عَلَيْهِ السَّلامُ يَرِق قَلْبُهُ، وَتَكْثُرُ دُموعُهُ

References   [ + ]

1. وروي عن سعيد بن المسيب عن سلمان مرفوعاً قال: خطبنا رسول الله في آخر يوم من شعبان فقال: “يَا أَيُّهَا النَّاسُ قَدْ أَظَلَّكُمْ شَهْرٌ عَظِيمٌ، شَهْرٌ مُبَارَكٌ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، جَعَلَ الله صِيَامَهُ فَرِيضَةً، وَقَيَامَ لَيْلِهِ تَطَوُّعاً مَنْ تَقَرَّبَ فِيهِ بِخُصْلَةٍ مِنَ الخَيْرِ، كَانَ كَمْنَ أَدَّى فَرِيضَةً فِيما سِوَاهُ، وَمَنْ أَدَّى فِيهِ فَرِيضَةً كَانَ كَمَنْ أدَّى سَبْعينَ فَرِيضَةً فِيمَا سِوَاهُ، وَهُوَ شَهْرُ الصَّبْرِ، والصَّبْرُ ثَوَابُهُ الجَنَّةُ، وَشَهْرُ المُوَاسَاةِ وَشَهْرٌ يُزادُ فِيهِ الرِّزْقُ، مَنْ فَطَّرَ فِيه صَائِماً كَانَ لَهُ مَغْفِرَةٌ لِذنُوبِهِ، وَعَتقُ رَقَبَةٍ مِنَ النَّارِ، وَكَانَ لَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ” قَالوا: يا رسول الله ليس كلنا نجد ما نفطر الصائم. قال رسول الله: “يُعْطي الله هذَا الثَّوَابَ مَنْ فَطَّرَ صَائِماً عَلَى تَمْرَةٍ أَوْ شُرْبَةِ مَاءٍ أَوْ مَذْقَةِ لَبَنٍ، وَهُوَ شَهْرٌ أَوّلُهُ رَحْمَةٌ وَأَوْسَطُهُ مَغْفِرَةٌ وَآخِرَهُ عَتْقٌ مِنَ النَّارِ. وَمَنْ خَفَّفَ عَن مَمْلُوكٍ غَفَرَ الله لَهُ، وَأَعْتَقَهُ مِنَ النَّارِ وَاسْتَكْثِرُوا فِيهِ مِنْ أَرْبَعِ خِصَالٍ: خِصْلَتَيْنِ تُرْضُونَ بِهما رَبَّكُمْ؛ وَخصلتينِ لا غِنًى لَكُمْ عَنْهُمَا: أمَّا الخصلتانِ اللَّتَانِ تُرْضَوْنَ بِهِمَا رَبَّكُمْ، شَهَادَةُ أَنْ لا إله إلَّا الله وَتَسْتَغْفِرونَهُ. وَأَمَا اللتانِ لا غِنَى لَكُمْ عَنْهُمَا: فَتَسْأَلُونَ الله الجَنَّةَ وَتَعُوذُونَ بِهِ مِنَ النَّارِ؛ وَمَنْ سَقَى صَائِماً سَقَاهُ الله مِنْ حوضي شرْبَةً لا يَظْمَأُ بعدها أَبداً”.
2. وفي رواية: مَنْ فَطَّرَ صَائِماً في شهرِ رَمضَانَ مِنَ كَسْبِ حَلالٍ صَلَّتْ عَلَيْهِ الملائِكَةُ لَيَالِي رَمَضَانَ كُلَّهَا، وَصَافَحَهُ جِبْريل عَلَيْهِ السَّلامُ لَيْلَةَ القَدْرِ، وَمَنْ صَافَحَهُ جبريلُ عَلَيْهِ السَّلامُ يَرِق قَلْبُهُ، وَتَكْثُرُ دُموعُهُ