മുത്ത് നബി(സ) പറയുന്നു: വല്ലവനും റമളാൻ നോമ്പിനു പിറകെ ശവ്വാലിലെ ആറു ദിനം കൂടി നോമ്പനുഷ്ഠിച്ചാൽ ഒരാണ്ട് മുഴുക്കെ വ്രതമെടുത്ത പോലെയാണത് (മുസ് ലിം)1)قال رسول الله – صلى الله عليه وسلم -: {من صام رمضان ثم أتبعه ستاً من شوال كان كصيام الدهر} [رواه مسلم وغيره].
സുന്നത്ത് നോമ്പുകളുടെ കൂട്ടത്തിൽ സവിശേഷമായ പ്രാധാന്യമാണ് ശവ്വാലിലെ ആറ് നോമ്പുകൾക്കുള്ളത്.പെരുന്നാൾ പിറ്റേന്നു തന്നെ നിർവ്വഹിക്കലാണ് ഉത്തമമായ രീതി. ആരാധനയോടുള്ള അതിയായ അഭിനിവേശമാണല്ലോ പെട്ടെന്നു തന്നെ മറ്റൊരു നോമ്പ് നിർവ്വഹിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നിരിക്കെ അതിൻ്റെ പ്രതിഫലമേറും.
അല്ലാഹു വിൻ്റെ മാർഗത്തിൽ ഒരു ദിനം നോമ്പനുഷ്ഠിച്ചാൽ നരകം അവനിൽ നിന്നും 70 ഹരീഫ് (ദീർഘമായ ദൂരം) അപ്പുറത്തേക്ക് ദൂരീകരിക്കപ്പെടുമെന്ന് തിരുനബി പഠിപ്പിച്ചതാണ് 2) قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « مَنْ صَامَ يَوْمًا فِى سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا ». صحيح مسلم(നിവേദനം:അഹ്മദ്, നസാഇ ) ഒരു നൂറ്റാണ്ട കലത്തേക്ക് നരകത്തെ അല്ലാഹു അകറ്റുമെന്ന് ഉഖ്ബതുബ്നു ആമിർ (റ) പറഞ്ഞിട്ടുണ്ട്.
നോമ്പിൻ്റെ പ്രാധാന്യവും മഹിമയും പറഞ്ഞൊതുക്കാനാവില്ല.എല്ലാ ആരാധനകൾക്കിടയിൽ നിന്നും നോമ്പിനെ വിശിഷ്ടമായാണ് സ്രഷ്ടാവും അവതരിപ്പിച്ചത് “നോമ്പെനിക്കുള്ളതാണ്, നാമാണതിന് പ്രതിഫലം നൽകുന്നത് “3): عن النبي صلى الله عليه و سلم قال ( يقول الله عز و جل الصوم لي وأنا أجزي به يدع شهوته وأكله وشربه من أجلي والصوم جنة وللصائم فرحتان فرحة حين يفطر وفرحة حين يلقى ربه ولخلوف فم الصائم أطيب عند الله من ريح المسك )صحيح البخاري

 

എന്ന് അല്ലാഹു പറഞ്ഞത് അതിനെ വെളിപ്പെടുത്തുന്നു.ഇത് സ്വഹീഹായ ഹദീസിൽ വന്നിട്ടുള്ളതുമാണ്. അന്ത്യനാളിൽ നോമ്പുകാരന് വേണ്ടി വ്രതം ശഫാഅത്ത് ചെയ്യുന്ന രംഗം വിശദീകരിക്കുന്നുണ്ട് ഹദീസിൽ നോമ്പ് പറയും: ‘റബ്ബേ ,ഞാനവന് അന്നവും മറ്റാസ്വാദനങ്ങളും വിസമ്മതിച്ചു എനിക്ക് അവൻ്റെ കാര്യത്തിൽ ശഫാഅത്ത് ചെയ്യാൻ അവസരം തരണം’ ആ സമയം അവസരം ലഭിക്കും (നിവേദനം: ത്വബ്റാനി, അഹ്മദ്)
കൂടാതെ ആയുരാരോഗ്യം, ശാരീരിക പുഷ്ടി ,മാനസിക വളർച്ച, ബുദ്ധി വികാസം, പോസിറ്റിവ് ചിന്തകളുടെ വർദ്ധനവ് തുടങ്ങിയ നേട്ടങ്ങളും നോമ്പിനുണ്ട്.

References   [ + ]

1. قال رسول الله – صلى الله عليه وسلم -: {من صام رمضان ثم أتبعه ستاً من شوال كان كصيام الدهر} [رواه مسلم وغيره].
2. قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « مَنْ صَامَ يَوْمًا فِى سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا ». صحيح مسلم
3. : عن النبي صلى الله عليه و سلم قال ( يقول الله عز و جل الصوم لي وأنا أجزي به يدع شهوته وأكله وشربه من أجلي والصوم جنة وللصائم فرحتان فرحة حين يفطر وفرحة حين يلقى ربه ولخلوف فم الصائم أطيب عند الله من ريح المسك )صحيح البخاري