അശൈഖ് അബ്ദുല്ലാഹിൽ യാഫിഈ(റ) ‘റൗളുറയാഹീൻ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. പണ്ട് ദൈവ നിഷേധിയായ ഒരു ഭര ണാധിപനുണ്ടായിരുന്നു. മുസ്ലിംകൾ യുദ്ധത്തിൽ അയാളെ പരാജയപ്പെടുത്തി. ബന്ധനസ്ഥനാക്കിയ രാജാവിനെ ഒറ്റയടിക്ക് കൊല്ലാതെ ശിക്ഷയുടെ രുചി വേണ്ടുവോളം ആസ്വദിപ്പിച്ച വധിക്കാവു എന്നായിരുന്നു ഏകകണ്ഠമായ അഭിപ്രായം. അദ്ദേഹത്തെ ഒരു ഉഗ

ചെമ്പിലിട്ടു ചുവട്ടിൽ തീ കത്തിച്ചു വേവിച്ചു കൊല്ലാനാണവർ തീരുമാനിച്ചത്.

 

തീരുമാനം നടപ്പിൽ വരുത്തിയപ്പോൾ അയാൾ തന്റെ ആരാധ്യന്മാരിൽ ഓരോരുത്തരെയും വിളിച്ചു സഹായാഭ്യർത്ഥന നടത്താൻ തുടങ്ങി. പക്ഷേ, ഒരു ദൈവവും കടാക്ഷിച്ചില്ല. അവസാനം അയാൾ ആകാശത്തിലേക്ക് തലയുയർത്തി ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉരുവിട്ട് അല്ലാഹുവിനോട് ആത്മാർത്ഥമായി കേണപേക്ഷിച്ചു. അപ്പോൾ മേൽ ഭാഗത്തു നിന്ന് ധാരധാരയായി ജലം പ്രവഹിക്കാൻ തുടങ്ങി. തീ അണഞ്ഞു. തുടർന്ന് ശക്തിയായ കാറ്റ് വീശി, അത്ഭുതം! ആ ചെമ്പ് അന്തരീക്ഷത്തിൽ കറങ്ങാൻ തുടങ്ങി. അയാൾ അപ്പോഴും ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞുകൊണ്ടിരുന്നു.

 

അവസാനം ഈ ചെമ്പ് ദൈവനിഷേധികളായ ഒരു സമൂഹ മധ്യത്തിലാണ് ഇറങ്ങിയത്. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന അയാളെ അവർ ചെമ്പിൽനിന്നു പുറത്തെടുത്തു. അവർ ചോദിച്ചു: ഓ, മനുഷ്യാ എന്ത് പറ്റി? അയാൾ സംഭവം വിവ രിച്ചു. അതു കേട്ട ആ ജനത ഒന്നടങ്കം സത്യമതം വിശ്വസിച്ചു.1)ارشاد العباد الي سبيل الرشاد

 

 

References   [ + ]

1. ارشاد العباد الي سبيل الرشاد