അടിമത്തം ലോകത്ത് നിന്ന് തുടച്ചുമാറ്റാനുള്ള എല്ലാ മാർഗ്ഗവും ക്രമേണ സ്വീകരിച്ചു.
സമൂഹത്തിൽ രൂഡമൂലമായ ഇത്തരം കാര്യങ്ങൾക്കെതിരെ സാവകാശം നീങ്ങുകയാണ് ഖുർആൻ ചെയ്തത്.
ജനവിഭാഗത്തെ മാനസിക പരിവർത്തനത്തിന് വിധേയമാക്കിയാലേ ഇത്തരം നിയമങ്ങൾ ഉന് മുലനം ചെയ്യാൻ സാധിക്കു. ഒറ്റയടിക്ക് നടക്കില്ല, മദ്യനിരോധനം അത്തരത്തിലായിരുന്നല്ലോ ഖുർആൻ അടിമത്തം വിരോധിച്ചിട്ടില്ലെന്നും ഇ പ്പോഴും ശരിവെക്കുന്നുണ്ടെന്നും ആക്ഷേപിക്കുന്നവരുണ്ട്. വാസ്തവത്തിൽ ഇത് തെറ്റിദ്ധാരണയാണ്. അവതരണകാലത്തും മുമ്പുമുണ്ടായിരുന്ന അടിമത്തശൈലി ശക്തിയുക്തം ഖർആൻ വിമർശിച്ചിട്ടുണ്ട്. അടിമയെ അസഭ്യം പറയുക, തല്ലുക, ആഹാരം നൽകാതെ ശിക്ഷിക്കുക, ജീവിതസൗകര്യങ്ങൾ ചെയ്തു കൊടുക്കാതിരിക്കൽ , കഠിനമായി ജോലി ചെയ്യിപ്പിക്കുക, അടിമസ്ത്രീകളെ വ്യഭിചാരത്തിന് വിട്ടുകൊടുത്ത്പണം വാങ്ങുക ഇതൊക്കെയായിരുന്നു അന്ന് അടിമത്തത്തിന്റെ നിർവചനം. മേൽപ്രകാരം അക്രമിക്കപ്പെടാൻ അനുയോജ്യനാവുകയെന്നതാണ് അക്കാലത്ത് ഒരാൾ അടിമയാണെന്ന തിന് അർത്ഥം. എന്നാൽ ആ സമയം ഖുർആൻ തടയാതിരുന്നതായ അടിമത്തം പരിചരണം എന്ന വകുപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ഒരു ഫുൾടൈം വേലക്കാരനോ ജോലിക്കാരനോ മാത്രമാണ് അന്ന് ഖുർആന്റെ ദൃഷ്ടിയിൽ അടിമ. ആരോഗ്യത്തെ ബാധിക്കുന്ന വിധം താങ്ങാനാകാത്ത ജോലി അടിമയെ ഏൽപ്പിക്കുന്നതിനെതിരെ ഖുർആൻ താക്കീത് നൽകിയിട്ടുണ്ട്. അടിമകൾക്ക് വിവാഹം ചെയ്തുകൊടുക്കാനും താൻ ഉണ്ണുന്ന ചോറും ഉടുക്കുന്ന മുണ്ടും നൽകാനും കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ചില സ്വഹാബിമാർ കോപാധിക്യത്താൽ സ്വന്തം അടിമകളെ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതിന് അവരെ മോചിപ്പിച്ച് പ്രായശ്ചിത്തമായി അടിമ മോചനം നൽകാനാണ് പ്രവാചകൻ നിർദ്ദേശിച്ചത്. കച്ചവടത്തിലും കൃഷിയിലും അനുയായികൾക്ക് പ്രോത്സാഹനം നൽകിയ ഖുർആനിൽ അടിമ വ്യാപാരത്തിന് അനുകൂലമായി ഒരു വാക്കുപോലും കാണാൻ സാധ്യമല്ല ഖുർആനിന് അടിമ എന്നുവേണ്ട സമൂഹത്തെ ക്രമേണ അതിൽനിന്ന് പിന്തിരിപ്പിയ് പോലും കാണാൻ സാധ്യമല്ല.
സമൂഹത്തെ ക്രമേണ പിന്തിരിപ്പിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ പ്രവാചകൻറെ കാലഘട്ടം അവസാനിക്കും മുമ്പുതന്നെ തന്നെ മുസ്ലിംലോകത്ത് അടിമവ്യാപാരം നിലച്ചുപോയി. ഒരു അടിമയെ കണ്ടെത്താൻ ദിവസങ്ങളോളം അന്വേഷിച്ചു പോകേണ്ടിവന്നു. റോമാസാമ്രാജ്യത്തിൽ മാത്രമാണ് പിന്നീട് അടിമവ്യാപാരം ഉണ്ടായിരുന്നത് അത് ആഫ്രിക്കയിലും യൂറോപ്പിലും തുടർന്ന് അമേരിക്കയിൽ നല്ലൊരു വിഭാഗം അടിമകൾ എത്തിച്ചേർന്നത് ഈ വഴിക്കാണ് .അവതരിക്കുന്നതിനു മുമ്പ് അറേബ്യയിൽ ഉണ്ടായിരുന്ന അടിമത്തത്തിൽ ബാക്കിഭാഗം മാത്രമാണ് ഖുർആൻ അംഗീകരിച്ചത് ഒരു സ്വതന്ത്രനെ പിടിച്ച് അടിമയാക്കാൻ അനുവദിച്ചുകൊണ്ട് പുതിയ അടിമയെ സൃഷ്ടിക്കുന്നതിന് ഖുർആൻ ഒരിക്കലും അനുകൂലം ആയിട്ടില്ല. മുമ്പുണ്ടായിരുന്ന അടിമകൾ കൾ മരിക്കുകയോ മോചിപ്പിക്കപ്പെട്ട് യോ ചെയ്തു . അതിനാൽ അടിമകളുടെ പഴയ സ്റ്റോക്ക് പ്രവാചകൻറെ കാലത്ത് തന്നെ തീർന്നു എന്ന് പറയാം പുതിയ അടിമകളെ ഉണ്ടാക്കാൻ ഇസ്ലാം വകുപ്പ് ഉണ്ടാക്കി കൊടുത്തില്ല മാത്രമല്ല സമൂഹത്തെ പിന്തിരിപ്പിക്കുകയും ചെയ്തപ്പോൾ അടിമത്ത പ്രസ്ഥാനം ഉന്മൂലനം ചെയ്യുന്ന കാര്യത്തിൽ പ്രായോഗികവും ബുദ്ധിപരവുമായ ഖുർആൻ വിജയിച്ചു .രക്ത രഹിതമായ ഒരു വിപ്ലവത്തിലൂടെ കാര്യം നേടിയെടുത്തു.ഏതു സാഹചര്യത്തിലും അടിമത്ത പ്രസ്ഥാനത്തെ ഖുർആൻ എതിർത്തിട്ടുണ്ട് എന്ന് കാണാം അടിമകൾക്ക് ഭക്ഷണവും വസ്ത്രവും നൽകുന്ന ഉടമകൾ യഥാർത്ഥത്തിൽ അവർക്കൊന്നും നൽകുന്നില്ലെന്നും അതെല്ലാം നൽകുന്നത് അല്ലാഹു ആണെന്നും അല്ലാഹുവിനു മുമ്പിൽ ഇവർ രണ്ടു വിഭാഗവും സമന്മാരായി അടിമകളാണെന്ന് ഖുർആൻ വ്യക്തമാക്കിയത് ശ്രദ്ധിക്കേണ്ടതാണ് ഇന്ത്യയിൽ കുടിയേറിപ്പാർത്ത ആര്യന്മാർ പൂർവികരായ ദ്രാവിഡരെ അടിമകളാക്കി കൊന്നതും ചരിത്രത്തിൻറെ ഭാഗമാണ്. ഇത്തരം സംഭവങ്ങൾ ലോകത്തിൻറെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട് അറേബ്യയും ബാധിച്ചു അങ്ങനെയാണ് അതിനെതിരെ പ്രവാചകനും ഖുർആനും രംഗത്തുവന്നത് എന്നാൽ ലോകത്ത് അടിമത്ത സമ്പ്രദായം ശേഷം അമേരിക്ക ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിലനിന്നു ഐക്യ അമേരിക്കയുടെ പതിനാറാം പ്രസിഡണ്ടായ എബ്രഹാംലിങ്കൻ അവിടത്തെ അടിമത്തത്തിനെതിരെ പ്രവർത്തിച്ചതും ലക്ഷക്കണക്കായ അടിമകൾ മോചിതരായതും എന്നാൽ അതിനിടയിൽ തന്നെ അദ്ദേഹം കൊല്ലപ്പെട്ടതും ചരിത്ര സംഭവങ്ങളാണ്.