വിശുദ്ധ ഖുർആനിന്റെ മാഹാത്മ്യത്തിന് വൈവിധ്യഭാവങ്ങളുണ്ടെന്നതിന്റെ തെളിവാണ് അതിന്റെ വിശിഷ്ട നാമങ്ങളിലെ വ്യത്യസ്തത ഖുർആൻ സ്വയം പരിചയ പരിചയപ്പെടുത്തിയ വിശേഷണങ്ങലുടെയാണ് അതിന്റെ വ്യതിരിക്തങ്ങളായ പേരുകൾ ലഭിച്ചത്. പണ്ഡിതനിരീക്ഷണത്തിൽ അത്തരത്തിൽ 90 പരം നാമങ്ങൾ ലഭ്യമായിട്ടുണ്ട്
ഖുർആനിൽ പ്രകടമായി തെളിഞ്ഞു നിൽക്കുന്ന ചിലത് കുറിക്കാം
1. അൽ-ഖുർആൻ
റമളാൻ മാസം, അതിലാണ് നാം ഖുർആൻ അവതരിക്കപ്പെട്ടത് (സൂറത്തുൽ ബഖറ / 185)
എന്ന സൂക്തത്തിൽ നിന്നാണ് ആ പേര് ലഭ്യമായത്
2. അൽ- ഫുർക്കാൻ
ലോകർക്ക് ജാഗ്രതാ മുന്നറിയിപ്പാക്കാൻ അവന്റെ അടിമക്കു മേൽ ഫുർഖാൻ അവതരിപ്പിച്ചവൻ എത്ര പരിശുദ്ധൻ (സൂറത്തുൽ ഫുർഖാൻ / 1 )
എന്ന ആയത്തിൽ ആ നാമം തെളിഞ്ഞ് കാണാം
3. അൽ- കിതാബ്
ആ കിതാബിൽ സംശയമേതുമില്ല, സൂക്ഷ്മശാലികൾക്ക് വഴിക്കാട്ടിയണത് (സൂറത്തുൽ ബഖറ / 2)
എന്ന സൂക്തം ആ നാമം ഉരുവിടുന്നു
4.അദ്ദിക്ർ
തീർച്ച, നാമാണാ ദിക്റിനെ ഇറക്കിയത് തീർച്ചയായും നാമതിന്റെ സൂക്ഷിപ്പുകാരനുമാണ് (സൂറത്തുൽഹിജ്റ് / 9 )
5. അൽ-വഹ് യ്
പറയുക, നിശ്ചയമായും വഹ് യ് കൊണ്ടു മാത്രമാണ് നിങ്ങൾക്ക് മുന്നറിയിപ്പു നൽകിയത്
(സൂറത്ത് / 45 )
വഹ് യ് എന്നാൽ ഇവിടെ ഖുർആൻ വിവക്ഷ
6. അർറൂഹ്
നൽകിയിരിക്കുന്നു
അപ്രകാശം നമ്മുടെ കൽപ്പനയാൽ റൂഹിനെ നിങ്ങളിലേക്ക് നാം ദിവ്യ സന്ദേശമായി
നൽകിയിരിക്കുന്നു (സൂറത്തു ശൂറ / 52 )