പ്രപഞ്ചത്തിന്റെ ചലന നിശ്ചലനങ്ങളെല്ലാം അല്ലാഹുവിന്റെ മുൻ നിയ യപ്രകാരമാണ് നടക്കുന്നതെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. നൻമയും തിൻമയും അല്ലാഹുവിന്റെ നിശ്ചയപ്രകാരവും വിധിയനുസരിച്ചുമാണ് സഭവിക്കുന്നത്. അവന്റെ നിയന്ത്രണത്തിൽ നിന്നും മുൻതീരുമാനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ആർക്കും ഒന്നിനും ഒരു സമയത്തും സാധ്യമല്ല. വിധി വിശ്വാസം “ഈമാൻ കാര്യങ്ങളിൽ പ്രധാനമാണ്. വിധിയിൽ വിശ്വസിക്കാത്തവരുടെ ഈമാൻ പൂർണ്ണമല്ലെന്ന് നബി(സ) പറഞ്ഞിരിക്കുന്നു.

അത്ഭുതങ്ങളുടെ കലവറയായാണ് പ്രപഞ്ചം മനുഷ്യന്റെ മുമ്പിൽ നിൽക്കുന്നത്. അനേകം ഗോളങ്ങളും ഗ്രഹങ്ങളും അവയുടെ കൃത്യനിഷ്ഠയോടെയുള്ള ചലനത്തിന് സൗകര്യപ്പെടും വിധമുളള സഞ്ചാരപദങ്ങളും, സൂര്യനും, ചന്ദ്രനും, നക്ഷത്രസമൂഹങ്ങളും നിഗൂഡമായ ഒട്ടുവളരെ അത്ഭുതങ്ങളും ചേർന്നാണ് പ്രപഞ്ചങ്ങളുടെ നിൽപ്പ് കാറ്റ്, മഴ, ഇടി, മിന്നൽ തുടങ്ങി മനുഷ്യന് നിർവചിക്കാനോ തൃപ്തികരമായി വിശദീകരിക്കാനോ കഴിയാത്ത അത്ഭുതങ്ങൾ വറെയും, ജീവലോകത്തേക്കു വന്നാൽ വിസ്മയ പ്പെടുത്തുന്ന കാഴ്ചകളാണങ്ങും, ഇതുവരക്കും കണ്ടെത്തിയിട്ടില്ലാത്ത ജീവജാലങ്ങൾ സസ്യങ്ങൾ, ചെടികൾ, ഇനിയും ഉള്ളതായി ശാസ്ത ജ്ഞൻമാർ നിരീക്ഷിക്കുന്നു. ഇതെല്ലാം ഉൾക്കൊളളുന്ന പ്രപഞ്ച വിസ്മയ ത്തിന്റെ നിണ്ടുനിൽപ്പ് ഒരു വ്യവസ്ഥക്ക് വിധേയമാണെന്ന് വിശ്വസിക്കുന്നത് എങ്ങനെയാണ് അബദ്ധമാവുക?

– (വി.ഖു:54 – 49)

തെങ്ങിൽ നിന്ന് നാളികേരവും കവുങ്ങിൽ നിന്ന് അടക്കയും പാവിൽ നിന്ന് ചക്കയും മാവിൽ നിന്ന് മാമ്പഴവും ഉണ്ടാകുന്നത് ഒരു വ്യവസ്ഥയി അടിസ്ഥാനപ്പെടുത്തിയല്ലെന്ന് പറയാനാകുമോ? എന്തുകൊണ്ട് ഒരി ക്കൽപോലും തെങ്ങിൽ നിന്ന് അടക്കയും കവുങ്ങിൽ നിന്ന് തെങ്ങയും ഉണ്ടാവുന്നില്ല?,
ഖുർആൻ പറയുന്നത് കാണുക. “നിശ്ചയം മുഴുവൻ പ്രതിഭാസങ്ങ ളെയും നാം സൃഷ്ടിച്ചിരിക്കുന്നത് ഒരു വ്യവസ്ഥക്ക് വിധയമായാണ്, ”

അല്ലാഹു നിശ്ചയിച്ച വ്യവ്യ സ്ഥകൾ അതി’ ലംഘിക്കുവാനോ അതിന് വിധേയപ്പെടാതിരിക്കുവാനോ പ്രാപഞ്ചിക പ്രതിഭാസങ്ങൾക്ക് സാധ്യമല്ല. ഭൂകമ്പ മാകട്ടെ, സുനാമിത്തിരകളുടെ ആക്രമണമാകട്ടെ സംഭവിക്കുന്നത് ഈ നിശ്ചയപ്രകാരം തന്നെയാണ്, മഴവർഷമാകട്ടെ, ക്ഷേമാ ഐശ്വര്യങ്ങളാക ട്ടെ, ആരോഗ്യമോ, രോഗമോ ആകട്ടെ, മരണമോ ജീവിതമോ ആകട്ടെ നിശ്ച യിക്കപ്പെട്ട് തീരുമാനങ്ങളെ ലംഘിച്ചുകൊണ്ട് സംഭവിക്കുകയില്ല. മനുഷ്യന്റെ ചെയ്തികൾ ഇവയിൽ പലതിനും കാരണമായി വർത്തിക്കാം. സ്രഷ് ടാവിന്റെ മുൻ നിശ്ചയപ്രകാരമേ അതുപോലും സംഭവിക്കുകയുള്ളൂ.

– സത്യവിശ്വാസികൾക്ക് ഒരു അത്താണിയാണ് ഖദ്റിലുള്ള വിശ്വാസം.
ജീവിതതാളം തന്നെ തെറ്റിച്ചുകളയുന്ന ദുരന്തങ്ങൾ ചിലപ്പോൾ മനുഷ്യന് അഭിമുഖികരിക്കേണ്ടിവന്നേക്കാം ഇഷ്ടപ്പെട്ടവരുടെ വിയോഗം, മാരകരോ ഗങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, സന്താനഭാഗ്യം ഇല്ലാതിരിക്കൽ തുടങ്ങി ജീവിതത്തെ ഉലച്ചുകളയുന്ന ദുരന്തങ്ങൾ. അല്ലാഹുവിന്റെ മുൻനിശ്ചയപ് കാരം സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ സഹിച്ചും ക്ഷമിച്ചും കഴിയേണ്ടവ നാണ് സത്യവിശ്വാസി എന്ന വിചാരമാണ് അവനെ ആത്മഹത്യയിൽ നിന്നു പോലും പിന്തിരിപ്പിക്കുന്നത്. അനുകൂലമായ മറ്റൊരു വിധിക്കുവേണ്ടി അവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പ്രതിക്ഷ സത്യവിശ്വാസികളെ മുന്നോട്ടു നയിക്കുന്നു അല്ലാഹു വിൽ നിന്നുള്ള സഹായം അവൻ ഉറ്റുനോക്കുന്നു

സന്തോഷാവസരങ്ങളിൽ വിധിവിശ്വാസം സത്യവിശ്വാസിയെ നിയന്ത്രി ക്കുന്നു. അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരമാണ് ഈ ണ്ടായിരിക്കുന്നത്. ഐശ്വര്യവും സമ്പന്നതയും ലഭ്യമായിരിക്കുന്നത്. ഇത് മറ്റൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത് കളയാൻ അല്ലാഹു പ്രാപ്തനാണ്. ഈ വിശ്വാസമുള്ള സത്യവിശ്വസികൾക്ക് സമ്പത്തോ,വിജ്ഞാനമോ മറ്റ് നേട്ടങ്ങളോ അഹക്കാരത്തിന് കാരണമല്ല. അവൻ ലഭ്യമായ അനുഗ്രത്തിൽ വിനീതനായി അല്ലാഹുവിന് നന്ദി പ്രകാശിപ്പിച്ച് ജീവി ക്കുന്നു.

നബി(സ) പറയുന്നത് നോക്കു.

അല്ലാഹുവിന്റെ വിധിസംബന്ധിച്ച് സത്യവിശ്വാസിയുടെ നിലപാട് അത്ഭുതകരമാണ്. നൻമ സംഭവിക്കുമ്പോൾ അവൻ റബ്ബിനെ സ്തുതിക്കു ന്നു. നന്ദി ചെയ്യുന്നു. അവന് വിപത്ത് സംഭിവിക്കുമ്പോഴും അവൻ റബ്ബിനെ സ്തുതിക്കുകയും, ക്ഷമ എല്ലാ അവസ്ഥയിലും പ്രതിഫലം ലഭിക്കുന്നു. കൈകൊള്ളുകയും ചെയ്യുന്നു. സത്യവിശ്വാസിക്ക് എല്ലാ അവസ്ഥയിലും പ്രതിഫലം ലഭിക്കുന്നു.

നൻമയും തിൻമയും ഒരുപോലെ പ്രതിഫലദായകമാകുന്നത് ഇവിടെ ദ്യശ്യമാണ്. വിധിവിശ്വാസമാണ് ഇതിന് വഴിവെച്ചത്. ഈ വിശ്വത്തിൻ്റെ അഭാവത്തിൽ നൻമയിൽ വഴിവിട്ട് അഹങ്കരിക്കാനും തിൻമയിൽ നിരാശാ ബാധിതനായി ആത്മഹത്യയെ പ്രാപിക്കാനും മനുഷ്യൻ സന്നദ്ധനാകും.

മുസ്ലിംകളിൽ ആത്മഹത്യാപ്രവണത ആപേക്ഷികമായി കുറവായാണ് കണ്ടു വരുന്നതെന്ന് സമ്മതിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞർ അതിന്റെ കാരണം കൂടി പഠനവിധേയമാക്കണം, ലളിതമായ ഈ വിശ്വാസിക്ക് പകർന്നു നെൽകുന്ന ആത്മ ധൈര്യം ഒട്ടൊന്നുമല്ലെന്ന് ആ പഠനത്തിൽ തെളിയാനിരിക്കുന്നത്.

വിധിവിശ്വാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചില ഹദീസുകൾ ഉദ്ധ രിക്കാം. ഇബ്നു ഉമർ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു. വിധി വിശ്വാസത്തെ നിഷേധിക്കുന്നവൻ മുഹമ്മദ് നബി(സ)യുടെ മേൽ അവത രിപ്പിക്കപ്പെട്ടതിനെ നിഷേധിക്കുന്നവനാകുന്നു. (ത്വബ്റാനി).

– സഹ് ലുബ്നു സഅദ് (റ) യിൽ നിന്ന് നിവേദനം. നബി(സ) പറയുന്നു.

“വിധിവിശ്വാസം സ്വീകരിക്കുന്നതുവരെ നിങ്ങൾ സത്യവിശ്വാസിയാവുകയി ല്ല.”(ത്വബ്റാനി).

അനസ്(റ) യിൽ നിന്ന് നിവേദനം. നബി(സ) പറയുന്നു:

– അല്ലാഹുവിന്റെ തീരുമാനത്തിൽ തൃപ്തിപ്പെടാത്തവനും വിധിവിശ്വാസം ഇല്ലാത്തവരും അല്ലാഹു അല്ലാത്ത മറ്റൊരു ഇലാഹിനെ അന്വേഷിച്ചുകൊ ള്ളട്ടെ (ത്വബ്റാനി).

– വിധിവിശ്വാസത്തിന്റെ കാര്യത്തിൽ ഗൗരവതരമായ നിലപാടാണ് അല്ലാ ഹുവും പ്രവാചകനും സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തം. ഖുദ്സിയായ ഹദീ സിൽ ഇങ്ങനെ കാണാം. എന്റെ തീരുമാനംകൊണ്ട് തൃപ്തിപ്പെടാത്തവന് എന്റെ പരീക്ഷണങ്ങളിൽ ക്ഷമിക്കാത്തവൻ ഞാനല്ലാത്ത റബ്ബിനെതേടിക്കൊള്ളട്ടേ (ത്വബ്റാനി).

ഒരു ബന്ധവിച്ഛേ ധത്തിൻ്റെ സ്വരമാണ് രണ്ട് വാക്യങ്ങളിലും കാണുന്നത്. വിധിവിശ്വാസം മറ്റെന്തിന്റേയും അടിത്തറയാ ണ്, അല്ലാഹുവിന്റെ മുൻനിശ്ചയങ്ങളെ സ്വീകരിക്കാനോ വിധിയിൽ തൃപ്തി പ്പെടാനോ സാധിക്കാത്തവർ അല്ലാഹുവിനെയോ അവന്റെ ദൂതനെയോ വിശ സിക്കുന്നതായി സങ്കൽപ്പിക്കുന്നതിൽ എന്തർത്ഥം