ഹദീസുകളുടെ ബലാബലമനുസരിച്ചാണ് അവയുടെ സാങ്കേതിക വിഭ
ജനം നിർവഹിച്ചിട്ടുള്ളത്. പ്രഥമമായി നിവേദനം ചെയ്തവരുടെ എണ്ണമ
നുസരിച്ച് ഹദീസുകൾ രണ്ടായി തിരിക്കുന്നു, മുതവാതിർ, ആഹാദ്, ഒരു
മിച്ചു കളവ് പറയൽ അംസഭവ്യമായതയും പേർ നിവേദക പരമ്പരയുടെ
ആദ്യമധ്യാന്ത്യത്തിൽ ചേർന്ന് നിവേദനം ചെയ്ത ഹദീസുകളെയാണു മുത
വാത്വിർ എന്നു വിളിക്കുന്നത്, ഒരു ഹദീസ് മൂതവാതിറായി അംഗീകരിക്ക
പ്പെടണമെങ്കിൽ പ്രധാനമായും നാലു വിശേഷണങ്ങൾ ഒത്തു ചേർന്നിരി
ക്കണം. ഒന്ന്- വ്യാജവർത്തമാനത്തിലോ അബദ്ധ വാർത്തയിലോ ഒരുമിച്ചു
നിൽക്കാൻ സാധ്യതയില്ലാത്തത്ര അംഗബലം ഉണ്ടാവുക,
രണ്ട്- നിവേദക ശ്യംഖലയുടെ ഓരോ കണ്ണിയിലും ഉപരക്ത നിവേദക സംഖ്യ പൂർണമായിരിക്കുക,
മൂന്ന്- നിവേദനം ചെയ്യപ്പെടുന്ന വസ്തുത പഞ്ചേന്ദ്രിയ വിധിതമായ സ്പഷ്ട ജ്ഞാനമാവുക
നാല്- നിവേദക ശൃംഖലയിലെ ഓരോ
ലട്ടത്തിലുള്ളവരും കൈമാറുന്നതു സംശയരഹിതമായ ദൃഢജ്ഞാനത്തിൽ നിന്ന് ആയിരിക്കുക
അതായത് ഇൽമ് യഖീനിയ്യ് (നു ഹുബ: 31)
മൂതവാതിർ അല്ലാത്ത എല്ലാ ഹദീസുകളെയും പൊതുവെ വിളിക്കുന്ന
പേരാണ് ആഹാദ്. ആഹാദുകളെ നിവേദകരുടെ എണ്ണത്തെ ആധാരമാക്കി
മൂന്നാക്കി തരിക്കാറുണ്ട്. മശ്ഹൂർ, അസീസ്, ഗരീബ്, ആഹാദുകളെ ‘ഒറ്റ
റാവി ഹദിസുകൾ’ എന്ന് മലയാളികരിക്കുന്നത് ശരിയല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ വിജനം. മുതവാതിർ ആകാൻ പരിഗണിക്കപ്പെട്ട് നാലുവ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് അപൂർണമായാൽ അവയെ ആഹാദ്
എന്നു വിളിക്കുന്നു. ദ്യഢജ്ഞാനം ലഭിക്കാൻ അനിവാര്യമായ സംഖ്യാ
ബലം നിവേദക ശ്യംഖലയുടെ ഓരോ ഘട്ടത്തിലും പൂർണമാകാത്ത വിധം
മൂന്നോ അതിൽ കൂടുതലോ ഉള്ള സംഘങ്ങളിലൂടെ വന്ന് നിവേദനമാണു
മൾഹുർ. നിവേദക ശൃംഖലയുടെ ഓരോ ഘട്ടത്തിലും ഈരണ്ടു പേർ
ചേർന്നുള്ള നിവേദനത്ത “അസീസ്’ എന്നും ഏക റാവികളിലൂടെയുള്ള
നിവേദനത്തെ ‘ഗരീബ്’ എന്നും വിളിക്കുന്നു. മശ്ഹൂർ തന്നെയാണ്
“മുസ്തഫിള് എന്നാണു പ്രബലവീക്ഷണം. എന്നാൽ നിവേദകശ്യംഖല
യുടെ ആദ്യത്തിലും അന്ത്യത്തിലും സംഖ്യാബലം സമമായിരിക്കുകയും
മധ്യത്തിൽ വ്യത്യസ്തമായിരിക്കുകയും ചെയ്യുന്ന നിവേദനങ്ങളെയാണ്
പ്രത്യേകമായി “മുസ്തഫീള്’ എന്നു വിളിക്കുന്നത് എന്നാണ് ഒരു പക്ഷം.
ഖവാരിജുകൾ മുതൽ ഓറിയന്റലിസ്റ്റുകൾ വരെയുള്ള ഇസ്ലാം വിമർശ
കരെല്ലാം “ആഹാദു’കളുടെ പ്രാമാണികത നിഷേധിക്കാനുള്ള വിഫലശ്ര
മങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ വിതണ്ഡവാദങ്ങളുടെ മുനയൊടിക്കുന്ന
പ്രതിവാദങ്ങൾ മഹാരഥന്മാരായ പണ്ഡിതന്മാർ സലക്ഷ്യം സംസ്ഥാപിച്ചി
ട്ടുമുണ്ട്. ഇമാമുനശാഫിഈ(റ)വിന്റെ “രിസാല’, ഇമാം ഇബ്നുൽഅസീ
ർ(റ)വിന്റെ “ജാമിഉൽ ഉസ്വൂൽ’, ഇമാം ഗസ്സാലി(റ)വിന്റെ ‘മുസ്തസ്ഫാ
ഇമാം ഇബ്നു ഹജർ (റ)വിന്റെ ‘ഫത്ഹുൽബാരി’, ഇമാം ആമുദീ(റ)വിന്റെ
‘അൽ അഹ്കാം’ തുടങ്ങിയവ ഇവ്വിഷയകമായി ഗഹനമായ അന്വേഷണവും
പ്രതിരോധവും അടയാളപ്പെടുത്തിയ ശ്രേഷ്ഠരചനകളാണ്. സ്വഹീ
ഹുൽ ബുഖാരിയിലെ തൊണ്ണൂറ്റിയഞ്ചാം അധ്യായം ഏകനിവേദക ഹദീ
സുകളുടെ പ്രാമാണികത സ്ഥാപിക്കുന്നതിന് ഉപയോഗപ്പെടുത്തിയിരിക്കു
ന്നു. ഇരുപത്തിരണ്ട് ഹദീസുകൾ ഈ അധ്യായത്തിൽ മാത്രം ഇമാം ബുഖാ
രി(റ) ഉദ്ധരിച്ചിട്ടുണ്ട്,
വിശ്വാസയോഗ്യരായ നിരവദകരിലൂടെ വന്ന ആഹാദുകൾ സംശയം
ഹിതമായ ദൃഢജ്ഞാനത് (അൽഇൽമുൽ യഖീനിയ്) അറിയിക്കുന്നി
ലായെങ്കിലും മികച്ച ഭാവനയെ) (അൽഇൽമുളന്നിയ്യ്.) കുറിക്കുന്നതാണ്.
ഇതിനു തെളിവായി നിരവധി സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തരായ രാജാക്കന്മാരെ ഇസ് ലാമിലേക്കു ക്ഷണിച്ചുകൊണ്ട് നബി ഒരേ
വർഷം പന്ത്രണ്ടു ദൂതന്മാരെ നിയോഗിച്ചു. എല്ലാം സുപരിചിതരും വിശ്വാസയോഗ്യമായ എകവ്യക്തി കളായിരുന്നു. വ്യത്യസ്ത ദേശങ്ങളിലേക്ക്
സൈന്യാധിപരായും ഗവർണർമാരായും സകാത് പിരിവുകാരായും നിയോ
ഗിതരായവരും ഏക വ്യക്തികളാണെന്നു കാണാം. ഹിജ്റ ഒമ്പതാം വർഷം
വ്യത്യസ്ത പ്രവിശ്യകളിൽ നിന്നും വിവിധ ഗോത്രങ്ങളിൽ നിന്നുമെത്തിയ
ഹാജിമാർക്ക് വിധിവിലക്കുകൾ പഠിപ്പിക്കാനും നേത്യത്വം നൽകാനും
നബി അമീറായി നിശ്ചയിച്ചത് അബൂബകർ(റ)വിനെയാണ്. ഇങ്ങനെ.
അനേകം സംഭവങ്ങൾ എക നിവാക ഹദീസുകൾ (ഗരീബ്) പ്രമാണയോഗ്യമാണെന്നു തെളിയിക്കുന്നു. അപ്പോൾ ആഹാദുകളുടെ കാര്യം
മൊത്തത്തിൽ പറയേണ്ടതില്ലല്ലോ. അതിനു പുറമെ, മുജ്തഹിദിന്റെ ഫത്
സ്വീകരിക്കൽ മുഖല്ലിദിന്നിർബന്ധമാണെന്ന വിഷയത്തിൽ മുസ്ലിം സമൂദായത്തിന്റെ ഇജ്മാഉണ്ട്. ഫത് വ മികച്ച ഭാവനയെ (ളന്ന്) അധികരിച്ചുള്ളതാണ്, അത് സ്വീകരിക്കൽ നിർബന്ധമാണെങ്കിൽ അതിലേറെ സ്വീകാര്യ യോഗ്യമാണു വിശ്വസ്തരായ നിവേദകർ ഉദ്ധരിച്ചിട്ടുള്ള ഹദീസുകൾ
വ്യാജമോ അബദ്ധമോ ഫത് വയിൽ കടന്നുകൂടാനുള്ള സാധ്യതയേക്കാൾ
വിദൂരമായിരിക്കും വിശ്വസ്തരുടെ നിവേദനത്തിൽ അതിനുള്ള ഇടം എന്ന്
ഇമാം ഗസ്സാലി(റ)വിന്റെ ‘മുസ്തസ്ഫ’യിൽ വിശദീകരിച്ചിട്ടുണ്ട്