ഹൃദയത്തിന്റെ അകക്കാമ്പിലേക്ക് ആഞ്ഞുതറക്കുന്ന ഉല്‍ബോധനവും ശാന്തഭാവത്തോടെയുള്ള ശ്രുതിതാളവും നിറഞ്ഞുനില്‍ക്കുന്ന ഇന്‍ശിഖാഖ് സൂറത്തിന് ചില ശ്രേഷ്ഠതകളുണ്ട്. മനുഷ്യരുടെ ശ്രദ്ധയെ വിവിധ രംഗങ്ങളിലേക്ക് എത്തിക്കുകയും മനുഷ്യനും പ്രപഞ്ചവും തുടര്‍ന്ന് പരലോക വിചാരണയും രക്ഷാമാര്‍ഗങ്ങളും ശിക്ഷാവിമുറകളുടെ സമ്മിശ്രവിവരണങ്ങളും വിശ്വാസിക്ക് അനശ്വര പ്രതിഫലത്തിന്റെ വാഗ്ദാനങ്ങള്‍ നല്‍കി. അവിശ്വാസികള്‍ക്ക് ശിക്ഷയുടെ താക്കീതും നല്‍കി സൂറത്ത് അവസാനിക്കുന്നു.
എന്നാല്‍ ഇന്‍സാന്‍ സൂറത്ത് അല്ലാഹുവിനെ വഴിപ്പെടാനും അവനില്‍ അഭയം തേടാനും അവന്റെ പൊരുത്തം കാംക്ഷിക്കാനും അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും ഔദാര്യങ്ങള്‍ അനുഭവിക്കാനും അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വരുന്ന ശിക്ഷയെയും അനുഗ്രഹത്തെയും പരീക്ഷണത്തെയും യുക്തമായ രീതിയില്‍ നടത്തുന്നതിനെ മനസ്സിലാക്കാനുള്ള വളരെ മനോഹരമായ ആഹ്വാനമാണ് ഈ സൂറത്തില്‍ ഉള്‍ക്കൊള്ളുന്നത്.
വിചാരണ വേളയില്‍ മുന്‍ ഭാഗത്തിലൂടെ കൈയ്യില്‍ കിതാബ് കിട്ടിയവര്‍ക്ക് രക്ഷ ലഭിക്കുമെന്നും പിന്‍ഭാഗത്തുകൂടെ കിതാബു കിട്ടിയവര്‍ നഷ്ടക്കാരാകുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്‍ശിഖാഖ് സൂറത്ത് പിരായണം ചെയ്യുന്നവര്‍ക്ക് പിന്‍ഭാഗത്തുകൂടെ കിതാബ് നല്‍കുന്നതില്‍ നിന്ന് അല്ലാഹു സംരക്ഷിക്കുന്നതാണ്. (ബൈളാവി).
ചെവി വേദനകള്‍ക്ക് മന്ത്രിക്കുന്ന സൂറത്താണിത്. അതുപോലെ പ്രസവ വേദനയുള്ളവരുടെ മേല്‍ എഴുതികെട്ടിയാല്‍ ഉപകാരപ്പെടുന്നതാണ്.
സൂറത്തുല്‍ ഇന്‍സാന്‍ പാരായണം പതിവാക്കിയാല്‍ സ്വര്‍ഗവും അതിലെ പട്ടും അല്ലാഹു പ്രതിഫലമായി നല്‍കുന്നതാണ് (ബൈളാവി).