ബിലാൽ(റ) രോഗ ശയ്യയിലാണ്. അദ്ദേഹത്തിന്റെ ഭാര്യ സമീപത്തു തന്നെ ഉണ്ട്. ഭർത്താവിനെ ഓർത്ത് അവരുടെ മിഴികൾ നിറഞ്ഞൊഴുകി. തന്റെ ഭർത്താവിന് സംഭവിച്ച നാശമേ എന്നവൾ വിലപിച്ചു കൊണ്ടിരി ന്നു. അതു കേട്ട് ബിലാൽ അവളോട് അടങ്ങാൻ ആംഗ്യം കാണിച്ചു. പിന്നെ അദ്ദേഹം പറഞ്ഞു. എന്തൊരു സന്തോഷം നാളെ എന്റെ
ഹബീബ് മുഹമ്മദ് നബിയെ ഞാൻ കണ്ടുമുട്ടും. മരണ വേദന തന്നെകാർന്നു തിന്നുമ്പോഴും പുണ്യപ്രവാചകരുടെ സമീപത്തെത്താൻ കൊതിച്ചു. ബിലാലിന്റെ പൂമുഖം പുഞ്ചിരിക്കുകയായിരുന്നു. അധികം വൈകാതെ അദ്ദേഹം പുണ്യപ്രവാചകരുടെ സമക്ഷത്തിലേക്ക് യാത്ര യായി