വേനൽ ചൂടിന്റെ കാഠിന്യത്താൽ മക്കയിലെ മണൽത്തരികൾ കനൽകട്ട കണക്കെ ചൂടുപിടിച്ചിരിക്കുന്നു ഉച്ചവെയിലിന്റെ തീക്ഷ്ണത യോർത്ത് പലർക്കും പുറത്തിറങ്ങാൻ തന്നെ പേടി. കത്തിജ്ജ്വലിക്കുന്ന സൂര്യൻ, സൂര്യതാപത്താൽ തീ വിസർജ്ജിക്കുന്ന മൊട്ടക്കുന്നുകൾ

 

പുല്ലുപോലും മുളക്കാത്ത മരുഭൂമിയാണ് മക്ക അവിടെ പൊരി വെയി ലിൽ കിടന്ന് പിടയുകയാണ് ബിലാലുബ്നു റബാഹ്(റ) പ്രവാചക പ്രേമ ത്തിന്റെ പ്രതിരൂപമായ ആപുണ്യ പുരുഷൻ പീഡിപ്പിക്കപ്പെടുകയാണ് ദുഷ്ടനായ ഉമയ്യത്തുബ്നു ഖൽഫിന്റെ അടിമയായിരുന്ന ബിലാൽ അല്ലാ ഹുവിലും അന്ത്യപ്രവാചകരിലും വിശ്വസിച്ചത് അയാൾക്കിഷ്ടമായിരു ന്നില്ല.

 

കോപിഷ്ടനായ ഉമയ്യത് ബിലാൽ(റ)നെ നോക്കി ഗർജ്ജിച്ചു. മുഹ മ്മദിന്റെ മതത്തിൽ നിന്ന് നീ പിന്മാറിയിട്ടില്ലെങ്കിൽ നിന്നെ ഞാൻ കൊന്നു കളയും. എന്നാൽ അവന്റെ ഭീഷണിക്കൊന്നും ബിലാലിന്റെ മനസ്സാന്ത രത്തിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തന്റെ വിശ്വാസത്തിൽ അടിയുറച്ചു നിന്നു

 

കോപത്താൽ പിശാചായി തീർന്ന ഉമയ്യത്തുബ്നു ഖൽഫും അവ ന്റെ അനുയായികളും ബിലാൽ(റ)വിനെ അക്രമിച്ചു കൊണ്ടിരുന്നു. ചുട്ടുപഴുത്ത മണലാരണ്യത്തിൽ മലർത്തിക്കിടത്തി നെഞ്ചിനുമുകളിൽ കൂറ്റൻ പാറക്കല്ലു കയറ്റിവെച്ചു അവർ അദ്ദേഹത്തെ ശിക്ഷിച്ചു കൊണ്ടിരുന്നു

 

വേദനയാൽ പുളയുന്ന നിഷ്കളങ്കനായ ആമനുഷ്യനെ നോക്കി ഉമ യൂത്ത് അലറി, നീ ചത്തൊടുങ്ങും വരെ ഇപ്രകാരം നിന്നെ ഞങ്ങൾ ശിക്ഷിച്ചു കൊണ്ടിരിക്കും അല്ലെങ്കിൽ മുഹമ്മദിന്റെ മതത്തെ നീ നിഷേ ധിക്കുകയും ലാത്തയെയും ഉസ്സയെയും ആരാധിക്കാൻ തയ്യാറാവുകയും ചെയ്യുക. പുണ്യറസൂലിന്റെ നാമം കേട്ടതും ബിലാൽ(റ)വിന്റെ ഈമാൻ വർദ്ധിച്ചു പ്രാണവേദനയാൽ പുളയുമ്പോഴും അഹദ്, അഹ് എന്നദ്ദേഹം വിളിച്ചുപറഞ്ഞു കൊണ്ടിരിന്നു. പിന്നീട് തിരുനബി(സ)യുടെ പ്രേരണ മുഖേന ഹസ്രത്ത് അബൂബക്കർ സിദ്ദീഖ്(റ) ഉമയ്യത്തിൽ നിന്ന് അവൻ ചോദിച്ചതെല്ലാം നൽകി അദ്ദേഹത്തെ മോചിപ്പിച്ചു