ഒരു കൂട്ടം ഖുറൈഷികളുടെ വിഷയ ത്തിലാണ് സൂറത്ത് കാഫിറൂൻ മവതരിക്കുന്നത്. അവർ മുത്ത് നബിയെ സമീപിച്ച് അവിടുത്തോട് പറഞ്ഞു. മുഹമ്മദേ നമുക്കൊരു വ്യക്തമായ ധാരണയിൽ മുന്നോട്ട് പോവാം. ഒരു വർഷം ഞങ്ങൾ നീ പറയുന്ന രക്ഷിതാവിനെ വണങ്ങാം. അടുത്ത വർഷം ഞങ്ങൾ പറയുന്ന രക്ഷിതാവിന് മുന്നിൽ നീയും സാഷ്ടാങ്കം നമിക്കണം. അവർ തുടർന്നു. അങ്ങനെ നമു ക്കേത് രക്ഷിതാവാണോ അനുകൂലമെന്ന് തോന്നുന്നത് ആ രക്ഷിതാവിനെ വണങ്ങി പിന്നീടുള്ള കാലം കഴിക്കാം. നീ പറയുന്ന രക്ഷിതാവാണെങ്കിൽ സസന്തോഷം നിന്നെ സ്വീകരിക്കാം. ഇനി ഞങ്ങൾ പറയുന്ന രക്ഷിതാവാണ് ബുദ്ധിക്ക് യോചിച്ചതെങ്കിൽ നമുക്കതിലായി തുടർന്നുപോകാം. മുത്ത് നബി പ്രതികരിച്ചു. അല്ലാഹു രക്ഷിക്കട്ടെ എന്താണ് കേൾക്കുന്നത്. അല്ലാഹുവിന് മറ്റൊരാളെ പങ്കുകാരനെ വെക്കുക യാണോ? ആ സമയം അല്ലാഹു ശത്രുക്കളുമായി ആരാധന യുടെ വിഷയത്തിൽ യാതൊരു സന്ധിയുമില്ലെന്നറിയിച്ച് കൊണ്ട് സൂക്തമവതരിപ്പിച്ചു. അടുത്തദിവസം മസ്ജിദുൽ ഹറ മിലേക്ക് നീങ്ങിയ പുണ്യനബി ഖുറൈഷികളിൽ പെട്ട ഒരു വിഭാഗത്തെ കാണാനിടയായി. അവിടുന്ന് സൂറത്തുൽ കാഫി റൂൻ പാരായണം ചെയ്തു.
نَزَلَتْ فِي رَهْطٍ مِنْ قُرَيْشٍ قَالُوا: يَا مُحَمَّدُ هَلُمَّ فَاتَّبِعْ دِينَنَا وَنَتَّبِعُ دِينَكَ، تَعْبُدُ آلِهَتَنَا سَنَةً وَنَعْبُدُ إِلَهَكَ سَنَةً، فَإِنْ كَانَ الَّذِي جِئْتَ بِهِ خَيْرًا مِمَّا بِأَيْدِينَا كُنَّا قَدْ شَرَكْنَاكَ فِيهِ وَأَخَذْنَا بِحَظِّنَا مِنْهُ، وَإِنْ كَانَ الَّذِي بِأَيْدِينَا خَيْرًا مِمَّا فِي يَدِكَ كُنْتَ قَدْ شَرَكْتَنَا فِي أَمْرِنَا وَأَخَذْتَ بِحَظِّكَ، فَقَالَ: “مَعَاذَ اللَّهِ أَنَّ أُشْرِكَ بِهِ غَيْرَهُ”، فَأَنْزَلَ اللَّهُ تَعَالَى: {قُلْ يَا أَيُّهَا الْكَافِرُونَ} إِلَى آخِرِ السُّورَةِ، فَغَدَا رَسُولُ اللَّهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ – إِلَى الْمَسْجِدِ الْحَرَامِ وَفِيهِ الْمَلَأُ مِنْ قُرَيْشٍ، فَقَرَأَهَا عَلَيْهِمْ حَتَّى فَرَغَ مِنَ السُّورَةِ، فَأَيِسُوا مِنْهُ عِنْدَ ذَلِكَ
1)(1) 1 – أخرج معناه ابن جرير (30/214) وابن أبي حاتم والطبراني (فتح القدير: 5/508) عن ابن عباس مختصرا، وضعفه الحافظ ابن حجر (فتح الباري: 8/733)
References
1. | ↑ | (1) 1 – أخرج معناه ابن جرير (30/214) وابن أبي حاتم والطبراني (فتح القدير: 5/508) عن ابن عباس مختصرا، وضعفه الحافظ ابن حجر (فتح الباري: 8/733 |