| ഫള്ലു റഹ്മാൻ സുറൈജ് സഖാഫി
കടലിലകപ്പെട്ടതാണ്. ചുറ്റും ഇരുട്ട് മൂടിയിരിക്കുന്നു. കരയിലേക്കുള്ള സമുദ്രപാത തിരിച്ചറിയാൻ കഴിയാതെ ഉലഞ്ഞു പോയ നാവികൻ്റെ ഗതികേടെന്തായിരിക്കും?
വഴികൾ ഒരുപാടുണ്ട്. നാടണയേണ്ടത് ഏതു വഴിക്കെന്ന് ബോധ്യമില്ലെങ്കിൽ പിന്നെയെന്തു ചെയ്യാനാണ്? അപ്പോയുണ്ടാകുന്ന വെപ്രാളം അതിഭീകരമാണ്. വഴിയെ കുറിച്ചുള്ള വല്ലതുമ്പും കിട്ടാൻ അവൻ തൊണ്ട പറിച്ചാർത്തു പോകും. നോക്കൂ,
നിസ്ക്കാരങ്ങളിലും അല്ലാതെയും നമ്മൾ നിരന്തരം ചെയ്യാറുള്ള
“ഋജുവായ പാതയിൽ എന്നെ നയിക്കണേ” എന്ന പ്രാർത്ഥന നടുക്കടലിലെ ഭീതിയിൽ നിന്നുയരുന്നതല്ലേ.?
സഞ്ചാരങ്ങൾക്കിടയിൽ പല വഴികൾക്കു മുമ്പിൽ നമ്മളേതോ ചുഴിയിലകപ്പെട്ടിരിക്കുന്നു. വെളിച്ചത്തിൻ്റെ നിറം മങ്ങിയ ഈ പാതയിൽ ഇനി നമ്മളെങ്ങോട്ടാണ് പോവേണ്ടത്? നിസ്സഹായവസ്ഥയിൽ നിന്നാണ് നമ്മൾ വീണ്ടും വീണ്ടും ശരിയായ പാതയിലേക്ക് നയ…