അബുസൈദ് അൽ ഖുർതുബി(റ)വിൽ നിന്ന് അബ്ദുല്ലാഹിൽ യാഫിഈ(റ) റൗളു റയാഹീൻ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നത്

 

:“ചില സ്വഹാബികൾ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്; “ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് എഴുപതിനായിരം പ്രാവശ്യം ഒരാൾ പറഞ്ഞാൽഅത് നരകത്തിൽ നിന്നുള്ള അയാളുടെ മോചനത്തിന് കാരണമാ കുന്നു. ഈ അടിസ്ഥാനത്തിൽ എനിക്കും എന്റെ കുടുംബാംഗ ങ്ങൾക്കും വേണ്ടി ഞാനിങ്ങനെ ചെയ്തിരുന്നു. ആയിടെ, സ്വർഗവും നരകവുമെല്ലാം ചില സന്ദർഭങ്ങളിൽ കാണാറുണ്ടെന്ന് ജനസംസാരമുള്ള ഒരു യുവാവ് എന്റെ വീട്ടിൽ അന്തിയുറങ്ങിയിരുന്നു. ജന ങ്ങൾക്കിടയിൽ അദ്ദേഹത്തിന് ചെറുപ്രായത്തിലേ നല്ല സ്വീകാര്യത യുണ്ടായിരുന്നു. എന്നാൽ എനിക്ക് അദ്ദേഹത്തെക്കുറിച്ച് സംശയി മായിരുന്നു. അവിചാരിതമായി അന്നു രാത്രി ചില സുഹൃത്തുക്കൾ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഞങ്ങളുടെ കൂടെ പ്രസ്തുത യുവാവുമുണ്ട്.

ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് ഭയങ്കരമായി അട്ടഹസിച്ചു. അത് ഒരു നിസ്സാര കാര്യത്തിനല്ല എന്ന് കേൾക്കുന്ന ആർക്കും ബോധ്യപ്പെടും. “എന്റെ മാതാവ് ഇതാ നരകത്തിൽ” എന്ന് പറഞ്ഞ കൊണ്ടാണ് അയാൾ അട്ടഹസിച്ചത് ഈ ദൃശ്യത്തിനു സാക്ഷിയായ ഞാൻ മനസ്സിലൊരു തീരുമാനമെടുത്തു: ‘ഞാൻ എനിക്കു വേണ്ടി ഒരുക്കിവെച്ച എഴുപതിനായിരം ദിക്ർ ഇദ്ദേഹത്തിന്റെ മാതാവിന്റെ നരക മോചനത്തിന് ദാനം ചെയ്യാം. ഇതുവഴി ഈ ചെറുപ്പക്കാരനെ എനിക്കു പരീക്ഷിക്കുകയും ചെയ്യാമല്ലോ”.

ഞാൻ ചൊല്ലിയ ദിക്റ് ചൊല്ലിയ വിവരം അല്ലാഹുവല്ലാതെ ആരും അറിഞ്ഞിട്ടില്ല. ‘അല്ലാഹുവേ, ഞാൻ ചൊല്ലിയ എഴുപതിനായിരം ദികർ ഈ യുവാവിന്റെ മാതാവിന്റെ നരക മോചനത്തിനുള്ള ഹേതു ആക്കേണമേ’ എന്ന് ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ; യുവാവ് സമാധാനപൂർവ്വം മൊഴിഞ്ഞു: “ഇതാ എന്റെ മാതാവ് നരകത്തിൽ നിന്നു മോചിതയായിരിക്കുന്നു”.

ഈ ഹദീസ് പൂർണമായും സത്യവും ഇത് റിപ്പോർട്ട് ചെയ്തവർ വിശ്വാസയോഗ്യരുമാണ്.

1)ارشاد العبادة إلي سبيل الرشاد

References   [ + ]

1. ارشاد العبادة إلي سبيل الرشاد