അബൂഹുറയ്റ(റ) നിവേദനം: നബി(സ്വ) അരുളി: “നിങ്ങളുടെ വിശ്വാസത്തെ പുതുക്കുക, ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ എങ്ങനെയാണ് വിശ്വാസത്തെ പുതുക്കേണ്ടത്? നബി (സ്വ): ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന വചനം ധാരാളമായി ചൊല്ലുക”. (അഹ്മദ്, ഹാകിം).
ഇത്ബാൻ ബിൻ മാലിക്(റ)നിവേദനം: “അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരാൾ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു അയാൾക്ക് നരകം നിഷിദ്ധമാക്കിയിരിക്കുന്നു.” (ബുഖാരി, മുസ്ലിം).
അലി(റ); നബി(സ്വ) പറഞ്ഞു: “അല്ലാഹു പറഞ്ഞതായി ജിബ്രീൽ(അ) എന്നോട് പറഞ്ഞു: “ലാഇലാഹ ഇല്ലല്ലാഹു’ എന്നത് എന്റെ കോട്ടയാകുന്നു. അതിൽ പ്രവേശിച്ച ആൾ എന്റെ ശിക്ഷ യിൽനിന്ന് രക്ഷപ്പെട്ടവനാകുന്നു.” (ഇബ്നു അസാകിർ).
അബുദ്ദർദാഅ്(റ)വിൽ നിന്ന്; “നൂറ് പ്രാവശ്യം ‘ലാഇലാഹ ഇല്ല ല്ലാഹു’ എന്ന് പറഞ്ഞയാളുടെ മുഖം അന്ത്യദിനത്തിൽ ഹാജരാക്ക പ്പെടുമ്പോൾ പൂർണചന്ദ്രനെപ്പോലെയിരിക്കും. അങ്ങനെ നൂറോ അതിലധികമോ പറഞ്ഞ ആൾക്കല്ലാതെ ഇത്തരമൊരു സൽകർമ്മം ഉണ്ടാവുകയില്ല.” (ത്വബ്റാനി).
ഉമ്മുഹാനിഅ്(റ)യിൽ നിന്ന്: “ലാഇലാഹ ഇല്ലല്ലാഹു എന്ന വച നത്തെക്കാൾ ദോഷങ്ങൾ പൊറുപ്പിക്കാൻ പര്യാപ്തമായ മറ്റൊന്നു മില്ല.” (ഇബ്നു മാജ)
ജാബിർ(റ)വിൽനിന്ന്: “ഏറ്റവും ശ്രഷ്ഠമായ ദിക്ർ ‘ലാഇലാഹ ഇല്ലല്ലാഹു’ എന്നതും ശ്രേഷ്ഠമായ പ്രാർത്ഥന “അൽഹംദുലില്ലാഹ്’ എന്നതുമാകുന്നു.” (തുർമുദി, നസാഈ).
അബൂസഈദ് അൽഖുദ്രി(റ)വിൽ നിന്ന്: നബി(സ്വ) പറഞ്ഞു: മൂസാ നബി(അ) അല്ലാഹുവിനോട്, നാഥാ, “നിനക്ക് ദിക്ർ ചൊല്ലാ നുള്ള ഒരു വാചകം പഠിപ്പിച്ചു തന്നാലും എന്നപേക്ഷിച്ചപ്പോൾ അല്ലാഹു പറഞ്ഞു: “ലാഇലാഹ ഇല്ലല്ലാഹ്’ എന്നു ചൊല്ലിക്കോളൂ.’
മൂസാ നബി(അ): “ഇത് എല്ലാവരും ചൊല്ലുന്നതല്ലേ. ഞാൻ ചോദിച്ചത് എനിക്കു മാത്രമായി എന്തെങ്കിലും വേണമെന്നാണ്. ‘
അല്ലാഹു പറഞ്ഞു: “ഏഴ് ആകാശവും ഞാനല്ലാത്ത അവയുടെ നിയന്തകരും ഏഴ് ഭൂമിയും തുലാസിന്റെ ഒരു തട്ടിലും, “ലാഇലാഹ ഇല്ലല്ലാഹ്’ എന്നത് മറ്റെ തട്ടിലും വെച്ചാൽ ലാഇലാഹ ഇല്ലല്ലാഹ് എന്നതു വെച്ച് തട്ട് ഘനം തൂങ്ങുന്നതാണ്.” (നസാഈ).
അബൂബക്ർ(റ)വിൽ നിന്ന്: “ലാഇലാഹ ഇല്ലല്ലാഹ്, ഇസ്തിഗ്ഫാ ർ (അസ്തഗ്ഫിറുല്ലാഹ്) എന്നിവ നിങ്ങൾ കൂടുതലായി പറയുക. കാരണം ഇബ്ലീസ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “പാപങ്ങൾ കൊണ്ട് ഞാൻ ജനങ്ങളെ നശിപ്പിച്ചപ്പോൾ ലാഇലാഹ ഇല്ലല്ലാഹ്, അസ്ത ഗ്ഫിറുല്ലാഹ് എന്നിവ കൊണ്ട് അവർ എന്നെ പരാജയപ്പെടുത്തി. അപ്പോൾ ദേഹേച്ഛക്ക് വഴിപ്പെടാൻ ഞാനവരെ പ്രേരിപ്പിക്കുകയും തങ്ങൾ നേർവഴിയിലാണെന്ന് അവർ ധരിക്കുകയും ചെയ്തു.” (അബൂയഅല)
അബൂഹുറയ്റ(റ)വിൽ നിന്ന്; മരണാസന്നനായ ഒരാളുടെ അടു ത്ത് അസ്റാഈൽ(അ) എന്ന മലക്ക് ഹാജരായി. അയാളുടെ ഹൃദ യമടക്കമുള്ള എല്ലാ അവയവങ്ങളും പരിശോധിച്ചിട്ടും ഒരു സൽ കർമവും കണ്ടില്ല. ഒടുവിൽ ആ മനുഷ്യന്റെ നാവ് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനം ഉരുവിടുന്നതായി കാണുകയും അക്കാര ണത്താൽ അയാളുടെ പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ് തു.(ഇബ്നുഅബിദുൻയാ, ബൈഹഖി).
മുആദ്(റ)വിൽ നിന്ന്: “ഒരാളുടെ അവസാന സംസാരം ‘ലാഇ
ലാഹ ഇല്ലല്ലാഹ്’ എന്നായാൽ അയാൾ സ്വർഗത്തിൽ പ്രവേശിച്ചു.”
(അബൂദാവൂദ്, അഹ്മദ്). സ്നേഹനിധിയായ അല്ലാഹുവേ. ഞങ്ങളുടെ അവസാന വാക്ക് തൗഹീദിന്റെ വചനമാക്കേണമേ. (ആമീൻ)
1)إرشاد العباد إلي سبيل الرشاد
References
1. | ↑ | إرشاد العباد إلي سبيل الرشاد |