അല്ലാഹു പറഞ്ഞിരിക്കുന്നു.

قَالَ الله تَعَالَى : { إنَّ الصَّلاَةَ تَنْهَى عَنِ الفَحْشَاءِ وَالمُنْكَرِ } [ العنكبوت : 45 ].

നിശ്ചയമായും നമസ്‌കാരം നീചവും നികൃഷ്ടവുമായ കാര്യങ്ങളിൽ നിന്ന് തടഞ്ഞു നിർത്തുന്നതാണ്. (അൻകബൂത്ത് 45)

 

وعن أَبي هريرة – رضي الله عنه – ، قَالَ : سَمِعْتُ رسولَ الله – صلى الله عليه وسلم – ، يقول :

1) أرَأيْتُمْ لَوْ أنَّ نَهْرَاً بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ ، هَلْ يَبْقَى مِنْ دَرنهِ2)2 شَيْءٌ ؟ قالوا : لا يَبْقَى مِنْ دَرنهِ شَيْءٌ ، قَالَ : 3) فَذلِكَ مَثَلُ الصَّلَوَاتِ الخَمْسِ يَمْحُو اللهُ بِهِنَّ الخَطَايَا متفقٌ عَلَيْهِ .

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് . നിങ്ങളിൽ ഒരാളുടെ വീട്ടുപടിക്കരികിലൂടെയായി ഒരു അരുവി ഒഴുകിക്കൊണ്ടിരിക്കുകയും അയാൾ ദിനംപ്രതി അഞ്ചു പ്രാവശ്യമായി അതിൽ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ പിന്നീട് അയാളുടെ ശരീരത്തിൽ വല്ല അഴുക്കുകളും അവശേഷിക്കുമോ? എന്ന് അവിടുന്ന് ചോദിച്ചു. അവർ മറുപടി പറഞ്ഞു: ഇല്ല പ്രവാചകരേ, അഴുക്കുകളൊന്നും അവശേഷിക്കുകയില്ല. അദ്ദേഹം പറഞ്ഞു. അപ്രകാരമണ്ടാണ് അഞ്ചു സമയങ്ങളിലുള്ള നമസ്‌കാരവും. അതുകൊണ്ട് പാപങ്ങളെല്ലാം അല്ലാഹു മായ്ച്ചുകളയുന്നതാണ്. (മുത്തഫഖുൻ അലൈഹി).

 

 

وعن عثمان بن عفان – رضي الله عنه – ، قَالَ : سَمِعْتُ رسول الله – صلى الله عليه وسلم – ، يقول : 4) مَا مِنْ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءها ؛ وَخُشُوعَهَا، وَرُكُوعَهَا ، إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوب مَا لَمْ تُؤتَ كَبِيرةٌ ، وَذلِكَ الدَّهْرَ كُلَّهُ رواه مسلم .

 

ഉസ്മാൻ ബ്‌നുഅഫാൻ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞതായി ഞാൻ കേട്ടിട്ടു്. മുസ്‌ലിമായ ഏതൊരാൾക്കും ഫറള്‌നമസ്‌കാരം സമാഗതമാവുകയും അതിന് വേണ്ടി കൃത്യമായ രീതിയിൽ വുളു ചെയ്ത് സൂക്ഷ്മതയോടു കൂടി അതിലെ റുകൂഉകളും മറ്റു കർമ്മങ്ങളും നിർവ്വഹിക്കുകയും മഹാപാപം ചെയ്തിട്ടുമില്ലെങ്കിൽ തന്റെ മുൻകഴിഞ്ഞ പാപങ്ങൾക്ക് അത് പരിഹാരമാകാതിരിക്കുകയില്ല. എല്ലാകാലത്തും ഇത് ബാധകമാണ്. (മുസ്‌ലിം)

– وعن أَبي هريرة – رضي الله عنه – : أنَّ رسول الله – صلى الله عليه وسلم – ، قَالَ : 5) الصَّلَوَاتُ الخَمْسُ ، وَالجُمُعَةُ إِلَى الجُمُعَةِ ، كَفَّارَةٌ لِمَا بَيْنَهُنَّ ، مَا لَمْ تُغشَ الكَبَائِرُ رواه مسلم

  1. അദ്ദേഹത്തിൽനിന്നും നിവേദനം: അഞ്ചുനേരത്തെ നമസ്‌കാരങ്ങളും, ഒരു ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരെയും ഒരു റമളാൻ മുതൽ അടുത്ത റമളാൻ വരെയും വൻപാപങ്ങൾ ഉപേക്ഷിക്കുന്നുവെങ്കിൽ അവകൾക്കിടയിലെ (ചെറു)ദോഷങ്ങൾക്കുള്ള പരിഹാരമാകുന്നു. (മുസ്‌ലിം)

وعن جابرٍ – رضي الله عنه – ، قَالَ : قَالَ رسول الله – صلى الله عليه وسلم – : 6) مَثَلُ الصَّلَواتِ الخَمْسِ كَمَثَلِ نَهْرٍ جَارٍ غَمْرٍ عَلَى بَابِ أحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَومٍ خَمْسَ مَرَّاتٍ رواه مسلم

ജാബിർ(റ) നിവേദനം, നബി(സ) പറഞ്ഞു: അഞ്ച് നേരത്തെ നമസ്‌കാരങ്ങളുടെ ഉദാഹരണം, നിങ്ങളിലൊരാളുടെ വീടിനു മുമ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിൽ ദിനേന അഞ്ചു തവണ കുളിക്കുന്നത്

പോലെയാണ്. (മുസ്‌ലിം)

وعن ابن مسعود – رضي الله عنه – : أنَّ رَجُلاً أصَابَ مِن امْرَأَةٍ قُبْلَةً ، فَأتَى النبيَّ – صلى الله عليه وسلم – فَأخْبَرَهُ فَأنْزَلَ اللهُ تَعَالَى : { أَقِمِ الصَّلاَةَ طَرَفَيِ النَّهَارِ وَزُلَفاً مِنَ اللَّيْلِ ، إنَّ الحَسَنَاتِ يُذْهِبْنَ السَّيِّئَاتِ } [ هود : 114 ] فَقَالَ الرَّجُلُ أَلِيَ هَذَا ؟ قَالَ : 7) لِجَمِيعِ أُمَّتِي كُلِّهِمْ متفقٌ عَلَيْهِ

ഇബ്‌നു മസ്ഊദ്(റ) നിവേദനം, ഒരിക്കൽ ഒരു മനുഷ്യൻ ഒരു സ്ത്രീയെ ചുമ്പിച്ചുപോയി. ഉടനെ അദ്ദേഹം പ്രവാചകന്റെ സന്നിധിയിൽ വന്നുകൊണ്ട് സംഭവം ഉണർത്തി. തദവസരത്തിൽ അല്ലാഹു ഈ

ആയത്ത് അവതരിപ്പിച്ചു.

 

”പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിർവഹിക്കുക. തീർച്ചയായും സൽകർമ്മങ്ങൾ ദുഷ്‌കർമ്മങ്ങളെ നീക്കികളയുന്നതാണ്.” (11/114)

 

അദ്ദേഹം ചോദിച്ചു പ്രവാചകരെ(സ), ഇത് എനിക്ക് മാത്രം പ്രത്യേകമാ യതാണോ? അവിടുന്ന് അരുളി: എന്റെ ഉമ്മത്തിന് മുഴുവനുമുളളതാണ്. (മുതഫഖുൻ അലൈഹി)

References   [ + ]

1. أرَأيْتُمْ لَوْ أنَّ نَهْرَاً بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ ، هَلْ يَبْقَى مِنْ دَرنهِ((2
2. 2 شَيْءٌ ؟
3. فَذلِكَ مَثَلُ الصَّلَوَاتِ الخَمْسِ يَمْحُو اللهُ بِهِنَّ الخَطَايَا
4. مَا مِنْ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءها ؛ وَخُشُوعَهَا، وَرُكُوعَهَا ، إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوب مَا لَمْ تُؤتَ كَبِيرةٌ ، وَذلِكَ الدَّهْرَ كُلَّهُ
5. الصَّلَوَاتُ الخَمْسُ ، وَالجُمُعَةُ إِلَى الجُمُعَةِ ، كَفَّارَةٌ لِمَا بَيْنَهُنَّ ، مَا لَمْ تُغشَ الكَبَائِرُ
6. مَثَلُ الصَّلَواتِ الخَمْسِ كَمَثَلِ نَهْرٍ جَارٍ غَمْرٍ عَلَى بَابِ أحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَومٍ خَمْسَ مَرَّاتٍ
7. لِجَمِيعِ أُمَّتِي كُلِّهِمْ