സ്വർഗം സത്യവിശ്വാസികൾക്ക് വേണ്ടി
അല്ലാഹു തയാർ ചെയ്ത അനുഗ്രഹങ്ങളുടെ ഭവനമാകുന്നു. സ്വർഗരത്തിൽ
രാജകീയ പ്രൗഡിയാ സുഖാഡംബരങ്ങളാ അക്ഷരങ്ങൾക്ക് വഴങ്ങുന്നത
ല്ല. ഖുർആനിലും സുന്നത്തിലും ഈ സുഖലോക ജീവിതത്തെ വർണിക്കു
ന്നുണ്ട്. സ്വർഗത്തിലെ സുഖ സൗകര്യങ്ങളെ പുകഴ്ത്തുന്നുണ്ട്. സർവ്വമോഹങ്ങളും സാക്ഷാൽക്കരിക്കപ്പെടുന്ന വീടാണ് സ്വർഗം. ശാശ്വതമായ വാസ്
കേന്ദ്രമാണത്. ഇവിടേക്ക് പ്രവേശം ലഭിച്ച സത്യവിശ്വാസികൾക്ക് ഇനി ഒരി
ക്കലും അത് നഷ്ടപ്പെടുകയില്ല. തേനും പാലുമൊഴുകുന്ന സ്വപ്നഭവനമാ
ണത്. സ്വർഗീയ തരുണികൾ താരാട്ടു പാടി ഉറക്കുന്ന അനുഭൂതികളുടെലോകമാണത്. അവിടെ അസ്വാരസ്യങ്ങളില്ല, അസൂയയാ, അഹങ്കാരമാ
ഇല്ല. സുഖമാണ് എല്ലാവർക്കും. സുഖങ്ങൾ മാത്രം നിറഞ്ഞ സ്വർഗ ലോക
ത്തിന്റെ സമ്പാദ്യത്തിന് വേണ്ടിയാണ് സത്യവിശ്വാസികളും ഏതൊരു മനു
ഷ്യനും ഭൗതികലോകത്ത് ശ്രമിക്കേണ്ടത്.
അല്ലാഹുവിന്റെ മുമ്പിൽ വിചാരണക്കായി നിൽക്കണ്ടി വരുമെന്ന ഭയത്തോടെ ജീവിച്ചവർക്ക് രണ്ട് സ്വർഗമുണ്ടെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു.
ഇതിന്റെ വ്യാഖ്യാനത്തിൽ നബി (സ) പറയുന്നത് നോക്കു. “രണ്ട് സ്വർഗം.
അതിൽ പാത്രങ്ങളും സാധന സാമഗ്രികളുമെല്ലാം വെള്ളികൊണ്ട് നിർമിതി
മാണ്. മറ്റൊരു രണ്ട് സ്വർഗം. അതിൽ പാത്രങ്ങളും മറ്റു വസ്തുക്കളുമെല്ലാം
സ്വർണം കൊണ്ട് നിർമിതമാണ്. (ബുഖാരി മുസ്ലിം)
സ്വർഗീയ കവാടങ്ങളെ വിവരിച്ച് കൊണ്ട് നബി (സ) ഇപ്രകാരം പറയു
ന്നു. അല്ലാഹുവിന്റെ മാർഗത്തിൽ പണം ചിലവഴിക്കുന്നവരെ സ്വർഗത്തിന്റെ
എല്ലാ കവാടങ്ങളിൽ നിന്നും ക്ഷണിക്കപ്പെടും. നിസ്കാരം കൃത്യമായും
കൂടുതലായും നിർവഹിച്ചവനെ “ബാബുസ്വലാത്തി’ൽ നിന്നാണ് വിളിക്ക
പ്പെടുക. നോമ്പുകാരനാണെങ്കിൽ ബാബുസ്സിയാമിൽ നിന്ന് വിളിക്കപ്പെടും.
ദാനധർമ്മങ്ങൾ വർധിപ്പിച്ചവരാണെങ്കിൽ “ബാബുസ്വദഖിയിൽ നിന്നാണ്
അവൻ ക്ഷണിക്കപ്പെടുക. ധർമ്മസമരം ചെയ്ത് യോദ്ധാക്കൾ ബാബുൽ
ജിഹാദിൽ നിന്ന് വിളിക്കപ്പെടും. (ബുഖാറി മുസ്ലിം)
സ്വർഗീയ ജീവിതത്തിലെ സുഖാനുഭൂതികൾ വർണനകൾക്കതീതമാണ്.
സ്വപ്നതുല്യമായ ഈ ജീവിതത്തിലേക്ക് സമാധാന പൂർണ്ണമായ ലോകത്തേക്ക്
അല്ലാഹു എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. സ്നേഹപൂർവമുള്ള ആ
വിളി കേൾക്കാൻ എല്ലാ മനുഷ്യർക്കും സാധിക്കണം. പരലോക വിജയം.
മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമാണ്. ആ വിജയം കളഞ്ഞ് കുളിച്ചുള്ള
താൽകാലിക വിജയങ്ങൾ ഫലശൂന്യമത്രെ.
“അല്ലാഹു നിങ്ങളെ രക്ഷയുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു.” വി.ഖു.